സൂര്യാശ്രയരാശിഫലം


  ആദിത്യന്‍ മേടത്തില്‍ പത്തുതിയ്യതിക്ക് മേലുള്ള ദിവസങ്ങളില്‍ സഞ്ചരിക്കുന്നകാലം ജനിക്കുന്നവന്‍, പ്രസിദ്ധനായും, സാമര്‍ത്ഥ്യം ഉള്ളവനായും, സഞ്ചാരപ്രിയനായും ധനം കുറഞ്ഞവനായും, ആയുധധാരിയായും ഭവിക്കും. പരമോച്ചഭാഗമായ ആദ്യത്തെ പത്ത് തിയ്യതിക്കകമാണ് ജനനമെങ്കില്‍ പ്രസിദ്ധനായും, സമ൪ത്ഥനായും, സ്വഗൃഹത്തില്‍ സുഖമായി കഴിയുന്നവനായും ധനപുഷ്ടിയുള്ളവനായും അംഗരക്ഷകന്മാരോടുകൂടിയവനായും ഭവിക്കും.

   ഇടവമാസത്തില്‍ ജനിക്കുന്നവന്‍, വസ്ത്രങ്ങളേയും സുഗന്ധദ്രവ്യങ്ങളേയും വിറ്റു ലഭിക്കുന്ന ധനം കൊണ്ടും സംഗീതസാഹിത്യാദികളാല്‍ ലഭിക്കപ്പെടുന്ന ധനം കൊണ്ടും ജീവിക്കുന്നവനായും, സ്തീകളെ ദ്വേഷിക്കുന്നവനായും ഉല്‍കൃഷ്ട വിദ്യാഭ്യാസമുള്ളവനായും ഭവിക്കും. 

  മിഥുനമാസത്തില്‍ ജനിക്കുന്നവന്‍, വ്യാകരണാദിവിദ്യയും ജ്യോതിഷവും ഉള്ളവനായും ഭവിക്കും.

  കര്‍ക്കിടകമാസത്തില്‍ ജനിക്കുന്നവന്‍, തീഷ്ണനായും, ധനഹീനനായും അന്യന്മാരുടെ കാര്യത്തില്‍ താല്‍പര്യമുള്ളവനായും, ഖേദവും സഞ്ചാരക്ലേശവും ഉള്ളവനായും ഭവിക്കും.

   ചിങ്ങമാസത്തില്‍ ജനിക്കുന്നവന്‍, വനപര്‍വ്വതങ്ങളിലും ഗോകുലങ്ങളിലും ആസക്തിയുള്ളവനായും, ബലവാനായും, മൂര്‍ഖനായും ഭവിക്കും.

  കന്നിമാസത്തില്‍ ജനിക്കുന്നവന്‍, എഴുത്തിലും ഗണിതത്തിലും ശില്‍പവേലകളിലും അറിവുള്ളവനായും, സ്ത്രീകളുടെ ശരീരം പോലുള്ള ശരീരത്തോടുകൂടിയവനായും ഭവിക്കും.

  തുലാമാസത്തില്‍ ജനിക്കുന്നവന്‍ കച്ചവടംകൊണ്ടും സംഗീതസാഹിത്യാദികളെകൊണ്ടും ലഭിക്കുന്ന ധനം കൊണ്ട് ജീവിക്കുന്നവനായും, ആത്മധൈര്യം കുറഞ്ഞവനായും, ശൃംഗാരശരീരിയായും ഭവിക്കും.

  വൃശ്ചികമാസത്തില്‍ ജനിക്കുന്നവന്‍, ക്രൂരനായും സാഹസങ്ങളെ ചെയ്യുന്നവനായും വിഷമിച്ചിട്ടു ധന സമ്പാദനം ചെയ്യുന്നവനായും വ്യാകരണാദിശാസ്ത്രങ്ങളില്‍ നിപുണനായും ഭവിക്കും.

  ധനുമാസത്തില്‍ ജനിക്കുന്നവന്‍, സജ്ജനങ്ങള്‍ക്ക്‌ പൂജനീയനായും ധനവാനായും നിരപേക്ഷകനായും വൈദ്യവൃത്തിയില്‍ വര്‍ത്തിക്കുന്നവനായും, ശില്‍പകര്‍മ്മങ്ങളെ അറിയുന്നവനായും ഭവിക്കും.

  മകരമാസത്തില്‍ ജനിക്കുന്നവന്‍, കാലത്തിനു ചേരാത്തപ്രവര്‍ത്തികളെ ചെയ്യുന്നവനായും, അറിവില്ലാത്തവനായും, കുത്സിതദ്രവ്യങ്ങളെ ക്രയവിക്രയം ചെയ്യുന്നവനായും അല്‍പധനം മാത്രം ഉള്ളവനായും, അന്യന്മാരുടെ ഭാഗ്യത്തെകൊണ്ട് ഉപജീവിക്കുന്നവനായും ഭവിക്കും.

  കുംഭമാസത്തില്‍ ജനിക്കുന്നവന്‍, നീചനായും, പുത്രമാരും ധനവും ഭാഗ്യവും ഇല്ലാത്തവനായും ഭവിക്കും.

  മീനമാസത്തില്‍ ജനിക്കുന്നവന്‍, ജലോല്‍പന്നങ്ങളായ ദ്രവ്യങ്ങളെ വിറ്റ് ലഭിക്കുന്ന സമ്പത്തുകളോടുകൂടിയവനായും, സ്ത്രീജനങ്ങളാല്‍ ആദരിക്കപ്പെടുന്നവനായും ഭവിക്കും.

ചന്ദ്രാശ്രയരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.