വീടിന് ആരാധനാലയത്തിന്റെ പവിത്രതതന്നെയുണ്ട്. ചെരുപ്പ് ഊരി പുറത്തു വെച്ച് കാലും മുഖവും കഴുകി മാത്രമേ വീട്ടില്‍ പ്രവേശിക്കാവു എന്ന ആചാരം ഇന്നും കാണാം. ക്ഷേത്രത്തിന് തുല്യം വീടിനും സ്ഥാനം നല്‍കുകയാണ് ഈ ആചാരത്തിലൂടെ, പഴയകാലം മുതല്‍ക്കുതന്നെ പല വീടിന്റെയും പൂമുഖത്ത് ഒരു കിണ്ടി വെള്ളം എപ്പോഴും വെയ്ക്കുന്ന പതിവ് അങ്ങനെ ഉണ്ടായതാണ്. അതിന് ശേഷം പൈപ്പുവഴിയുള്ള വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുറ്റത്ത് പൈപ്പും പ്രത്യക്ഷപ്പെട്ടുതുടങ്ങി.
മാലിന്യങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍നിന്നാണ് മനുഷ്യന്‍ വീട്ടിലേക്ക് എത്തുന്നത്. പാദത്തില്‍ അവ കൂടുതല്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് ചെരുപ്പൂരിവെച്ച് കാലും മുഖവും കഴുകി വേണം വീടിനകത്തേക്ക് പ്രവേശിക്കേണ്ടത്.