പുംസവനം

പുഷ്യേ പുംസവനം കുജാര്യ ദിനകൃ
ദ്വാരെതൃതീയേ സ്മൃതം
മാസേനോത്തരയോഃ കരോത്യഭിനവെ
ഗർഭേചതുർത്ഥെപിതെ
ശുക്രേന്ദുദയദൃഷ്ടി വാരമിഥുന
സ്ത്രീകർക്കി രാത്രാ സ്ത്യജേൽ
കുര്യുസ്തൽ സീതപക്ഷഏവ ഹരിഭേ
പുഷ്യേപികൗഷീതകാഃ

മൂന്നാം മാസത്തിലുള്ള പൂയം നക്ഷത്രം ഞായർ ചൊവ്വാ വ്യാഴം  എന്നീ ദിവസങ്ങളിലൊന്നിൽ വരുന്ന ദിവസം പുംസവനം എന്ന ഗർഭസംസ്കാരം ചെയ്യണം. ഉത്തരായനമാസങ്ങൾ പുംസവനം അരുത്. കടിഞ്ഞൂൽ പ്രസവകാലത്ത് നാലാം മാസത്തിലും പുംസവനം ചെയ്യാം. ശുക്രചന്ദ്രസ്ഥിതിയും ദൃഷ്ടിയും വാരങ്ങളും മിഥുനം കന്നി കർക്കിടകരാത്രികളും പുംസവനത്തിനു ഉപേക്ഷിക്കണം. കൗഷീതകന്മാർ വെളുത്തപക്ഷത്തിൽ തന്നെ ഹരിഭത്തിലും പുഷ്യത്തിലും പുംസവനം ചെയ്യുന്നു.

പുംസവനം എന്ന ഗർഭസംസ്കാരം ഗർഭമാരംഭിച്ച മൂന്നാം മാസത്തിലാണ് ചെയ്യേണ്ടത്. മാസപരിഗണന മീനംകൊണ്ടായിരിക്കണം. ഗർഭാധാനദിനം മുതൽ മാസം ആരംഭിക്കുന്നു. ഇത് തീർച്ചപ്പെടുത്താനാവാതെ വരുമ്പോൾ ഋതുവായ ദിനത്തിന്റെ അഞ്ചാം ദിവസം മുതൽ ഗർഭമാസാരംഭം പരിഗണിക്കണം. അങ്ങനെ പരിഗണനം ചെയ്തു കിട്ടുന്ന മൂന്നാം ദിവസത്തിൽ ഞായറാഴ്ചയും പൂയവും, ചൊവ്വാഴ്ചയും പൂയവും, വ്യാഴാഴ്ചയും പൂയവും കൂടി വരുന്ന ഒരു ദിവസത്തിൽ ഗർഭസംസ്കാരമെന്ന പുംസവനം ചെയ്യണമെന്നാണ് നിയമം.

മാസാദിഗർഭഹോമേഷു ഗർഭാധാന ദിനാൽഭവേൽ
തൽവേദനിശ്ചിതം പുഷ്പദർശനാൽ പഞ്ചമം ദിനം

എന്നു ശാസ്ത്രവിധിയുണ്ട്. ഇതിൽ ഗർഭഹോമേഷു എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് പുംസവനം, സീമന്തം, ഗർഭരക്ഷാ, വിഷ്ണുബലി തുടങ്ങിയ എല്ലാ ഗർഭസംസ്കാരക്രിയകളും ഇപ്രകാരം മാസനിർണ്ണയം ചെയ്തുകൊള്ളണമെന്നതിനെ സൂചിപ്പിക്കുന്നതാകുന്നു.  ഇതിൽ പക്ഷഭേദങ്ങളുണ്ടെന്നു ബൗധവാധൂലാദി ഗ്രാഹ്യസ്മൃതികളിൽ കാണുന്നുണ്ടെങ്കിലും അവയെല്ലാം കേരളീയ ബ്രാഹ്മണാചാരങ്ങളിൽ ഉൾക്കൊള്ളാത്തവയാണെന്നു പറയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ

മാസെ തൃതീയ ഏവസ്യാൽ ദ്വീജാനാംഗർഭസംഭവഃ
ഏവമാദികൃതംസത്ഭിഃ പരമാർത്ഥ വിശാരദ;

എന്നീ പ്രകാരം കാണുന്നത് തന്നെ. ഇതാണ് കേരളീയ സദാചാരസ്ഥിതിയെന്നു പറയപ്പെടുന്നു. ഇതിന്നു ശേഷം വരുന്ന നാലും അഞ്ചും മാസങ്ങള വിധിപരങ്ങളാണെന്നതുകൊണ്ട് ആ മാസങ്ങളിൽ പുംസവനം നടത്തരുത്. അതിനാൽ കേരളീയാചാരസ്ഥിതി അനുസരിച്ച് മൂന്നാം മാസം തന്നെ പുംസവനം നടത്തണം. ഇവിടെ ഒരു ഭേദമുള്ളത് "അഭിനവെ ഗർഭേചതുർത്ഥോപിതെ" എന്നുള്ളതാണ്. ഇതു പ്രകാരം അഭിനവഗർഭമാണെങ്കിൽ കടിഞ്ഞൂൽ പ്രസവസംന്ധാരണമെങ്കിൽ നാലാം മാസത്തിൽ മേൽപ്പറഞ്ഞവാരത്തിൽ പുംസവനം നടത്താം. രണ്ടാമതു മുതൽക്കുള്ള ഗർഭാധാരണത്തിനു ഇത് ബാധകമല്ലതന്നെ. ദൈവഗത്യാ രണ്ടാമത്തെ ഗർഭം സീമന്തഹേതുകമായാൽ അതിനു നാലാം മാസം പുംസവനം നടത്താം.

സീമന്തം പ്രഥമെഗർഭെ പ്രതിഗർഭംതദത്യയെ
ആദ്യപ്രജായാസസൂതേഃ
തൽപ്രാങ്ങ്മരണെപിതദീഷ്യെതെ

എന്നു നിയമമുണ്ട്. അനുഭവയോഗ്യം അനുഭവഗത്യാ വിപരീതമെന്നു വന്നാൽ ആരും ഏഴും മാസങ്ങളിൽ ഇത് നടത്തുന്നതിൽ വിരോധമില്ലെന്നു കാണുന്നു.

പുംസവനമുഹൂർത്തത്തിനു തിങ്കളും വെള്ളിയും കൊള്ളരുത്. പുംസവനമുഹൂർത്തലഗ്നത്തിലും ഏഴാം ഭാവത്തിലും ചന്ദ്രനേയും ശുക്രനേയും വർജിക്കണം. പ്രത്യേകിച്ച് ഏഴാം ഭാവത്തിൽ ചന്ദ്രനേയും ശുക്രനേയും ഒഴിവാക്കണം. ഇപ്രകാരം തന്നെ മിഥുനം കർക്കിടകം കന്നി എന്നീ മൂന്നു രാശി സമയവും രാത്രിയും പുംസവനമുഹൂർത്തത്തിനു വർജിക്കണം. ശിഷ്ടം ഒമ്പത് രാശി സമയവും പകലും പുംസവനമുഹൂർത്തത്തിനു ശുഭമാണ്. പുരുഷഗ്രഹവാരങ്ങളായ ഞായർ ചൊവ്വാ വ്യാഴം പുംസവനത്തിനുത്തമമാണ്. ബുധനും ശനിയും നപുംസകവാരങ്ങളായതുകൊണ്ട് പുംസവനത്തിനു ഉത്തമമല്ല.

കൗഷീതകന്മാർക്കു വെളുത്തപക്ഷത്തിൽ തിരുവോണം, പൂയ്യം നക്ഷത്രങ്ങളിൽ മാത്രമാണ് പുംസവനം നടത്താറുള്ളത്. മറ്റുള്ള നക്ഷത്രങ്ങളും കറുത്തപക്ഷവും അവർ പുംസവനത്തിനു സ്വീകരിക്കാറില്ല.

പക്ഷദ്വയം ഗതേപുഷ്യ നക്ഷത്രെപുംസവഃ സ്മൃതഃ
കൗഷീതകാനാം പുഷ്യേച്ചേ പക്ഷെ ശ്രവണഭേപിവാ

എന്നു ശാസ്ത്രവിധിയുണ്ട്. ഇതിന്നു എട്ടാം ഭാവത്തിൽ എല്ലാ ഗ്രഹങ്ങളേയും വർജിക്കണമെന്നും വിധിയുണ്ട്. "അഷ്ടമസ്ഥാഗ്രഹാസ്സർവ്വെവിശേഷണത വിവർജിത". എന്ന് ഇപ്രകാരം മേൽപറയപ്പെട്ട ദോഷങ്ങളെല്ലാം പുംസവനത്തിനു വർജിക്കണം. ഗർഭിണിയുടെ അഷ്ടമരാശിക്കൂറ് പുംസവനത്തിനു വർജിക്കുന്നത് ഉത്തമം തന്നെ. ആറാം ഭാവം എട്ടാം ഭാവം പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിലെ ചന്ദ്രൻ, പാപോദയ പാപദൃഷ്ടികൾ, സൂര്യസംക്രാന്തി, മൃത്യുദഗ്ധാദിയോഗങ്ങൾ, നവദോഷങ്ങൾ ഇത്യാദികൾ യഥായോഗ്യം പുംസവനത്തിനു വർജനീയങ്ങൾ തന്നെ. ഗ്രഹണം ഉൽക്കാപാതം ധൂമകേതുദയം ഇവയും പുംസവനത്തിനു വർജിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.