വിവാഹിതരാക്കുന്നവർ ശ്രദ്ധിക്കേണ്ടവ
ഓരോ വ്യക്തികളുടെ കാര്യത്തിലും വിവാഹയോഗത്തിന് പ്രത്യേകമായ കാലമുണ്ട്. ജാതകവശാല്‍ വിവാഹയോഗസമയങ്ങള്‍ പല പ്രായത്തിലും കണ്ടേക്കാം. എന്നാല്‍ വിധിച്ച സമയത്തേ വിവാഹം നടക്കൂ. വിവാഹം നടത്തേണ്ടത് എപ്പോഴെന്നും ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടവ എന്തെന്നും ജ്യോതിഷപ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ക്കിടകം, കന്നി, കുംഭം, ധനു മീനമാസത്തിന്‍റെ ഉത്തരാര്‍ദ്ധവും വിവാഹത്തിന് യോഗ്യമായ മാസങ്ങളല്ല. മകയിരം, മകം, അത്തം, രോഹിണി, ചോതി, ഉത്രം, ഉത്രാടം, ഉതൃട്ടാതി, മൂലം, അനിഴം, രേവതി എന്നീ നക്ഷത്രങ്ങള്‍ വിവാഹത്തിന് കൊള്ളാം. വരന്‍റെ നക്ഷത്രം വിവാഹത്തിന് എടുക്കരുത്. സൂര്യനും ഗര്‍ഭധാരണവുമായുള്ള ബന്ധം കണക്കിലെടുത്താണ് വിവാഹത്തിന് ചില മാസങ്ങള്‍ നിഷിദ്ധമാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
മുന്‍പേ കടന്നുപോയ തലമുറക്കാരില്‍ ഭൂരിഭാഗവും ദീര്‍ഘകാലം സ്വരുമയോടെയുള്ള ദാമ്പത്യജീവിതം നയിച്ചവരായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു അതിന് മുഖ്യകാരണം. പുരുഷനേക്കാള്‍ ഏഴെട്ടുവയസ്സിന്‍റെ കുറവെങ്കിലും അന്നത്തെ ദമ്പതികള്‍ക്കിടയിലുണ്ടായിരുന്നു. പത്തുപന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അറിവും വിവേകവുമായി താരതമ്യപ്പെടണമെങ്കില്‍ പുരുഷന് കുറഞ്ഞത് ഒരിരുപത് വയസ്സെങ്കിലും ആകണം. ആരോഗ്യാവസ്ഥയുടെ കാര്യവും മറിച്ചല്ല. അത്തരക്കാര്‍ക്കുണ്ടാകുന്ന കുട്ടികള്‍ ശരാശരി ആരോഗ്യവും സല്‍സ്വഭാവവും കാര്യങ്ങളെ എളുപ്പം ഗ്രഹിച്ചെടുക്കാന്‍ കഴിവുള്ളവരുമായിരിക്കും എന്ന വസ്തുതയും വിസ്മരിക്കാതിരിക്കുക.
ജ്യോതിഷത്തില്‍ സൂര്യന് പിതാവിന്‍റെയും ചന്ദ്രന് മാതാവിന്‍റെയും സ്ഥാനങ്ങളാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ദമ്പതികളുടെ ജാതകങ്ങളില്‍ സൂര്യനും ചന്ദ്രനും യഥാസ്ഥാനങ്ങളില്‍ ബലവാന്മാരായി നിന്നാലെ അവര്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സന്താനങ്ങള്‍ ഉണ്ടാകൂ എന്ന് മനസ്സിലാക്കണം.
സൂര്യചന്ദ്രന്മാരെ മാത്രമല്ല മറ്റു ഗ്രഹസ്ഥിതികളും അറിയേണ്ടതുണ്ട്. ചിങ്ങത്തില്‍ ശനി നില്‍ക്കുന്നത് സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ചിലപ്പോള്‍ പേരിന് ഒരു സന്താനം അതാണ് ഫലം. ആ ശനി ലഗ്നാല്‍ അഞ്ചിലാണ് നില്‍ക്കുന്നതെങ്കിൽ സന്താനങ്ങള്‍ ഉണ്ടാകായ്ക നിമിത്തമോ അഥവാ പുത്രന്മാര്‍ ഉണ്ടായിരുന്നാല്‍ അവര്‍ നശിക്കുന്നത് നിമിത്തമായോ അഥവാ അവരുടെ ശല്യം കൊണ്ടോ ദുഃഖം അനുഭവിക്കുകയാണ് ഫലം. അഞ്ചില്‍ രാഹു നില്‍ക്കുന്നത് പുത്രദുഃഖം അനുഭവിക്കുവാനുള്ള യോഗമാണ്.
ജാതകപൊരുത്തക്കേടുകൾ
ഇത്തരം ഘട്ടങ്ങളിലാണ് ജാതകപൊരുത്തദോഷങ്ങളുടെ ഗാംഭീര്യത ബോധ്യപ്പെടുന്നത്. വിവാഹപൊരുത്തത്തില്‍ സന്താനലബ്ധി ഉറപ്പുവരുത്തേണ്ടതുണ്ട്. ദമ്പതിമാരാകാന്‍ പോകുന്നവരില്‍ എത്രയൊക്കെ പൊരുത്തങ്ങളുണ്ടായാലും സന്താനയോഗക്കുറവുള്ള ജാതകരെ തമ്മില്‍ ചേര്‍ക്കരുത്. ദമ്പതികള്‍ക്ക് ശാരീരികമായ പോരായ്മകള്‍ ഒന്നുംതന്നെ ഇല്ലെങ്കില്‍ പോലും ഗ്രഹദോഷങ്ങള്‍ സന്താനലബ്ധിക്ക് വിഘാതമായി നില്‍ക്കും. ഈശ്വരാധീനക്കുറവും കൂടിയുണ്ടെങ്കില്‍ അവരുടെ ജീവിതം ഒരു ഘട്ടം കഴിയുമ്പോള്‍ ദുഃസഹമായിത്തീരും എന്നതും ഉറപ്പാണ്.
പിതൃദോഷഫലം
പിതൃദോഷവും സന്താനതടസ്സത്തിന് കാരണമാണ്. പിതൃദോഷമുള്ളവര്‍ക്ക് ജീവിതത്തില്‍ സ്വസ്ഥതയുണ്ടാകില്ല. പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ യഥാവിധി ചെയ്യാത്തവര്‍ മാതാപിതാക്കളെ വേണ്ടുംവിധം സംരക്ഷിക്കാത്തവര്‍, പിതൃസ്ഥാനീയരെ ധിക്കരിച്ച് ജീവിക്കുന്നവര്‍ തുടങ്ങിയവരെല്ലാം പിതൃദോഷത്തിന്‍റെ ഫലം അനുഭവിക്കാതിരിക്കില്ല. എത്ര ധനം സമ്പാദിച്ചാലും ഫലം അനുഭവിക്കാന്‍ കഴിയാതെ വരിക. ചിലതരം മാരകരോഗങ്ങള്‍ക്കടിമപ്പെടുക. ദാമ്പത്യകലഹം, സന്താനദുഃഖം, സന്താനങ്ങള്‍ക്ക് അംഗവൈകല്യങ്ങള്‍, വിദ്യാഭംഗം, ദാരിദ്ര്യം, സന്താനയോഗമുണ്ടെങ്കിലും സന്താനങ്ങളില്ലായ്മ തുടങ്ങി അനവധി ദോഷങ്ങള്‍ക്ക് പിതൃദോഷം കാരണമാകാം. പിതൃക്കളെ പ്രീതിപ്പെടുത്തുന്ന ക്രിയകള്‍ കാലാകാലങ്ങളില്‍ നിര്‍വ്വഹിക്കുക മാത്രമാണ് പിതൃദോഷത്തിനുള്ള പ്രതിവിധി.