കരണഫലം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
നിത്യയോഗസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?
നിത്യയോഗസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?
ചന്ദ്രസ്ഫുടവും ആദിത്യസ്ഫുടവും തമ്മില്‍ കൂട്ടിച്ചേര്‍ത്താല്‍ കിട്ടുന്ന സ്ഫുടമാണ് നിത്യയോഗസ്ഫുടം.
ജനനസമയത്തിനു സൂക്ഷ്മപ്പെടുത്തിയ ചന്ദ്രസ്ഫുടവും ആദിത്യസ്ഫുടവും കൂട്ടിച്ചേര്‍ത്ത് കിട്ടുന്നതിനെ നിത്യയോഗസ്ഫുടം എന്നുപറയുന്നു.
ഇങ്ങനെ സംയോജിപ്പിച്ചെടുത്ത സ്ഫുടത്തില്‍ കലയില്‍ 60 ല്‍ അധികമുണ്ടെങ്കില്‍ 60 കളഞ്ഞ് (കുറച്ച്) ഒന്ന് തിയ്യതിയില്‍ കൂട്ടണം. തിയ്യതിയില്‍ 30 ല്‍ അധികമുണ്ടെങ്കില്‍ 30 കളഞ്ഞ് (കുറച്ച്) ഒന്ന് രാശിയില്‍ കൂട്ടണം. രാശിയില്‍ 12 ല്‍ അധികമുണ്ടെങ്കില്‍ 12 കളഞ്ഞ് (കുറച്ച്) ശിഷ്ടം സ്വീകരിക്കണം. അതിനുശേഷം ചന്ദ്രനെ നാളുകണ്ടവിധം ഈ സ്ഫുടത്തെ നാളുകണ്ട് കിട്ടുന്ന നാള്‍ അശ്വതി മുതല്‍ എണ്ണി എത്രാമത്തെ നാളെന്നു കണക്കാക്കി, വിഷ്കംഭം മുതല്‍ എത്രാമത്തെ നിത്യയോഗത്തിലാണ് യോഗസ്ഫുടം നില്‍ക്കുന്നതെന്നറിയണം.
ഉദാഹരണം :-
1152 വൃശ്ചികം 6 നു (ആറാം) തിയ്യതിക്കുള്ള ചന്ദ്രസ്ഫുടം 7-1-58 ഉം സൂര്യസ്ഫുടം 7-5-39 ഉം, രണ്ടും കൂട്ടിച്ചേര്‍ത്താല്‍ 14-6-97 കിട്ടും. ഇതിലെ കലയില്‍ നിന്ന് 60 കളഞ്ഞ് (കുറച്ച്) 1 തിയ്യതിയില്‍ ചേര്‍ക്കുകയും, രാശിയില്‍ നിന്ന് 12 കളയുകയും (കുറച്ച്) ചെയ്‌താല്‍ ശിഷ്ടം കിട്ടുന്ന 2-7-37 ആണ് നിത്യയോഗസ്ഫുടം.
ഇതിനെ നാളുകാണുമ്പോള്‍ രണ്ടു രാശിക്ക് മകീര്യം നക്ഷത്രത്തില്‍ 1/2 ക്ക് 30 ഉം, 7 തിയ്യതിക്ക് 31 1/2 (മുപ്പത്തിഒന്നര) യും 37 കലയ്ക്ക് 2.46 1/2 യും കൂട്ടിച്ചേര്‍ത്താല്‍ 64 നാഴിക 16 1/2 വിനാഴിക ലഭിക്കും. ഇതില്‍ നിന്ന് മകീര്യത്തിന്റെ 60 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍) തിരുവാതിര നക്ഷത്രത്തില്‍ 4 നാഴിക 16 1/2 വിനാഴിക കഴിഞ്ഞിരിക്കുന്നു എന്ന് അറിവായല്ലോ. അശ്വതി മുതല്‍ക്ക് ആറാമത്തെ നക്ഷത്രമാണ് തിരുവാതിര. വിഷ്കംഭം മുതല്‍ ആറാമത്തെ നിത്യയോഗസ്ഫുടം "അതിഗണ്ഡവുമാണ് ". അതിനാല്‍ നിത്യോഗസ്ഫുടം 2-7-37 ഉം നിത്യയോഗം അതിഗണ്ഡവുമാണ്. (നിത്യയോഗം അഥവാ രവീന്ദുയോഗം എന്ന പോസ്റ്റ് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക)
നിത്യയോഗം അഥവാ രവീന്ദുയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
നിത്യയോഗം അഥവാ രവീന്ദുയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.