ശുക്രമന്ദയോഗഫലവും, ത്രിഗ്രഹാദി യോഗഫലം വിചാരിക്കേണ്ട ക്രമവും പറയുന്നു

അസിതസിതസമാഗമേല്പചക്ഷു-
ര്യുവതിസമാശ്രയസംപ്രവൃദ്ധവിത്തഃ
ഭവതി ച ലിപിചിത്രകാദിവേത്താ
കഥിതഫലൈഃ പരതോ വികല്പനീയാഃ

സാരം :-

ജനനസമയത്തു ശുക്രൻ ശനിയോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ കണ്ണിനു കാഴ്ച കുറഞ്ഞും, സ്ത്രീകളെ ആശ്രയിച്ച് അനവധി ധനാർജ്ജനം ചെയ്തവനും, ഗ്രന്ഥം, പുസ്തകം, മുതലായതെഴുതുന്നവനും, കുമ്മായം ചായം മുതലായതു തേയ്ക്കുക ചിത്രമെഴുതുക എന്നിവകളിൽ സമർത്ഥനുമായിരിയ്ക്കും.

ഒട്ടാകെ 21 ദ്വിഗ്രഹയോഗഫലങ്ങളാണ്‌ ഇവിടെ പറഞ്ഞുകഴിഞ്ഞത്. ഈ ഫലങ്ങളെക്കൊണ്ടുതന്നെ 3 - 4 - 5 - 6 - 7 ഗ്രഹങ്ങളുടെ യോഗത്തിലുണ്ടാകുന്ന ഫലങ്ങളേയും ഊഹിച്ചു പറയേണ്ടതാണ്. ഇതിനെ ഒരു ഉദാഹരണം കൊണ്ടു ഒന്നുകൂടി സ്പഷ്ടമാക്കാം.

സൂര്യനും ചന്ദ്രനും ചൊവ്വയും കൂടി ഒരുമിച്ചു നിൽക്കുന്നുണ്ടെന്നു വിചാരിയ്ക്കുക. അവിടെ സൂര്യചന്ദ്രന്മാരുടേയും, ആദിത്യകുജന്മാരുടേയും, ചന്ദ്രകുജന്മാരുടേയും കൂടി മൂന്നു ദ്വിഗ്രഹയോഗഫലങ്ങൾ പറയണം. ത്രിഗ്രഹയോഗത്തിങ്കൽ ഇങ്ങനെ മൂന്നു ദ്വിഗ്രഹയോഗങ്ങളേയും കൂട്ടി വിചാരിയ്ക്കണമെന്നു താല്പര്യം.

ആദിത്യൻ ചന്ദ്രൻ ചൊവ്വ ബുധൻ എന്നീ നാലു ഗ്രഹങ്ങളുടെ യോഗത്തിങ്കൽ, ആദിത്യചന്ദ്രന്മാരുടേയും ആദിത്യകുജന്മാരുടേയും ആദിത്യബുധന്മാരുടേയും ചന്ദ്രകുജന്മാരുടേയും ചന്ദ്രബുധന്മാരുടേയും കുജബുധന്മാരുടേയുമായി ആറു ദ്വിഗ്രഹയോഗഫലത്തേയും വിചാരിയ്ക്കണം. ഇങ്ങനെ പഞ്ചഗ്രഹയോഗത്തിങ്കൽ, പത്തു ദ്വിഗ്രഹയോഗങ്ങളുടേയും, ഷൾഗ്രഹയോഗത്തിങ്കൽ പതിനഞ്ച് ദ്വിഗ്രഹങ്ങളുടേയും, സപ്തഗ്രഹയോഗത്തിൽ 21 ദ്വിഗ്രഹയോഗങ്ങളുടേയും ഫലം അനുഭവിയ്ക്കുന്നതായിരിയ്ക്കും.

"കഥിതഫലൈഃ പരതോ വികല്പനീയാഃ" എന്നും ഒരു പാഠാന്തരം കാണുന്നുണ്ട്. അങ്ങനെ ആയാലും അർത്ഥത്തിനു വലിയ വ്യത്യാസം വരുന്നതുമല്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.