ലാഭഗതാര്യദശായാം
സുഖസമ്പദ്രാജ്യലാഭസംസിദ്ധിഃ
നിധിസുതസൗഭാഗ്യാപ്തിഃ
ക്ഷിതിപതിരോക്ഷം സ്വബന്ധുവിദ്വേഷം.
സാരം :-
പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ദേഹത്തിനും മനസ്സിനും സുഖവും സമ്പത്തും രാജ്യവും ഐശ്വര്യവും ലഭിക്കുകയും നിധിദ്രവ്യലാഭമുണ്ടാവുകയും പുത്രോൽപത്തിയും സൗഭാഗ്യവും സംഭവിക്കുകയും രാജകോപവും ബന്ധുക്കളുടെ വിരോധവും ഉണ്ടാവുകയും ചെയ്യും.