ചന്ദ്രൻ മേടം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

വൃത്താതാമ്രദൃഗുഷ്ണശാകലഘുഭുക്
ക്ഷിപ്രപ്രസാദോടനഃ
കാമീ ദുർബലജാനുരസ്ഥിരധന-
ശ്ശൂരോംഗനാവല്ലഭഃ
സേവാജ്ഞഃ കുനഖീ വ്രണാംകിതശിരാ
മാനീ സഹോത്ഥാഗ്രജ-
ശ്ശക്ത്യാ പാണിതലേങ്കിതോതിചപല-
സ്തോയേ ച ഭീരുഃ ക്രിയേ.

സാരം :-

ജനനസമയത്തു ചന്ദ്രൻ മേടം രാശിയിൽ നിൽക്കുകയും, ആ ചന്ദ്രനും മേടം രാശിയ്ക്കും രാശ്യധിപനായ കുജനും ബലമുണ്ടാവുകയും ചെയ്‌താൽ, കണ്ണുകൾ വൃത്താകൃതിയിലും കുറച്ചു ചുവന്നും ഇരിയ്ക്കുക, ചൂടുള്ള പദാർത്ഥങ്ങളേയും ഇലക്കറികളേയും ഭക്ഷിയ്ക്കയും ഭക്ഷിയ്ക്കുന്നതു വേഗത്തിലായിരിയ്ക്കയും ചെയ്യുക, സ്വല്പകാരണങ്ങളേക്കൊണ്ടു സന്തോഷിയ്ക്കുക, സഞ്ചാരശീലനും സുരതപ്രിയനും ആവുക, കാലിന്റെ മുട്ടുകാൽ മുതൽ കീഴ്ഭാഗം ബലം കുറഞ്ഞു (മാംസം കുറഞ്ഞും) ഇരിയ്ക്കുക, ധനം അധികകാലം സ്ഥിരമായി നിലനിൽക്കാതെ ഇരിയ്ക്കുക, പരാക്രമിയും സ്ത്രീകൾക്കു വളരെ പ്രിയനും പരപ്രീണനത്തിൽ സമർത്ഥനുമായിരിയ്ക്കുക, കുഴിനഖമെന്ന രോഗവും നെറ്റിമേൽവ്രണമോ അതു നിമിത്തമുള്ള വടുവോ ഉണ്ടാവുക, ഗർവ്വിഷ്ഠനും സഹോദരന്മാരിൽ ജ്യേഷ്ഠനുമായിരിയ്ക്കുക, സാമുദ്രികാശാസ്ത്രത്തിൽ പറയുന്ന 'ശക്തി" എന്ന രേഖ ഉള്ളങ്കയ്യിൽ ഉണ്ടാവുക, മനസ്സിനു സ്ഥൈര്യമില്ലായ്കയാൽ എപ്പോഴും ചഞ്ചലഹൃദയനായിരിയ്ക്കുക, വെള്ളത്തിൽ വളരെ പേടിയുണ്ടാവുക; ഈ ഫലങ്ങളൊക്കെ അനുഭവിയ്ക്കുന്നതാകുന്നു.

മേൽപറഞ്ഞ ഫലങ്ങളിൽ ചിലതു മേടം രാശിയുടേയും ചിലതു മേടത്തിന്റെ അധിപനായ കുജന്റേതും, ചിലത് ചന്ദ്രന്റേതുമാകുന്നു. ഈ മൂന്നിനും ബലമുണ്ടെങ്കിൽ എല്ലാ ഫലങ്ങളും കുറവു കൂടാതെ അനുഭവപ്പെടുമെന്നും, ബലക്കുറവനുസരിച്ചു ഫലത്തിനും കുറവുവരുമെന്നും, രാശി, രാശ്യധിപൻ, ചന്ദ്രൻ ഇവ മൂന്നും തീരെ ദുർബ്ബലങ്ങളാണെങ്കിൽ ഒരു ഫലവും ഒട്ടും അനുഭവിയ്ക്കയില്ലെന്നും മറ്റും യുക്തിയ്ക്കനുസരിച്ച് ചിന്തിയ്ക്കയും വേണം. ഈ ന്യായപ്രകാരംതന്നെ മേലിലും ചിന്തിച്ചുകൊൾക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.