ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ചാന്ദ്രമാസമനുസരിച്ച് പറഞ്ഞുവരാരുള്ളതുകൊണ്ട് ആ മാസങ്ങള്‍ എങ്ങനെ കണക്കാക്കുന്നു എന്ന് മനസ്സിലാക്കുന്നത് ഉപകാരപ്രദമായിരിക്കും.
മീനമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന പ്രഥമ മുതല്‍ അടുത്ത കറുത്തവാവ് വരെയുള്ള കാലത്തിന് ചൈത്രമാസമെന്നും, അടുത്ത പ്രഥമ മുതല്‍ അമാവാസിവരെയുള്ള കാലങ്ങള്‍ക്ക് വൈശാഖമെന്നും പറയപ്പെടുന്നു. ഇങ്ങനെ ക്രമത്തില്‍ ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാര്‍ത്തികം, ആഗ്രഹായണം, പൗഷം, മാഘം, ഫാല്‍ഗുനം എന്ന് 12 പേരുകള്‍ പറയപ്പെടുന്നു.