അന്നപ്രാശനമുഹൂർത്തം

ഷഷ്ടേമാസ്യശനം, നസപ്തമ, ഇഹ
ത്യാജ്യോ ഹരേർവാസരോ
ജ്യേഷ്ഠാർ ദ്രായമകൃത്തികോരഗമഘാ
പൂർവ്വാവിശാഖാസുരാഃ

രന്ധ്രേസൃ, ഗ്വപുഷീന്ദു രംബുനിഗുർ,
ജ്ഞേന്ദുശുഭേ ഖേലിതാ,
ഭൗമക്ഷേത്രഝഷാർദ്ധ രാത്രഗരള
ദ്രേക്കാണജന്മോഡു ച 

അനന്തരം ചോറൂണിനുള്ള മുഹൂർത്തം വിധിക്കുന്നു. ആറാം മാസം ചോറൂണിനു ഉത്തമം. ഏഴാം മാസം ചോറൂണിനു വർജ്യമാണ്. ചോറൂണിനു ഹരിവാസരം വർജിക്കണം. ജ്യേഷ്ഠാ ആർദ്ര യമ കൃത്തിക ഉരഗ മഘ പൂർവ്വാ വിശാഖാസുരങ്ങളും എട്ടാം ഭാവത്തിലെ ചൊവ്വയും വപുസ്സിലെ ഇന്ദുവും നാലാം ഭാവത്തിലെ വ്യാഴവും ഒമ്പതാം ഭാവത്തിലെ ബുധനും ചന്ദ്രനും പത്താം ഭാവത്തിലെ ഗ്രഹങ്ങളും, ചൊവ്വാക്ഷേത്രവും മീനാന്ത്യർദ്ധം രാത്രി വിഷദ്രേക്കാണം ജന്മനക്ഷത്രം എന്നിവകളും ചോറൂണിനു ത്യജിക്കണം.

പിറന്നദിനം മുതൽ 5 സാവനമാസം കഴിഞ്ഞുവരുന്ന ആറാമത്തെ സാവനമാസത്തിൽ ചോറു കൊടുപ്പാൻ ശുഭമാണ്‌. ഏഴാം മാസം ചോറൂണിനു വർജ്യമാണ്. എട്ടാം മാസം ചോറൂണിനു നല്ലതാണ്. സാവനംകൊണ്ട് ജനനദിനം മുതൽ കണക്കാക്കിയാൽ കൃത്യമായി വരുന്നം ആറാം മാസം 151 മുതൽ 180 വരേയുള്ള 30 ദിവസമായിരിക്കും ആറാം മാസം. ഇത് ചോറൂണിനു അത്യുത്തമം. ഇതിൽ വരുന്ന ഹരിവാസരം ചോറൂണിനു വർജിക്കണം.

ഷഷ്ഠെന്നപ്രാശനം മാസി സാവനേനൈന്ദവേനവാ
ബാലന്നഭുക്തീരന്ധ്രാബി ശശാങ്കദിവസേപിവം
ദ്വാദശ്യാം പ്രഥമോയോംശഃ ഏകാദശ്യാശ്ചയേന്തിമഃ
ഹരിവാസരസംജ്ഞായം കാലോന്നേതീവഗർഹിതാ 

എന്ന് ചോറൂണിനു വിധിയുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.