ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്.എവിടെ ക്ലിക്ക് ചെയ്യുക.
നാള് (നക്ഷത്രം) ഗണിച്ച് കണ്ടുപിടിക്കുന്നത് എങ്ങിനെ?
ഒന്നിന് - കാര്‍ത്തിക കാല്‍ക്ക് - 15
രണ്ടിന് - മകീര്യത്തിലരയ്ക്ക് - 30
മൂന്നിന് - പുണര്‍തംമുക്കാല്‍ക്ക് - 45
നാലിന് - ആയില്യംപോയി - 00
അഞ്ചിന് - ഉത്രം കാല്‍ക്ക് - 15
ആറിന് - ചിത്തിര അരയ്ക്ക് - 30
ഏഴിന് - വിശാഖം മുക്കാല്‍ക്ക് - 45
എട്ടിന് - തൃക്കേട്ട പോയി - 00
ഒന്‍പതിന് - ഉത്രാടം കാല്‍ക്ക് - 15
പത്തിന് - അവിട്ടത്തിലരയ്ക്ക് - 30
പതിനൊന്നിന് - പുരോരുട്ടാതി മുക്കാല്‍ക്ക് - 45
പന്ത്രണ്ടിന് - രേവതി പോയി - 00
ഈ ക്രമത്തിലാണ് ചന്ദ്രന്‍ നില്‍ക്കുന്ന രാശി സംഖ്യക്ക് ആദ്യം കണക്കാകേണ്ട നാഴികകള്‍. പിന്നെ ഒരു തിയ്യതിക്ക് 4 1/2 (4 നാഴിക 30 വിനാഴിക) നാഴികയും ഒരു കലയ്ക്കു നാലര ( 4 1/2) വിനാഴിക കണ്ടും ഇതില്‍ ചേര്‍ത്താല്‍ ഒരു നാളിന് (നക്ഷത്രത്തിന്) 60 നാഴിക വീതം ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ ആദ്യം വെച്ച നാളുമുതല്‍ (നക്ഷത്രം മുതല്‍) കളയണം (കുറയ്ക്കണം). 60 വീതം കളഞ്ഞതില്‍ (കുറച്ചതില്‍) ബാക്കിവരുന്ന നാഴിക വിനാഴികകളാണ് ശിഷ്ട നക്ഷത്രത്തില്‍ ചെന്ന നാഴിക വിനാഴികകള്‍.
ചന്ദ്രസ്ഫുടം ഉപയോഗിച്ച് നക്ഷത്രം (നാള്) കണ്ടുപിടിക്കുന്നതിനാണ് പ്രധാനമായും മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഉപയോഗിക്കുന്നത്. ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഗുളികസ്ഫുടം / ഗുളികനാഴികകള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗുളികസ്ഫുടം / ഗുളികനാഴികകള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.