ഓരോ മാസത്തിലും ചതുര്‍ത്ഥി ദിവസങ്ങളുണ്ട്. അന്നേ ദിവസം ഗണപതിക്ക് വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ ഓരോ നല്ല ഫലങ്ങളുണ്ടാവും. അതുപ്രകാരം ഓരോ മാസത്തേയും ചതുര്‍ത്ഥിനാളില്‍ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുന്ന ഫലങ്ങള്‍.
മേടം :- വിഷ്ണുലോകപ്രാപ്തി
ഇടവം :- സംഘര്‍ഷമുക്തി
മിഥുനം :- സ്വര്‍ഗ്ഗലോകം
കര്‍ക്കിടകം :- ഉദ്ദിഷ്ടകാര്യസിദ്ധി
ചിങ്ങം :- ആഗ്രഹങ്ങള്‍ സഫലമാവും.
കന്നി :- സുഖം കിട്ടും.
തുലാം :- ശിവനെ പൂജിച്ച ഫലം കിട്ടും.
വൃശ്ചികം :- സ്ത്രീകള്‍ക്ക് സകല സൗഭാഗ്യങ്ങളും കിട്ടും.
ധനു :- ധനലാഭം.
മകരം :- നല്ല ആരോഗ്യം കിട്ടും.
കുംഭം :- സമ്പല്‍സമൃദ്ധിയുണ്ടാവും.
മീനം :- സര്‍വ്വവിഘ്ന നിവാരണം.