രാഹുഭാവഫലം


രാഹുഭാവഫലം 

   ലഗ്നത്തില്‍ രാഹു നിന്നാല്‍, ധനവും ദയാശീലവും സുഖവും പുത്രന്മാരും തപസ്സും ധര്‍മ്മവും കുറഞ്ഞവനായും ആയുര്‍ബലം കുറഞ്ഞവനായും ദുഃസ്വഭാവിയായും കഴുത്തിനുമേലുള്ള അംഗങ്ങളില്‍ രോഗങ്ങളെ കൊണ്ടുള്ള പീഡ അനുഭവിക്കുന്നവനായും ബലവും ബുദ്ധിയും ഉള്ളവനായും ഭവിക്കും. എന്നാല്‍ കര്‍ക്കിടകം ഇടവം മേടം ഈ രാശികളില്‍ ഒന്ന് ലഗ്നമായി വരികയും അവിടെ രാഹു നില്‍ക്കുകയും ചെയ്‌താല്‍ മേല്‍പ്പറഞ്ഞ ദോഷഫലത്തിനു കുറവുണ്ടായിരിക്കുമെന്നും പ്രമാണങ്ങളില്‍ കാണുന്നുണ്ട്.

    രണ്ടാമെടത്ത് രാഹു നിന്നാല്‍, പരമാര്‍ത്ഥം മറച്ചു പറയുന്നവനായും ബുദ്ധിയും ധനവും ജ്ഞാനവും സുഖവും കുറവില്ലാത്തവനായും കടമുള്ളവനായും കോപിയായും മുഖരോഗവും വ്രണവും ഉള്ളവനായും രാജധനം അനുഭവിക്കുന്നവനായും ഭവിക്കും.

  മൂന്നാമെടത്ത് രാഹു നിന്നാല്‍, അഭിമാനിയായും വശീകരണശക്തിയുള്ളവനായും അല്പബുദ്ധിയായും വളരെ പറയുന്നവനായും ധൂര്‍ത്തനായും കണ്ണുകള്‍ക്കും മുഖത്തിനും വൈരൂപ്യമുള്ളവനായും ശൂരനായും ദീര്‍ഘായുസ്സായും ധനവാനായും സഹോദരവിരോധമുള്ളവനായും ഭവിക്കും

  നാലാമെടത്ത് രാഹു നിന്നാല്‍, ബന്ധുക്കളും സുഖവും കുറഞ്ഞവനായും തന്റെ ബന്ധുക്കള്‍ക്ക് ഉപദ്രവത്തെ ഉണ്ടാകുന്നവനായും ആയുര്‍ബലം കുറഞ്ഞവനായും മൂഡനായും തന്റെ ആശയങ്ങളെ വെളിവാക്കാത്തവനായും അല്പപുത്രനായും ഭവിക്കും.

   അഞ്ചാമെടത്ത് രാഹു നിന്നാല്‍, മൂക്കുകിണുങ്ങി പറയുന്നവനായും പുത്രന്മാര്‍ കുറഞ്ഞവനായും മുന്‍കോപിയായും ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെടുന്നവനായും ഏറ്റവും ഭീരുവായും സ്വന്തം കാര്യംമാത്രം നോക്കുന്നവനായും ഭവിക്കും. 

  ആറാമെടത്ത്  രാഹു നിന്നാല്‍, അര്‍ശസ്സ് തുടങ്ങിയ ഗുഹ്യരോഗങ്ങളാല്‍ പീഡിതനായും വിഷയത്തില്‍ നിന്നും ശത്രുക്കളില്‍നിന്നും മറ്റും ഉപദ്രവങ്ങള്‍ ഉള്ളവനായും ദീര്‍ഘായുസ്സായും ധനവാനായും രാജപ്രിയനായും ഏറ്റവും ഹിംസാശീലമുള്ളവനായും ഭവിക്കും.

   ഏഴാമെടത്ത് രാഹു നിന്നാല്‍, കാലിലും കണ്ണിലും പല്ലിലും മറ്റും രോഗമുള്ളവനായും അനേകം സ്ത്രീകളില്‍ താല്‍പര്യമുള്ളവനായും അന്യായമായി ധനത്തെ വ്യയം ചെയ്യുന്നവനായും ബലവും ബുദ്ധിയും സുഖവും കുറഞ്ഞവനായും സ്വതന്ത്രനായും ഭവിക്കും.

   ഏട്ടാമെടത്ത് രാഹു നിന്നാല്‍, ക്ലേശവും അപവാദവും തോല്‍വിയും വാതാദിരോഗോപദ്രവങ്ങളും ഉള്ളവനായും ആയുര്‍ബലം കുറഞ്ഞവനായും ആശുദ്ധനായും പുത്രധനാദികള്‍ കുറഞ്ഞവനായും വളരെകാലംകൊണ്ട് ഒരു കാര്യത്തെ ചെയ്യുന്നവനായും ഭവിക്കും.

   ഒന്‍പതാമെടത്ത് രാഹു നിന്നാല്‍, കുലമുഖ്യനായും ഗ്രാമപ്രധാനിയായും യമനിയമങ്ങളുള്ളവനായും കീര്‍ത്തിമാനായും പിതാവിനെ ദ്വേഷിക്കുന്നവനായും ക്ഷമയില്ലാത്തവനായും പ്രതികൂലമായി സംസാരിക്കുന്നവനായും ഭവിക്കും.

  പത്താമെടത്ത് രാഹു നിന്നാല്‍, യുദ്ധത്തില്‍ താല്‍പര്യമുള്ളവനായും ശൂരനായും വളരെ ഭാര്യമാരോടും അല്‍പപുത്രന്മാരോടും കൂടിയവനായും അന്യന്മാരുടെ കാര്യത്തില്‍ താല്‍പര്യമുള്ളവനായും കീര്‍ത്തിമാനായും പാപകര്‍മ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

  പതിനൊന്നാമെടത്ത് രാഹു നിന്നാല്‍, ഉറപ്പുള്ള ബന്ധുക്കളും വളരെ സമ്പത്തും ഭാര്യമാരും അനേക സുഖങ്ങളും ഉള്ളവനായും പുത്രന്മാര്‍ കുറഞ്ഞിരിക്കുന്നവനായും കര്‍ണ്ണരോഗമുള്ളവനായും ബുദ്ധിമാനായും ദീര്‍ഘായുസ്സായും വിനീതനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് രാഹു നിന്നാല്‍, പരസ്യമായി പാപം ചെയ്യാത്തവനായും നീര്‍ദോഷം തുടങ്ങിയുള്ള രോഗങ്ങളാല്‍ പീഡിതനായും സുഖവും ധനവും കുറഞ്ഞവനായും നിന്ദിതനായും അധികമായ ചിലവ്മൂലം പിന്നീട് ദുഃഖിക്കുന്നവനായും ഭവിക്കും.

 കേതുഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.