രാത്രിയില്‍ പേടിസ്വപ്നം കാണാതെ ഉറങ്ങുന്നതിന് അര്‍ജ്ജുനന്റെ പത്ത് നാമങ്ങള്‍ ജപിച്ച് കിടന്നാല്‍ മതിയെന്ന് പഴമൊഴി. അവ ഇങ്ങനെയാണ്.
"അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും
വിശ്രുതമായ പേര്‍ പിന്നെക്കിരീടിയും
ശ്വേതാശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും
ഭീതിഹരം സവ്യസാചി ബീഭത്സുവും."
ഈ നാമങ്ങള്‍ ചൊല്ലിച്ച് രാത്രി കുട്ടികളെ കിടത്തി ഉറക്കുന്ന ആചാരം ഇന്നും കണ്ടുവരുന്നു. കുട്ടികള്‍ക്ക് ഈശ്വരവിശ്വാസമുണ്ടാകുന്നതിനും ഭയമില്ലാതെ വളരുന്നതിനും ഇത് ഉപകരിക്കുന്നു.