ആലിനും ആര്യവേപ്പിനും കല്യാണം

    മനുഷ്യര്‍ കല്യാണം കഴിക്കുന്ന ചടങ്ങുകളോടെ അടുത്തകാലത്ത് തമിഴ്നാട്ടിലെ ഈറോഡില്‍ ഒരു കല്യാണം നടന്നുവത്രേ! ആലും ആര്യവേപ്പും തമ്മില്‍; ആലാണ് വരന്‍, ആര്യവേപ്പ് വധുവും. ഓരോ ഗ്രാമത്തിലും ആലുണ്ടായിരിക്കണമെന്ന് പണ്ട് മുതല്‍ക്കുതന്നെ നിര്‍ബന്ധമുണ്ടായിരുന്നു. ഐശ്വര്യത്തിന്റെ പ്രതീകമാണ് ആല്‍മരം. ആലു വളര്‍ന്നുകഴിഞ്ഞാല്‍ അതിന്റെ തൊട്ടടുത്ത് ആര്യവേപ്പിന്റെ തൈ നട്ടുവളര്‍ത്തും. ആല്‍മരം വിവാഹപ്രായമെത്തുന്നത് അതില്‍ ആയിരം ഇലകള്‍ തളിരിടുമ്പോഴാണ്. ആര്യവേപ്പ് ദേവിയാണ്. പെണ്‍മരമാണ്. ഗ്രാമീണര്‍ രണ്ടു പക്ഷമായി പിരിഞ്ഞ് വധുവിന്റെയും വരന്റെയും വീട്ടുകാരുമായി വിവാഹം നടത്തുന്നതായിട്ടാണ് ചടങ്ങ്. വധുവായ ആര്യവേപ്പിന്റെ വീട്ടുകാര്‍ ആ ഗ്രാമത്തിലെ പ്രായം ചെന്ന ദമ്പതിമാരെ ക്ഷണിച്ചുകൊണ്ടുവന്ന് പുതുവസ്ത്രം നല്‍കി പാദപൂജ നടത്തുന്നു. പിന്നീട് ഏറ്റവും ഇളയ ദമ്പതിമാരെ വിളിച്ചുകൊണ്ടുവന്ന് ദമ്പതീപൂജയും നടത്തുന്നു. ചടങ്ങുകളെല്ലാം വിവാഹംപോലെതന്നെ. ഈ ദിവ്യ വിവാഹം നടത്തിയവരുടെ കുടുംബങ്ങള്‍ തലമുറകളായി സമൃദ്ധിയോടെ വാഴുമെന്നാണ് വിശ്വാസം. അറുപതാം കല്യാണം നടത്താന്‍ കാത്തിരിക്കുന്നവര്‍ അതിനു മുമ്പായി ആല്‍ - വേപ്പ് കല്യാണം നടത്തിയാല്‍ രോഗദുരിതങ്ങളില്ലാതെ ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കുമെന്നാണ് വിശ്വാസം. വിവാഹം നടത്തുന്നതിലൂടെ ആ ഗ്രാമവാസികള്‍ ഐശ്വര്യാപൂര്‍ണ്ണമായ ജീവിതം നയിക്കുമെന്നാണ്‌ എല്ലാവരുടെയും വിശ്വാസം. വിവാഹിതരായ ആല്‍ - വേപ്പ് മരങ്ങളെ 108 തവണ വലംവെച്ചാല്‍ മംഗല്യഭാഗ്യം, സല്‍സന്താനലബ്ധി, രോഗവിമുക്തി എന്നിവ ലഭിക്കുമെന്നും പറയപ്പെടുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.