കുജഭാവഫലം

  ലഗ്നത്തില്‍ കുജന്‍ (ചൊവ്വ) നിന്നാല്‍, ശരീരത്തില്‍ മുറിവോ വ്രണമോ സംഭവിക്കുന്നവനായും ഏറ്റവും കോപവും ക്രൌര്യവും ഉള്ളവനായും അല്പായുസ്സായും രോഗാദികളാല്‍ പീഡിതനായും അസ്ഥിരനായും കുത്സിതശരീരവും ഉഗ്രത്വവും ഉള്ളവനായും സാഹസികനായും ഭവിക്കും.

   രണ്ടാമെടത്ത് കുജന്‍ നിന്നാല്‍, വികൃതമായ മുഖവും പല്ലുകളും ഉള്ളവനായും വിദ്യാഹീനനായും സഞ്ചാരിയായും ധനഹീനനായും ദുര്‍ജ്ജനങ്ങളെ സേവിക്കുന്നവനായും വൃഥാ തര്‍ക്കിക്കുന്നവനായും രസവാദത്തെ ചെയ്യുന്നവനായും ഭവിക്കും.

   മൂന്നാമെടത്ത് കുജന്‍ നിന്നാല്‍, ശഠപ്രകൃതിയായും ഏറ്റവും പരാക്രമിയും യശസ്സും സുഖവും സമ്പത്തും അനുഭവിക്കുന്നവനായും അനേക ഗുണങ്ങളുള്ളവനായും അനുജന്മാരില്ലാത്തവനായും ദീര്‍ഘായുസ്സായും ഭവിക്കും.

   നാലാമെടത്ത് കുജന്‍ നിന്നാല്‍, ബന്ധുക്കളും ഭവനവും സുഖവും ഭൂസ്വത്തും മാതൃസുഖവും പശുക്കളും വാഹനങ്ങളും ഇല്ലാത്തവനായും സ്ത്രീകള്‍ക്കധീനനായും എപ്പോഴും മനഃപീഡയുള്ളവനായും ഭവിക്കും.

    അഞ്ചാമെടത്ത് കുജന്‍ നിന്നാല്‍, സുഖവും പുത്രന്മാരും ധനവും ഇല്ലാത്തവനായും പല അന൪ത്ഥങ്ങളും അല്പമായ പ്രസിദ്ധിയും ഉള്ളവനായും ബുദ്ധിക്ക് ഉറപ്പില്ലാത്തവനായും അധര്‍മ്മവും സാഹസവും കോപവും ഉള്ളവനായും ഭവിക്കും.

   ആറാമെടത്ത് കുജന്‍ നിന്നാല്‍, നല്ല ശരീരബലമുള്ളവനായും ശത്രുക്കളെ ഹനിക്കുന്നവനായും ഭയമില്ലാത്തവനായും കാമശീലവും കീര്‍ത്തിയും പ്രഭുത്വവും വര്‍ദ്ധിച്ചിരിക്കുന്ന ജഠരാഗ്നിയും ശരീരത്തിന് നീളവും മുറിവ് വ്രണം മുതലായ അടയാളങ്ങളും ഉള്ളവനായും ഭവിക്കും.

  ഏഴാമെടത്ത് കുജന്‍ നിന്നാല്‍, ഉചിതമില്ലാത്ത വൃത്തികളെ ചെയ്യുന്നവനായും കളത്രസുഖമില്ലാത്തവനായും വഴിനടക്കുകയും കലഹം ഉണ്ടാക്കുകയും ചെയ്യുന്നവനായും രോഗപീഡിതനായും ഭാര്യാമരണമുള്ളവനായും ക്രൂരദൃഷ്ടിയായും ഭവിക്കും.

  എട്ടാമെടത്ത് കുജന്‍ നിന്നാല്‍, കുത്സിതമായ ശരീരവും രോഗപീഡകളും ഉള്ളവനായും ധനമില്ലാത്തവനായും ആയുര്‍ബലം കുറഞ്ഞവനായും ആചാരവും ധര്‍മ്മവും കുറവുള്ളവനായും ഭവിക്കും.

  ഒന്‍പതാമെടത്ത് കുജന്‍ നിന്നാല്‍, രാജപ്രിയനായും പിതാവിന് ഹാനിയെ ചെയ്യുന്നവനായും ഹിംസയില്‍ ഏറ്റവും താല്‍പര്യമുള്ളവനായും ജനങ്ങള്‍ക്ക്‌ ഉപദ്രവകാരിയായും പാവനത്വമുള്ളവനായും  ദുര്‍ദേവതകളെ ഉപാസിക്കുന്നവനായും ഭവിക്കും.

  പത്താമെടത്ത് കുജന്‍ നിന്നാല്‍, പ്രഭുവായും അപ്രാപ്യനായും എല്ലാകാര്യങ്ങളിലും ഏറ്റവും ഉത്സാഹവും സാഹസവും ഉള്ളവനായും  പ്രതാപിയായും സജ്ജനങ്ങളാല്‍ സേവിക്കപ്പെടുന്നവനായും പുത്രന്മാരും കീര്‍ത്തിയും ധനവും ഉള്ളവനായും ഭവിക്കും.

  പതിനൊന്നാമെടത്ത്  കുജന്‍ നിന്നാല്‍, പുത്രന്മാരും ധനവും സുഖവും ഐശ്വര്യവും വീര്യവും ശൌര്യവും ഉള്ളവനായും വളരെ  ഭ്രുത്യന്മാരും അനേക ഗുണങ്ങളും ദീര്‍ഘായുസ്സും ഉള്ളവനായും വാഗ്മിയായും ഒരു ദുഃഖവും ഇല്ലാത്തവനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് കുജന്‍ നിന്നാല്‍, നേത്രരോഗിയായും മടിയനായും ധനനഷ്ടമുള്ളവനായും ബന്ധനം അനുഭവിക്കുന്നവനായും ദുഃഖിയായും രോഗിയായും പതിതനായും ദുഃസ്വഭാവമുള്ളവനായും പിശുക്കനായും ഭാര്യാനാശം അനുഭവിക്കുന്നവനായും ഭവിക്കും.

ബുധഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.