ശനിഭാവഫലം


   ലഗ്നത്തില്‍ ശനി നിന്നാല്‍, ഭംഗിയില്ലാത്ത മൂക്കോടുകൂടിയവനായും വൃദ്ധസ്ത്രീയുടെ ഭര്‍ത്താവായും രോഗിയായും അംഗവൈകല്യമുള്ളവനായും ഭവിക്കും. എന്നാല്‍ തുലാം ലഗ്നമാവുകയും അതില്‍ ശനി നില്‍ക്കുകയും ചെയ്‌താല്‍ രാജതുല്യനായും ഭവിക്കും.

   രണ്ടാമെടത്ത് ശനി നിന്നാല്‍, വികൃതമായ മുഖവും പല്ലുകളും ഉള്ളവനായും ധനം കുറഞ്ഞവനായും അസത്യം പറയുന്നവനായും അന്യദേശത്തു താമസിക്കുന്നവനായും ന്യായവാദിയായും വഞ്ചകനായും ഭവിക്കും.

 മൂന്നാമെടത്ത് ശനി നിന്നാല്‍, ഏറ്റവും വിശാലബുദ്ധിയും ഉല്‍കൃഷ്ടതയും ദാനശീലവും സല്‍സ്വഭാവവും ഉള്ളവനായും പരാക്രമിയായും ഭൃത്യന്മാരും പരിജനങ്ങളും സുഖസാമഗ്രികളും നല്ല ഭാര്യയും ഉള്ളവനായും ഭവിക്കും.

  നാലാമെടത്ത് ശനി നിന്നാല്‍, ഹൃദയപീഡയുള്ളവനായും മാതാവിനെ ക്ലേശിപ്പിക്കുന്നവനായും സുഖവും ഗൃഹോപകരണങ്ങളും ഗൃഹവും ഇല്ലാത്തവനായും കപടമുള്ളവനായും ആചാരങ്ങളെ ലംഘിക്കുന്നവനായും വിദേശവാസിയായും ഭവിക്കും.

  അഞ്ചാമെടത്ത് ശനി നിന്നാല്‍, സുഖവും പുത്രന്മാരും കുറഞ്ഞിരിക്കുന്നവനായും ബന്ധുക്കളും ഭാര്യയും ഇല്ലാത്തവനായും ബുദ്ധിഹീനനായും ദീര്‍ഘായുസ്സായും ചഞ്ചലഹൃദയനായും ഭവിക്കും.

  ആറാമെടത്ത് ശനി നിന്നാല്‍, ശത്രുക്കളെ ജയിക്കുന്നവനായും കാമാര്‍ത്തനായും സുഭഗതയും സുഖവും ഉള്ളവനായും ധാരാളം ഭക്ഷിക്കുന്നവനായും അഭിമാനവും പ്രഭുത്വവും ധനവും ഉള്ളവനായും ശൂരനായും യോഗമുള്ളവനായും വിഷമപ്രകൃതിയായും ഭവിക്കും.

  ഏഴാമെടത്ത് ശനി നിന്നാല്‍, സുഖവും ധനവും ഭാര്യാസുഖവും കുറഞ്ഞവനായും ദൈന്യവും സഞ്ചാരക്ലേശവും അലസതയും കുത്സിതമായ ശരീരവും മുഷിഞ്ഞവേഷവും ഏറ്റവും ശ്രമവും ഭയശീലവും ഉള്ളവനായും ഭാരങ്ങളെ വഹിക്കുന്നവനായും ഭവിക്കും.

  ഏട്ടാമെടത്ത് ശനി നിന്നാല്‍, പലവിധത്തിലുള്ള വ്യാധികളാല്‍ പീഡിപ്പിക്കപ്പെട്ടവനായും ആയുസ്സ് കുറഞ്ഞവനായും വികടബുദ്ധിയായും ദുഃഖിക്കുന്നവനായും ബന്ധുക്കള്‍ ഉപേക്ഷിക്കുന്നവനായും ബലവും ധനവും ഇല്ലാത്തവനായും ശൌര്യവും മുന്‍കോപവും ഏറിയിരിക്കുന്നവനായും ഭവിക്കും.

  ഒന്‍പതാമെടത്ത് ശനി നിന്നാല്‍, ധനവും പുത്രന്മാരും ഗൃഹോപകരണങ്ങളും തപസ്സും ധര്‍മ്മവും പിതൃസുഖവും ഇല്ലാത്തവനായും പാപിയായും യുദ്ധത്തില്‍ സാമര്‍ത്ഥൃമുള്ളവനായും ദുര്‍ജ്ജനങ്ങളെ സേവിക്കുന്നവനായും അന്യരെ പീഡിപ്പിക്കുന്നവനായും ഭാര്യാസുഖം ഇല്ലാത്തവനായും ഭവിക്കും.

  പത്താമെടത്ത് ശനി നിന്നാല്‍, വിദ്വത്ത്വവും ബുദ്ധിയും ശൌര്യവും ഉള്ളവനായും ദേശം പുരം ഗ്രാമം സൈന്യം സംഘം ഇതുകളുടെ നേതാവായും കൃഷിധനധാന്യാദികളുടെ സമൃദ്ധിയും യശസ്സും രാജതുല്യമായ സുഖാനുഭവങ്ങളും ഉള്ളവനായും ഭവിക്കും.

  പതിനൊന്നാമെടത്ത് ശനി നിന്നാല്‍, ശൌര്യവും ആരോഗ്യവും ഏറ്റവും ഉറപ്പുള്ള സമ്പത്തും ഉള്ളവനായും രാജസേവയും ശ്രേയസ്സും ലഭിക്കുന്നവനായും ദീര്‍ഘായുസ്സും ശില്പകലകളില്‍ സാമര്‍ത്ഥൃവും വളരെ ഭൃത്യന്മാരും ഉള്ളവനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് ശനി നിന്നാല്‍, പല പ്രകാരത്തിലുള്ള ദുര്‍വ്യയംകൊണ്ട് പീഡിതനായും അംഗവൈകല്യവും സ്വഭാവദോഷവും നിര്‍ദ്ധനത്വവും ഉള്ളവനായും ലജ്ജയും സന്താനങ്ങളും ഇല്ലാത്തവനായും ശത്രുപീഡയുള്ളവനായും കുലഭ്രഷ്ഠനായും എല്ലായിടത്തും തോല്‍വി സംഭവിക്കുന്നവനായും വളരെ സംസാരിക്കുന്നവനായും അന്യദേശവാസിയായും നിര്‍ദ്ദയനായും വിഷമദര്‍ശിയായും ഭവിക്കും.

രാഹുഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.