ഗ്രഹങ്ങൾക്കു ചന്ദ്രന്റെ ദ്വിതീയദ്വാദശാദികളിലുള്ള സ്ഥിതിഭേദം നിമിത്തം സുനഭാദി യോഗങ്ങളുടെ സംഖ്യാഭേദത്തെയാണ്‌ ഇനി പറയുന്നത്

ത്രിംശത്സരൂപാസ്സുനഭാനഭാഖ്യാഃ
ഷഷ്ടിത്രയം ധൌരുധുരാഃ പ്രഭേദാഃ
ഇച്ഛാവികല്പൈഃ ക്രമശോƒഭിനീയ
നീതേ നിവൃത്തി പുനരന്യനീതിഃ

സാരം :-

ചന്ദ്രന്റെ രണ്ടും പന്ത്രണ്ടും ഭാവങ്ങളിൽ ചൊവ്വ മുതൽക്കുള്ള അഞ്ചു താരാഗ്രഹങ്ങളുടെ സ്ഥിതിഭേദം കൊണ്ടു സുനഭാ അനഭാ ഈ ഓരോ യോഗങ്ങളും 31 പ്രകാരത്തിൽ കല്പിയ്ക്കാം, ധുരുധുരായോഗത്തെ 180 തരത്തിലും കല്പിയ്ക്കാം. ഇങ്ങനെ സംഖ്യാവ്യത്യാസം വരത്തക്ക നിലയിലുള്ള ഗ്രഹസ്ഥിതികല്പനം ഗണിതശാസ്ത്രജ്ഞാനം വഴി മനസ്സിലാക്കേണ്ടതാണ് എങ്കിലും ഏകദേശജ്ഞാനമുണ്ടാവാൻ ഒന്നു ചുരുക്കിപ്പറയാം.

സുനഭായോഗവും അനഭായോഗവും :- ചന്ദ്രന്റെ രണ്ടിൽ കുജാദി അഞ്ചിൽ ഓരോ ഗ്രഹം നിന്നാൽ യോഗം അഞ്ച്. ഈ രണ്ടുപേർ നിന്നാൽ 10. മൂന്നുപേർ നിന്നാൽ 10. നാലുപേർ നിന്നാൽ യോഗം അഞ്ച്. കുജാദി അഞ്ച് ഗ്രഹങ്ങളും ചന്ദ്രദ്വിതീയത്തിൽ നിന്നാൽ യോഗം ഒന്ന് ഇങ്ങനെ സുനഭായോഗം ഒട്ടാകെ എണ്ണം 31. മേൽപ്രകാരം ചന്ദ്രന്റെ പന്ത്രണ്ടാം ഭാവത്തിൽ കുജാദി ഗ്രഹങ്ങളുടെ സ്ഥിതികൊണ്ടു അനഭായോഗവും മുപ്പത്തൊന്നു തരത്തിൽ ഉണ്ടാകുന്നതാണ്.

ധുരുധുരായോഗം :- കുജാദി അഞ്ചു ഗ്രഹങ്ങളിൽ ഓരോന്നു ചന്ദ്രന്റെ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുക; അപ്പോൾ തന്നെ ശേഷം നാലു ഗ്രഹങ്ങൾ ചന്ദ്രന്റെ രണ്ടിലും നിൽക്കുക. ഇങ്ങനെയായാൽ 75 യോഗങ്ങൾ വരുന്നതാണ്. എങ്ങനെയെന്നാൽ ചന്ദ്രന്റെ പന്ത്രണ്ടാം ഭാവത്തിൽ കുജൻ നിൽക്കുക മറ്റു നാലിൽ ഓരോരുത്തർ രണ്ടാം ഭാവത്തിലും നിൽക്കുക. എന്നാൽ യോഗം 4. രണ്ടിൽ ഈരണ്ടുപേർ നിന്നാൽ യോഗം 6. മുമ്മൂന്നു പേർ നിന്നാൽ 4. നാലുപേരും നിന്നാൽ 1. ഇങ്ങനെ ചൊവ്വ തനിച്ചു ചന്ദ്രന്റെ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ ആകെ യോഗം 15. ഈ കുജന്റെ സ്ഥാനത്തു ബുധൻ മുതലായ മറ്റു നാലു ഗ്രഹങ്ങളെക്കൊണ്ടും 15 യോഗങ്ങൾ വീതം കണക്കാക്കിയാൽ ഒട്ടാകെ യോഗങ്ങൾ 75 എണ്ണം വരുമല്ലോ.

ഇങ്ങനെ ചന്ദ്രന്റെ പന്ത്രണ്ടാം ഭാവത്തിൽ കുജാദി ഈരണ്ടുപേർ നിൽക്കുക; അപ്പോൾ രണ്ടാം ഭാവത്തിൽ മറ്റു മൂന്നു ഗ്രഹങ്ങളെക്കൊണ്ടും കൂടി ആകെ 70 യോഗങ്ങൾ വരും. എന്നിങ്ങനെയെന്നാൽ

  1. ചന്ദ്രന്റെ 12 ൽ കുജബുധന്മാർ നിൽക്കുക. അപ്പോൾ ശേഷം മൂന്നുപേരിൽ ഓരോരുത്തരും ചന്ദ്രന്റെ രണ്ടിൽ നിന്നാൽ യോഗം മൂന്ന്. ഈരണ്ടുപേർ രണ്ടിൽ നിന്നാൽ യോഗം മൂന്ന്. മൂന്നുപേരും കൂടി നിന്നാൽ യോഗം ഒന്ന്. ഇങ്ങനെ കുജബുധന്മാർ ചന്ദ്രദ്വാദശത്തിൽ നിൽക്കുമ്പോൾ യോഗം ഏഴ്. പിന്നെ
  2. കുജഗുരുക്കൾ ചന്ദ്രന്റെ പന്ത്രണ്ടാം ഭാവത്തിലും മറ്റു മൂന്നു ഗ്രഹങ്ങൾ രണ്ടിലും നിന്നാൽ യോഗം ഏഴ്.
  3. ഇങ്ങിനെ ചന്ദ്രദ്വാദശത്തിൽ കുജശുക്രന്മാരും മറ്റു മൂന്നുപേർ ദ്വിതീയത്തിലും മേൽപ്രകാരം നിന്നാൽ യോഗം 7.
  4. കുജമന്ദന്മാർ 12 ലും മറ്റു മൂന്നുപേർ രണ്ടിലും നിന്നാൽ യോഗം 7.
  5. ബുധഗുരുക്കൾ 12 ലും മറ്റു മൂന്നുപേർ രണ്ടിലും നിന്നാൽ യോഗം 7.
  6. ബുധശുക്രന്മാർ 12 ലും മറ്റു മൂന്നുപേർ രണ്ടിലും നിന്നാൽ യോഗം 7.
  7. ബുധമന്ദന്മാർ 12 ലും മറ്റു മൂന്നുപേർ രണ്ടിലും നിന്നാൽ യോഗം 7.
  8. ഗുരുശുക്രന്മാർ 12 ലും മറ്റു മൂന്നുപേർ രണ്ടിലും നിന്നാൽ യോഗം 7.
  9. ഗുരുമന്ദന്മാർ 12 ലും മറ്റു മൂന്നുപേർ രണ്ടിലും നിന്നാൽ യോഗം 7.
  10. ശുക്രമന്ദന്മാർ ചന്ദ്രദ്വാദശാംശത്തിലും മറ്റു മൂന്നുപേർ മുകളിൽ പറഞ്ഞപ്രകാരം ചന്ദ്രദ്വിതീയത്തിലും നിന്നാൽ യോഗം 7 കൂടി ഒട്ടാകെ യോഗം 70. 
പിന്നെ ചന്ദ്രന്റെ പന്ത്രണ്ടിൽ മൂന്നും രണ്ടിൽ രണ്ടും ഗ്രഹങ്ങൾ നിന്നാൽ ആകെ 30 യോഗങ്ങൾ വരുന്നതാണ്. എങ്ങിനെയെന്നാൽ

  1. കുജബുധഗുരുക്കൾ ചന്ദ്രദ്വാദശത്തിൽ നിൽക്കുമ്പോൾ ചന്ദ്രദ്വിതീയത്തിൽ ശുക്രൻ നിന്നാൽ യോഗം 1. ശനി നിന്നാൽ 1. ശുക്രമന്ദന്മാർ ഒരുമിച്ചു ചന്ദ്രദ്വിതീയത്തിൽ നിന്നാൽ യോഗം 1. ഇങ്ങിനെ യോഗം 3.
  2. കുജബുധശുക്രന്മാർ 12 ലും മറ്റു രണ്ടുപേർ മേൽപറഞ്ഞ ക്രമത്തിൽ രണ്ടിലും നിന്നാൽ യോഗം 3.
  3. കുജബുധശുക്രമന്ദന്മാർ 12 ലും മറ്റു രണ്ടുപേർ രണ്ടിലും മുൻപറഞ്ഞപോലെ നിന്നാൽ യോഗം 3.
  4. കുജഗുരുന്മാർ 12 ലും മറ്റു രണ്ടുപേർ രണ്ടിലും നിന്നാൽ യോഗം 3.
  5. കുജഗുരുമന്ദന്മാർ 12 ലും മറ്റു രണ്ടുപേർ രണ്ടിലും നിന്നാൽ യോഗം 3.
  6. കുജശുക്രമന്ദന്മാർ 12 ലും മറ്റു രണ്ടുപേർ രണ്ടിലും നിന്നാൽ യോഗം 3.
  7. ബുധഗുരുന്മാർ 12 ലും മറ്റു രണ്ടുപേർ രണ്ടിലും നിന്നാൽ യോഗം 3.
  8. ബുധഗുരുശുക്രന്മാർ 12 ലും മറ്റു രണ്ടുപേർ രണ്ടിലും നിന്നാൽ യോഗം 3.
  9. ബുധഗുരുമന്ദന്മാർ 12 ലും മറ്റു രണ്ടുപേർ രണ്ടിലും നിന്നാൽ യോഗം 3.
  10. ഗുരുശുക്രമന്ദന്മാർ ചന്ദ്രന്റെ 12 ലും മറ്റു രണ്ടുപേർ രണ്ടിലും മുമ്പു പറഞ്ഞപോലെ നിന്നാൽ യോഗം 3. ഇങ്ങനെ ആകെ യോഗം 30
  1. ചൊവ്വ ചന്ദ്രന്റെ രണ്ടാംഭാവത്തിലും മറ്റു നാലു ഗ്രഹങ്ങൾ പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ യോഗം 1. 
  2. ബുധൻ ചന്ദ്രന്റെ രണ്ടിലും മറ്റു നാലും 12 ലും നിന്നാൽ യോഗം 1.
  3. വ്യാഴം രണ്ടിൽ മറ്റു നാലുപേർ 12 ലും നിന്നാൽ യോഗം 1.
  4. ശുക്രൻ രണ്ടിൽ മറ്റു നാലും 12 ൽ നിന്നാൽ യോഗം 1.
  5. ശനി രണ്ടിൽ മറ്റു നാലും 12 ൽ നിന്നാൽ യോഗം 1., ഇങ്ങനെ യോഗം 5. ആദ്യം 75, രണ്ടാമത് 70, മൂന്നാമത് 30, നാലാമത് 5. ആകെ കൂടി യോഗം 180. ധുരുധുരാ യോഗം കല്പിയ്ക്കേണ്ടും വിധം മുകളിൽ കാണിച്ചതാകുന്നു.
സുനഭാ, അനഭാ, ധുരുധുരാ എന്നീ യോഗങ്ങൾക്കു മേൽകാണിച്ച വിധം ഗ്രഹസ്ഥിതിഭേദംകൊണ്ടു 180 ആക്കിക്കല്പിചതു അവയ്ക്കുള്ള ഫലഭേദംകൊണ്ടാണെന്നും മനസ്സിലാക്കണം. അതെല്ലാം വിസ്തരിച്ചറിയണമെങ്കിൽ വലിയ ആഗമഗ്രന്ഥങ്ങൾ  നോക്കുകയേ നിവൃത്തിയുള്ളൂ. ഇവിടെ ഗ്രഹങ്ങളുടെ കാരകത്വം നിമിത്തമുണ്ടാകുന്ന ഫലങ്ങളെ മാത്രമേ ചുരുക്കിപ്പറയുന്നുള്ളൂ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.