ധൂമാദി പഞ്ചസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
തിഥിസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?
ചന്ദ്രനില്‍ സ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം നീക്കിയാല്‍ (കുറച്ചാല്‍) തിഥിസ്ഫുടം വരും. ഇതാണ് നിയമം.
ജനനസമയത്തിനു സൂക്ഷ്മപ്പെടുത്തിയ ചന്ദ്രസ്ഫുടത്തില്‍നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ ശിഷ്ടം വരുന്നതാണ് തിഥിസ്ഫുടം. ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം പോകാതെ വരുമ്പോള്‍ ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്നും സൂര്യസ്ഫുടം കളയണം (കുറയ്ക്കണം). ഈ തിഥിസ്ഫുടത്തെ തിഥികണ്ടാല്‍ ജനനസമയത്തിനുള്ള തിഥിയും ആ തിഥിയില്‍ ചെന്ന നാഴികയും ലഭിക്കും.
ഉദാഹരണം :-
1152 വൃശ്ചികം 6 (ആറാം) തിയ്യതിക്കുള്ള സൂര്യസ്ഫുടം 7-5-30 ഉം ചന്ദ്രസ്ഫുടം 7-1-58 ഉം ആണല്ലോ ലഭിച്ചിരിക്കുന്നത്.
ഈ ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം കളയണം. സൂര്യസ്ഫുടത്തെക്കാള്‍ കുറവായതുകൊണ്ട് ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്ന് സൂര്യസ്ഫുടം കളഞ്ഞാല്‍ (കുറച്ചാല്‍) (19.1.58 - 7.5.39) = 11-26 = 19 കിട്ടും. ഇതാണ് തിഥിസ്ഫുടം.
എങ്ങനെയെന്നാല്‍ 58 ല്‍ നിന്ന് 39 പോയാല്‍ ശിഷ്ടം 19.
1 ല്‍ നിന്ന് 5 പോകാത്തതിനാല്‍ രാശിയില്‍ നിന്ന് ഒരു രാശി തിയ്യതിയില്‍ ചേര്‍ത്താല്‍ 31 ആയി. അതില്‍ നിന്ന് 5 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 26. രാശി സംഖ്യ 18 ല്‍ നിന്ന് 7 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 11. ഇങ്ങനെയാണ് ക്രിയ ചെയ്യേണ്ടത്.
ഇനി തിഥിയില്‍ ചെന്ന നാഴികയും തിഥിയും അറിയുവാന്‍ പറയുന്നു.
11 രാശിക്ക് ത്രയോദശി 1/2 യ്ക്ക് 30 നാഴിക.
1 തിയ്യതിക്ക് 5 നാഴിക പ്രകാരം 26 തിയ്യതിക്ക് 130 നാഴിക.
ഒരു കലയ്ക്ക് 5 വിനാഴിക പ്രകാരം 19 കലയ്ക്ക് 1 നാഴിക 35 വിനാഴിക.
ഇവ ഒന്നിച്ചു ചേര്‍ത്താല്‍ 30 + 130 + 1.35 = 161.35 നാഴിക കിട്ടുന്നു.
ഇതില്‍ നിന്ന് ത്രയോദശിക്കും ചതുര്‍ദ്ദശിക്കും കൂടിയുള്ള പൂര്‍ണ്ണ നാഴികകളായ 120 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം വരുന്ന 41 നാഴിക 35 വിനാഴികയാണ് ജനനസമയത്ത് വാവില്‍ ചെന്ന നാഴികകള്‍. വാവിന് ചതുഷ്പാത്തും നാഗവുമാണ് കരണങ്ങള്‍. 30 നാഴിക കഴിവോളം ചതുഷ്പാത് കരണവും, പിന്നെ 30 നാഴിക കഴിവോളം നാഗവും ആണ് കരണം. അതിനാല്‍ 41 നാഴിക 35 വിനാഴിക ചെന്നതുകൊണ്ട് ജനനസമയത്തെ കരണം നാഗമാണ്. കരണത്തില്‍ 11 നാഴിക 35 വിനാഴികയും കഴിഞ്ഞിരിക്കുന്നു എന്നും അറിയണം.
തിഥി കാണുവാന്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
തിഥി കാണുവാന്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.