വേദമന്ത്രം :-
"ആനഃ പ്രജാം ജനയതു പ്രജാപതി-
രാജരസായ സമനക്ത്വര്യമാ-
അതുര്മങ്ഗളീഃ പതിലോകമാവിശ-
ശംനോ ഭവദ്വിപദേശം ചതുഷ്പദേ"
ബ്രഹ്മാവ് ദമ്പതികള്‍ക്ക് സന്തതി വര്‍ദ്ധിപ്പിക്കട്ടെ! ആര്യമാവ് വാര്‍ദ്ധക്യകാലംവരെ രണ്ടുപേരെയും ശോഭനമായ ജീവിതം നയിക്കാന്‍ അനുഗ്രഹിക്കട്ടെ! വധുവിന്റെ പ്രവേശനം ഗൃഹത്തില്‍ മംഗളമുണ്ടാക്കട്ടെ! കുലത്തിന് ശുഭം വരുത്തുന്നവളും പശുക്കള്‍ക്ക് നന്മ വരുത്തുന്നവളുമായിരിക്കണം.
ശുഭമുഹൂര്‍ത്തത്തില്‍ ഭര്‍ത്താവിനോടൊപ്പം എത്തിച്ചേരുന്ന വധുവിനെ സ്വീകരിക്കുന്നത് നിലവിളക്കും നിറപറയും വെച്ചുകൊണ്ടായിരിക്കണം. താലവും അഷ്ടമംഗലവസ്തുക്കളും കൈയിലേന്തിയവരോടൊപ്പം കത്തിച്ച നിലവിളക്ക് പിടിച്ച് പ്രവേശിക്കുന്നത് ഉത്തമമാകുന്നു.