നക്ഷത്രവും ഉപാസനാമൂർത്തിയും - ആയൂരാരോഗ്യവര്‍ദ്ധനയ്ക്കും ഐശ്വര്യലബ്ധിക്കും

അശ്വതി :- ഉപാസനാമൂര്‍ത്തി : വിഘ്നേശ്വരന്‍ 

അശ്വതിനക്ഷത്രത്തിന്‍റെ ദേവത- അശ്വിനിദേവകള്‍. മൃഗം- കുതിര. വൃക്ഷം- കാഞ്ഞിരം, ഗണം- ദേവഗണം. പക്ഷി- പുള്ള്, ഭൂതം- ഭൂമി, രാശ്യാധിപന്‍- കുജന്‍(ചൊവ്വ) പിറന്നാള്‍ദിനത്തില്‍ ഗണപതിഹോമം നിര്‍വ്വഹിക്കണം. ഗണേശന് കറുകപ്പുല്ലുകൊണ്ട് മാലകെട്ടി ചാര്‍ത്തണം. 

ഗണേശജപമന്ത്രം :- 

ഓം ശ്രീ മഹാഗണപതയേ നമഃ

************************

ഭരണി: ഉപാസനാമൂര്‍ത്തി : ലക്ഷ്മിദേവി 

നക്ഷത്രദേവത.യമന്‍, മൃഗം, ആന. വൃക്ഷം, നെല്ലി. ഗണം- മനുഷ്യഗണം, പക്ഷി പുള്ള്, ഭൂതം- ഭൂമി. രാശ്യാധിപന്‍- കുജന്‍(ചൊവ്വ) പിറന്നാള്‍ ദിനത്തില്‍ വിശേഷിച്ചും ദേവിപൂജ നടത്തണം. മഹാലക്ഷ്മിയെ സ്തുതിക്കണം.

മഹാലക്ഷ്മിനമസ്തുഭ്യം സുരേശ്വരീ 
ഹരിപ്രിയേ! നമസ്തുഭ്യം ദയാനിധേ 
സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരി 
സര്‍വ്വദുഃഖഹരേ ദേവീ മഹാലക്ഷ്മി നമോസ്തുതേ. 

ദേവിഭജനത്താല്‍ സര്‍വ്വദുഃഖങ്ങളും തീരും. സമ്പല്‍സമൃദ്ധിയും ആയൂരാരോഗ്യങ്ങളും വര്‍ദ്ധിക്കും.

******************************

കാര്‍ത്തിക: ഉപാസനാമൂര്‍ത്തി : ശ്രീപരമേശ്വരന്‍ 

നക്ഷത്രദേവത- ശിവന്‍, മൃഗം-ആട്. വൃക്ഷം-അത്തി. ഗണം- അസുരഗണം, പക്ഷി-പുള്ള്. ഭൂതം-ഭൂമി, രാശ്യാധിപന്‍-കുജന്‍. തിങ്കളാഴ്ച ദിവസം കൂവളത്തിലമാല സമര്‍പ്പിക്കണം. ശിവപ്രീതിക്കായി സ്തോത്രം ഉരുവിടണം. 

‘ഓം ഹ്രീം നമശ്ശിവായ 
ഓം നമോ നമശ്ശിവായ’ 

ആദിത്യമന്ത്രം ജപിക്കണം- 

‘ഓം ആദിത്യായ നമഃ 
ഓം ഭാസ്ക്കരായ നമഃ 
ഓം ഘൃണിഃ സൂര്യ ആദിത്യഃ’

********************************

രോഹിണി: ഉപാസനാമൂര്‍ത്തി ബ്രഹ്മാവ് 

നക്ഷത്രദേവത- ബ്രഹ്മാവ്. മൃഗം-സര്‍പ്പം, വൃക്ഷം-ഞാവല്‍. ഗണം-മനുഷ്യഗണം. പക്ഷി-പുള്ള്. ഭൂതം-ഭൂമി. രാശ്യാധിപന്‍-ശുക്രന്‍. 

‘ഓം ബ്രഹ്മദേവായ നമഃ 
ഓം കമലാസനായ നമഃ’

***************************

മകയിരം: ഉപാസനാമൂര്‍ത്തി : ഭദ്രകാളി, സുബ്രഹ്മണ്യന്‍ 

നക്ഷത്രദേവത- ചന്ദ്രന്‍. മൃഗം- പാമ്പ്. വൃക്ഷം-കരിങ്ങാലി. ഗണം- ദേവഗണം. പക്ഷി-പുള്ള്. ഭൂതം-ഭൂമി. രാശ്യാധിപര്‍ രണ്ട്. ഇടവക്കൂറുകാര്‍ക്ക് ശുക്രന്‍. മിഥുനക്കൂറുകാര്‍ക്ക് ബുധന്‍. ദേവിയേയും മുരുകനേയും ഭജിക്കണം. 

‘ജാജ്വല്യമാനം സുരവൃന്ദവന്ദ്യം 
കുമാരധാരാതട മന്ദിരസ്ഥം 
കന്ദര്‍പ്പരൂപം കമനീയഗാത്രം 
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ.’

*****************************

തിരുവാതിര: ഉപാസനാമൂര്‍ത്തി ശിവഭഗവാന്‍ 

നക്ഷത്രദേവത- ശിവന്‍. മൃഗം-നായ. വൃക്ഷം-കരിമരം. ഗണം-മനുഷ്യഗണം. പക്ഷി-ചക്രവാകം. ഭൂതം- ജലം. രാശ്യാധിപന്‍- ബുധന്‍. 

ശിവമന്ത്രം- ‘ഓം നമശ്ശിവായഃ’ 

ശിവക്ഷേത്രദര്‍ശനം, ധാര, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം. ജന്മനക്ഷത്രത്തില്‍ നാഗാരാധന ചെയ്യണം.

****************************************

പുണര്‍തം: ഉപാസനാമൂര്‍ത്തി : മഹാവിഷ്ണു 

നക്ഷത്രദേവത- ദേവമാതാവായ അദിതി. മൃഗം- പൂച്ച. വൃക്ഷം-മുള. ഗണം- ദേവഗണം. പക്ഷി- ചകോരം, ഭൂതം- ജലം, രാശ്യാധിപന്‍-മിഥുനക്കൂറുകാര്‍ക്ക് ബുധന്‍. കര്‍ക്കിടക്കൂറുകാര്‍ക്ക് ചന്ദ്രന്‍. വിഷ്ണുസഹസ്രനാമം ജപിക്കണം. 

‘ഓം അദിതയേ നമഃ’ മന്ത്രം ഉരുവിടണം. 

‘ഓം നമോ ഭഗവതേ വാസുദേവായഃ’ ജപിക്കണം.

*******************************

പൂയം: ഉപാസനാമൂർത്തി:ബൃഹസ്പതി (വ്യാഴഭഗവാന്‍) 

നക്ഷത്രദേവത- ബൃഹസ്പതി. മൃഗം-ആട്, വൃക്ഷം-ആല്‍മരം, ഗണം- ദേവഗണം. പക്ഷി- ചകോരം. ഭൂതം- ജലം. രാശ്യാധിപന്‍- ചന്ദ്രന്‍. ശാസ്താക്ഷേത്രത്തില്‍ ശനിയാഴ്ചകളില്‍ നീരാജനം ചെയ്യണം. അയ്യപ്പശരണമന്ത്രങ്ങള്‍ ഉരുവിടണം. ഏഴുതവണ ആല്‍പ്രദക്ഷിണം നിര്‍വ്വഹിക്കണം. 

ലോകപൂജ്യം വഹാവീരം 
സര്‍വ്വരക്ഷാകരം വിഭും 
പാര്‍വ്വതീ ഹൃദയാനന്ദം 
ശാസ്താരം പ്രണമാമ്യകം. 

എന്ന അയ്യപ്പമന്ത്രം ജപിക്കുക.


*********************************

ആയില്യം: ഉപാസനാമൂര്‍ത്തി നാഗങ്ങള്‍ 

നക്ഷത്രദേവത- സര്‍പ്പം. മൃഗം-കറുത്ത പൂച്ച, വൃക്ഷം- നാകം, ഗണം- അസുരഗണം. പക്ഷി-ചകോരം, ഭൂതം- ജലം. രാശ്യാധിപന്‍-ബുധന്‍. ആയില്യപൂജ ചെയ്യണം. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണക്ഷേത്രദര്‍ശനം. 

‘ഓം നമോ ഭഗവതെ വാസുദേവായ’ മന്ത്രം ജപിക്കണം. 

നാഗങ്ങള്‍ക്ക് നൂറും പാലും ഊട്ടണം.

****************************

മകം: ഉപാസനാമൂര്‍ത്തി : ഗണപതി 

നക്ഷത്രദേവത- പിതൃക്കള്‍. മൃഗം-എലി. വൃക്ഷം-പേരാല്‍. ഗണം- അസുരഗണം. പക്ഷി- ചകോരം, ഭൂതം-ജലം. രാശ്യാധിപന്‍- സൂര്യന്‍. ജന്മനക്ഷത്രത്തില്‍ ഗണപതിഹോമം ചെയ്യണം. 

‘ശ്രീമഹാഗണപതയേ നമഃ’ മന്ത്രം ഉരുവിടണം. 

‘ഓം ആദിത്യായ നമഃ’ ജപിച്ച് ആദിത്യനമസ്ക്കാരം ചെയ്യണം.

*******************************

പൂരം: ഉപാസനാമൂര്‍ത്തി സൂര്യന്‍ 

നക്ഷത്രദേവത- ആര്യമാവ്(സൂര്യന്‍). മൃഗം-എലി. വൃക്ഷം- പ്ലാശ്. ഗണം-മനുഷ്യഗണം. പക്ഷി-ചകോരം. ഭൂതം-ജലം. രാശ്യാധിപന്‍- സൂര്യന്‍. മഹാലക്ഷ്മിയെ ഭജിക്കണം. 

‘നമസ്തേസ്തു മഹാമായേ 
ശ്രീപീഠേ സുരപൂജിതേ 
ശംഖചക്രഗദാഹസ്തേ 
മഹാലക്ഷ്മി നമോസ്തുതേ’ 

ഈ ശ്ലോകം ചൊല്ലി ദേവിയെ ആരാധിക്കണം. 

ശിവമന്ത്രം : ‘ഓം നമശ്ശിവായ’ ജപിക്കണം.

**************************************

ഉത്രം: ഉപാസനാമൂര്‍ത്തി : ശിവന്‍ 

നക്ഷത്രദേവത- ശിവന്‍. മൃഗം- ഒട്ടകം. വൃക്ഷം-ഇത്തി. ഗണം- മനുഷ്യഗണം. പക്ഷി-കാക്ക. ഭൂതം-അഗ്നി. രാശ്യാധിപന്‍- സൂര്യന്‍. ഉത്രം നക്ഷത്രത്തില്‍ ആദ്യപാദത്തില്‍ ജനിച്ചവര്‍ സൂര്യനെ ഉപാസിക്കണം. മുക്കാല്‍ ഭാഗത്തില്‍ ജനിച്ചവര്‍ ശ്രീകൃഷ്ണനെ ഉപാസിക്കണം. 

‘ഓം ശ്രീ കൃഷ്ണായ നമഃ’ ജപിക്കണം.

***********************************

അത്തം: ഉപാസനാമൂര്‍ത്തി : ഭദ്രകാളി നക്ഷത്രദേവത- സൂര്യന്‍. മൃഗം- മഹിഷം(പോത്ത്). വൃക്ഷം-അമ്പഴം. ഗണം-ദേവഗണം. പക്ഷി-കാക്ക, ഭൂതം-അഗ്നി. രാശ്യാധിപന്‍-ബുധന്‍. ജന്മനക്ഷത്രത്തില്‍ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. 

‘ഓം ഐ ക്ലിം സൗം ഹ്രീം ഭദ്രകാള്യൈ നമഃ’ എന്ന മന്ത്രം ജപിക്കണം. 

ഒപ്പം ശ്രീകൃഷ്ണഭജനവും ആവശ്യമാണ്.

***************************************

ചിത്തിര: ഉപാസനാമൂര്‍ത്തി : സുബ്രഹ്മണ്യന്‍ 

നക്ഷത്രദേവത- വിശ്വകര്‍മ്മാവ്. മൃഗം-പുലി. വൃക്ഷം- കൂവളം. ഗണം- അസുരഗണം. പക്ഷി-കാക്ക. ഭൂതം- അഗ്നി. രാശ്യാധിപന്‍- ചിത്തിര. കന്നിക്കൂറുകാര്‍ക്ക് ബുധന്‍. തുലാക്കൂറുകാര്‍ക്ക് സുബ്രഹ്മണ്യഭജനം, ജന്മനക്ഷത്രദിനത്തില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രദര്‍ശനം. 

‘ശക്തിഹസ്തം വിരൂപാക്ഷം 
ശിഖിവാഹം ഷഡാനനം 
ദാരുണം രീപുരോഗഘ്നം 
ഭാവയേകുക്കുടധ്വജം’ 

ഈ സ്തുതി ചൊല്ലി ശ്രീ കാളിദേവിയെ ഉപാസിക്കണം.

*****************************************

ചോതി: ഉപാസനാമൂര്‍ത്തി : നാഗങ്ങള്‍ 

നക്ഷത്രദേവത- വായു. മൃഗം- മഹിഷം. വൃക്ഷം-നീര്‍മരുത്. ഗണം- ദേവഗണം. പക്ഷി-കാക്ക. ഭൂതം-അഗ്നി. രാശ്യാധിപന്‍-ശുക്രന്‍. ആയില്യത്തിന്‍നാളില്‍ നാഗങ്ങള്‍ക്ക് നൂറും പാലും നല്‍കണം. വീട്ടുവളപ്പില്‍ നീര്‍മരുത്, നാഗലിംഗം എന്നിവ നട്ടുപിടിപ്പിക്കുക. 

‘ഓം നാഗരാജായ നമഃ 
നാഗചാമുണ്ഡൈ നമഃ’ 

എന്ന മന്ത്രം ഉരുവിടുന്നത് നല്ലതാണ്.

***************************************

വിശാഖം: ഉപാസനാമൂര്‍ത്തി ദേവി 

നക്ഷത്രദേവത- ഇന്ദ്രാഗ്നി. മൃഗം-സിംഹം. വൃക്ഷം- വയ്യങ്കതവ്. ഗണം- അസുരഗണം. പക്ഷി-കാക്ക. ഭൂതം- അഗ്നി. രാശ്യാധിപന്‍- തുലാക്കൂറുകാര്‍ക്ക് ശുക്രന്‍. വൃശ്ചികക്കൂറുകാര്‍ക്ക് ചൊവ്വ. വ്യാഴാഴ്ചകളില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യണം. വിഷ്ണു സഹസ്രനാമം ജപിക്കുക. ലക്ഷ്മിദേവിയെ ഉപാസിക്കുക. 

‘ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ’ മന്ത്രം ഉരുവിടുക.

*********************************************

അനിഴം: ഉപാസനാമൂര്‍ത്തി : ശാസ്താവ് 

നക്ഷത്രദേവത- മിത്രന്‍. മൃഗം-മാന്‍. വൃക്ഷം- ഇലഞ്ഞി. ഗണം- ദേവഗണം. പക്ഷി-കാക്ക. ഭൂതം-അഗ്നി. രാശ്യാധിപന്‍-ചൊവ്വ. ജന്മനക്ഷത്രത്തില്‍ ശിവക്ഷേത്രത്തിലോ അയ്യപ്പക്ഷേത്രത്തിലോ ദര്‍ശനം നടത്തുക. ശനിയാഴ്ചകളില്‍ ശാസ്താവിന് നീരാജനം ചെയ്യുക. (ശുദ്ധമായ അലക്കിയ തുണിയില്‍ എള്ള് നിറച്ച് ചെറിയ കിഴിയായി കെട്ടി കത്തിക്കുക.) നിത്യം പ്രഭാതത്തില്‍ ശനിഗായത്രി ജപിക്കുക - 

ഓം കാകദ്വജായ വിദ്മഹേ 
ഖഡ്ഗഹസ്തായ ധീമഹി 
തന്നോ മന്ദഃ പ്രചോദയാത്.

********************************

തൃക്കേട്ട: ഉപാസനാമൂര്‍ത്തി : ശ്രീകൃഷ്ണന്‍ 

നക്ഷത്രദേവത- ഇന്ദ്രന്‍, മൃഗം- കേഴ. വൃക്ഷം-വെട്ടിമരം. ഗണം- അസുരഗണം. പക്ഷി-കോഴി. ഭൂതം- വായു. രാശ്യാധിപന്‍- ചൊവ്വ. 

‘ഓം നമോ ഭഗവതെ വാസുദേവായ’ മന്ത്രം ജപിക്കണം. 

ഭഗവദ്ഗീത നിത്യവും പാരായണം ചെയ്യുക. ജന്മനക്ഷത്രത്തില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തുക.

*****************************************

മൂലം: ഉപാസനാമൂര്‍ത്തി മഹാവിഷ്ണു 

നക്ഷത്രദേവത- നിര്യതി, മൃഗം-നായ, വൃക്ഷം- പയിന്‍. ഗണം- അസുരഗണം. പക്ഷി- കോഴി. ഭൂതം- വായു. രാശ്യാധിപന്‍- വ്യാഴം. ജന്മനക്ഷത്രദിവസം ഗണപതിഹോമം നടത്തുക. വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രദര്‍ശനം ചെയ്യുക. ഭഗവദ്സ്തുതികള്‍ ചൊല്ലുക. വിഷ്ണുനാമം ജപിക്കുക. 

ഓം ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം 
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം 
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം 
വന്ദേ വിഷ്ണും ഭവഭയകരം സര്‍വ്വലോകൈകനാഥം.

*****************************************

പൂരാടം: ഉപാസനാമൂര്‍ത്തി : ഭഗവതി 

നക്ഷത്രദേവത- ജലം. മൃഗം- കുരങ്ങ്, വൃക്ഷം- വഹ്നി. ഗണം- മനുഷ്യഗണം. പക്ഷി-കോഴി. ഭൂതം- വായു. രാശ്യാധിപന്‍-വ്യാഴം. ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യുക. അന്നപൂര്‍ണ്ണേശ്വരി സ്തോത്രം ചൊല്ലുക. 

‘നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ 
നിര്‍ദ്ധൂലാഖിലഘോരപാപനികരീ പ്രത്യക്ഷമാഹേശ്വരീ 
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ 
ഭിക്ഷാംദേഹി കൃപാവലംബനകരീമാതാന്നപൂര്‍ണ്ണേശ്വരീ’

*******************************************

ഉത്രാടം: ഉപാസനാമൂര്‍ത്തി : ശിവന്‍ 

നക്ഷത്രദേവത- വിശ്വദേവതകള്‍. മൃഗം-കാള. വൃക്ഷം-പ്ലാവ്. ഗണം- മനുഷ്യഗണം. പക്ഷി- കോഴി. ഭൂതം- വായു. രാശ്യാധിപന്‍- സൂര്യന്‍. തിങ്കളാഴ്ചകളില്‍ ശിവക്ഷേത്രദര്‍ശനം ചെയ്യുക. ശനീശ്വരപ്രീതിക്കായി ശാസ്താക്ഷേത്രത്തില്‍ എള്ളുതിരി കത്തിക്കണം. 

‘ഓം നമശ്ശിവായ’ പഞ്ചാക്ഷരീ മന്ത്രം ജപിക്കണം. ആദിത്യഭജനവും ആവശ്യമാണ്. 

‘ഓം ആദിത്യായ നമഃ’ ഈ മന്ത്രം ജപിക്കണം.

**********************************************

തിരുവോണം: ഉപാസനാമൂര്‍ത്തി : മഹാവിഷ്ണു 

നക്ഷത്രദേവത- വിഷ്ണു. മൃഗം- കുരങ്ങ്, വൃക്ഷം- എരുക്ക്. ഗണം- ദേവഗണം. പക്ഷി-കോഴി. ഭൂതം- വായു. രാശ്യാധിപന്‍-ശനി. ജന്മനക്ഷത്രദിവസം വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ഭദ്രകാളിപ്രീതി വരുത്തേണ്ടത് ആവശ്യമാണ്. 

‘ഓം നമോ ഭഗവതേ വാസുദേവായ’ മന്ത്രം ഉരുവിടണം.

**********************************************

അവിട്ടം: ഉപാസനാമൂര്‍ത്തി : ഭദ്രകാളി 

നക്ഷത്രദേവത- അഷ്ടവസുക്കള്‍. മൃഗം- നരന്‍. വൃക്ഷം- വഹ്നി. ഗണം- അസുരഗണം. പക്ഷി-മയില്‍. ഭൂതം- ആകാശം. രാശ്യാധിപന്‍-ശനി. ജന്മനക്ഷത്രദിനത്തില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യണം. സുബ്രഹ്മണ്യഭജനം. 

‘ഓം ശ്രീ സുബ്രഹ്മണ്യായ നമഃ’ മന്ത്രം ഉരുവിടണം. ദേവീഭജനം.

***************************************************

ചതയം: ഉപാസനാമൂര്‍ത്തി : നാഗങ്ങള്‍ 

നക്ഷത്രദേവത- വരുണന്‍. മൃഗം- കുതിര. വൃക്ഷം- കടമ്പ്. ഗണം- അസുരഗണം. പക്ഷി-മയില്‍. ഭൂതം- ആകാശം- രാശ്യാധിപന്‍-രാഹു. ജന്മനക്ഷത്രദിനത്തില്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം. നാഗപ്രീതിക്കായി പാലും നൂറും സമര്‍പ്പിക്കണം. 

‘ഓം നാഗരാജായ നമഃ’ മന്ത്രം ഉരുവിടണം.

****************************************************

പൂരുരുട്ടാതി: ഉപാസനാമൂര്‍ത്തി : മഹാവിഷ്ണു 

നക്ഷത്രദേവത- അജൈകപാദ്. മൃഗം-നരന്‍. വൃക്ഷം- തേന്മാവ്. ഗണം- മനുഷ്യഗണം. പക്ഷി-മയില്‍. ഭൂതം- ആകാശം. രാശ്യാധിപന്‍-ശനി. ജന്മനക്ഷത്രദിനത്തില്‍ വിഷ്ണുക്ഷേത്രദര്‍ശനം. 

മന്ത്രം- ‘ഓം നമോ നാരായണായ. 

ശനീശ്വരപ്രീതിക്കായി ശാസ്താവിന് നീരാജനം നടത്തുക.

**************************************

ഉത്രട്ടാതി: ഉപാസനാമൂര്‍ത്തി : മഹാവിഷ്ണു 

നക്ഷത്രദേവത- അഹിര്‍ബുദ്ധി. മൃഗം- പശു. വൃക്ഷം- കരിമ്പന. ഗണം- മനുഷ്യഗണം. പക്ഷി-മയില്‍. ഭൂതം- ആകാശം. രാശ്യാധിപന്‍- വ്യാഴം. ജന്മനക്ഷത്രദിനത്തില്‍ വിഷ്ണുക്ഷേത്രദര്‍ശനം. വിഷ്ണുസഹസ്രനാമം ജപിക്കണം. 

മന്ത്രം- 

‘ഓം ശ്രീവിഷ്ണവെ നമഃ’ 
‘ഓം ശ്രീകൃഷ്ണായ നമഃ’ 

വിഷ്ണുപ്രീതി വരുത്തുക.

****************************************

രേവതി: ഉപാസനാമൂര്‍ത്തി : മഹാവിഷ്ണു 

നക്ഷത്രദേവത- പുഷാവ്, മൃഗം- ആന. വൃക്ഷം-ഇരിപ്പ. ഗണം-ദേവഗണം. പക്ഷി-മയില്‍. ഭൂതം- ആകാശം. രാശ്യാധിപന്‍- വ്യാഴം. നക്ഷത്രദിനത്തില്‍ വിഷ്ണുക്ഷേത്രദര്‍ശനം.

‘ഓം നമോ നാരായണായ’ മന്ത്രം ഉരുവിടണം. 

വിഷ്ണുസഹസ്രനാമം ചൊല്ലണം. ഭാഗവതപാരായണം ചെയ്യുക. 

പൊതുവായ ഫലം- ആയുരാരോഗ്യവര്‍ദ്ധന, ഐശ്വര്യലബ്ധി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.