ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
പഞ്ചാംഗത്തില്‍ ജനനദിവസം ഉദയത്തിനുള്ള ചന്ദ്രസ്ഫുടം വെച്ച് നാളുകണ്ടാല്‍ അന്നുദയത്തിന് ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രത്തില്‍ എത്ര നാഴിക കഴിഞ്ഞിരിക്കുന്നു എന്നും, ജനനസമയത്തിലേക്ക് ജന്മനക്ഷത്രത്തില്‍ ഇനി എത്ര നാഴികകൂടി വേണമെന്നും, അഥവാ എത്ര നാഴിക കുറയണമെന്നും അറിയാന്‍ കഴിയും.
അതിനുശേഷം നാഴികയുടെ ഏറ്റക്കുറവുകള്‍ക്കനുസരിച്ച് നാലര (4 1/2) നാഴികയ്ക്ക് ഒന്ന് (1) തിയ്യതി കണ്ടു നാലര (4 1/2) വിനാഴികയ്ക്ക് ഒരു (1) കല കണ്ടും ഉദയസ്ഫുടത്തില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം. ഇപ്രകാരം നാഴിക വിനാഴികകളെ അനുയോജ്യം ജനനസമയത്തിന് സംസ്കരിച്ച് ചന്ദ്രസ്ഫുടം തയ്യാറാക്കിയെടുക്കാം.
നാളുകണ്ട നാഴികയില്‍ 60 ല്‍ കുറവാണെങ്കില്‍ ആദ്യനക്ഷത്രത്തിലും, 60 ല്‍ ഏറി 120തിനോളമുണ്ടെങ്കില്‍ രണ്ടാമത്തെ നക്ഷത്രത്തിലും, 120 ല്‍ കൂടിയാല്‍ മൂന്നാമത്തെ നക്ഷത്രത്തിലും ചന്ദ്രന്‍ നില്‍ക്കുന്നുവെന്നറിയണം. 60 ല്‍ കൂടിയാല്‍ 60 കളഞ്ഞ ശിഷ്ടവും, 120 ല്‍ കൂടിയാല്‍ 120 കളഞ്ഞ ശിഷ്ടവും സ്വീകരിക്കണം. (135 നാഴിക നേരം 2 1/4 (രണ്ടേകാല്‍) നക്ഷത്രം കഴിവോളം 60 നാഴിക ഒരു നക്ഷത്രസമയം എന്നെല്ലാം ആദ്യം പറഞ്ഞതോര്‍ത്തിരിക്കണം.)
*************************************************
ഉദാഹരണം :-
1152 വൃശ്ചികം ആറാം (6) തിയ്യതിക്ക് വിശാഖം നക്ഷത്രം 25 നാഴിക 34 വിനാഴിക പുലരും വരെ ഉണ്ടെന്നു കരുതുക. ഉദയം മുതല്‍ ജനനസമയം വരെയുള്ള നാഴിക അതായത് 19-22 ഇതില്‍ (25 നാഴിക 34 വിനാഴികയില്‍) നിന്ന് കളയണം (കുറയ്ക്കണം).
25-34
19-22
6-12 = 6 നാഴിക 12 വിനാഴിക
6 നാഴിക 12 വിനാഴികയെ വിശാഖം നക്ഷത്രത്തിന്റെ പരമനാഴികയായ 60 ല്‍ നിന്ന് കളഞ്ഞാല്‍ (കുറച്ചാല്‍) എത്ര നാഴികയുണ്ടെന്നു നോക്കാം.
60-00
6-12
53-48 = 53 നാഴിക 48 വിനാഴിക
53 നാഴിക 48 വിനാഴികയാണ് ജനനസമയത്തിന് കൃത്യമായി നാളില്‍ (നക്ഷത്രത്തില്‍) - വിശാഖത്തില്‍ - ചെന്നുകഴിഞ്ഞ നാഴിക.
53 നാഴിക 48 വിനാഴിക ആ സമയത്തിനുള്ള ചന്ദ്രസ്ഫുടം നാളു കണ്ടാല്‍ ലഭിക്കണം.
1152 വൃശ്ചികം ആറ് (6) നുള്ള ഉദയസമയത്തെ ചന്ദ്രസ്ഫുടം 6 രാശി 26 തിയ്യതി 18 കല (നാഴിക) യാണ്. ഇതിനെ നാള് (നക്ഷത്രം) കാണുമ്പോള്‍
1 തിയ്യതിക്ക് 4 1/2 (നാലര നാഴിക = 4 നാഴിക 30 വിനാഴിക) നാഴിക പ്രകാരം
26 തിയ്യതിക്ക് 26 x 4 1/2 (4 നാഴിക 30 വിനാഴിക) = 117 നാഴിക.
1 കലയ്ക്ക് 4 1/2 (നാലര നാഴിക = 4 നാഴിക 30 വിനാഴിക) നാഴിക പ്രകാരം
18 കലയ്ക്ക് 18 x 4 1/2 (4 നാഴിക 30 വിനാഴിക) = 1 നാഴിക 21 വിനാഴിക,
(18 കലയെ 4 നാഴിക 30 വിനാഴിക കൊണ്ട് ഗുണിച്ചപ്പോഴാണ് 1 നാഴിക 21 വിനാഴിക ലഭിച്ചത്. ഗുണിച്ച രീതി രാഴെ കൊടുത്തിരിക്കുന്നു.
1 നാഴിക 21 വിനാഴിക എങ്ങിനെ കിട്ടിയെന്നാല്‍ 18 x 4 = 72 വിനാഴിക = 1 നാഴിക 12 വിനാഴിക
18 x 30 = 540 വിനാഴിക = 9 വിനാഴിക
1-12
0- 9
1-21 = 1 നാഴിക 21 വിനാഴിക ലഭിച്ചു)
കൂടി കൂട്ടിയാല്‍
30-00
117-00
1-21
148-21 = 148 നാഴിക 21 വിനാഴിക കിട്ടും.
ഇതില്‍ നിന്ന്
ചിത്ര, ചോതി നക്ഷത്രങ്ങള്‍ക്കുള്ള 120 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍). ഒരു നക്ഷത്രത്തിന് 60 നാഴികയാണ് ഉള്ളത്. അതുകൊണ്ട് ചിത്ര നക്ഷത്രത്തിന് 60 നാഴിക, ചോതി നക്ഷത്രത്തിന് 60 നാഴിക, രണ്ടു കൂടി കൂട്ടിയപ്പോള്‍ 120 നാഴിക ലഭിച്ചു. ആ നാഴികയാണ് താഴെ കുറച്ചിരിക്കുന്നത്.
148-21
120-00
28-21 = 28 നാഴിക 21 വിനാഴിക
28 നാഴിക 21 വിനാഴികയാണ് ഉദയസമയത്തിന് വിശാഖത്തില്‍ ചെന്ന നാഴിക.
ശിഷ്ടം ജനനസമയത്തിനു ചന്ദ്രസ്ഫുടത്തില്‍ ചെല്ലേണ്ട നാഴിക വിനാഴിക എത്രയെന്നറിയണമെങ്കില്‍ 53-48 ല്‍ നിന്ന് 28-21 കുറച്ചാല്‍ കിട്ടുന്ന ശിഷ്ടമാണെന്നറിയുക.
അതായത്
53-48
28-21
25-27 = 25 നാഴിക 27 വിനാഴിക
25 നാഴിക 27 വിനാഴിക ലഭിക്കത്തക്കവണ്ണം ഉദയസ്ഫുടം സംസ്കരിക്കണം. അതിനായി നാലര (4 1/2) നാഴികയ്ക്ക് 1 തിയ്യതികണ്ട് വര്‍ദ്ധിപ്പിച്ചാല്‍ 5 തിയ്യതിയും 40 കലയും ഉദയസ്ഫുടത്തില്‍ - (6 രാശി 26 തിയ്യതി 18 കല (നാഴിക)) - ചേര്‍ക്കേണ്ടിവരും. അപ്പോള്‍ ഉദയസ്ഫുടം 7 രാശി 1 തിയ്യതി 58 കല (നാഴിക) യായി മാറും.
എങ്ങനെയെന്നാല്‍ ഉദയസ്ഫുടത്തിലെ 18 കലയില്‍ 40 നാഴിക കൂട്ടിയാല്‍ 58 നാഴിക.
തിയ്യതിയിലെ 26 ല്‍ 5 തിയ്യതി കൂട്ടിയാല്‍ 31 തിയ്യതി കിട്ടും.
30 തിയ്യതിക്ക് 1 രാശി (മാസം) ആകുന്നതിനാല്‍ 30 കളഞ്ഞ് (കുറച്ച്) 1 രാശിയില്‍ ചേര്‍ക്കണം. അപ്പോള്‍ തിയ്യതിയില്‍ 1 ഉം, രാശിയില്‍ 7 ഉം ഉണ്ടാകും. ഇങ്ങനെയാണ് ജനനസമയത്തിന് 7 രാശി 1 തിയ്യതി 58 കല (നാഴിക) (7-1-58) എന്ന ചന്ദ്രസ്ഫുടം ലഭിക്കുക.
ഉദയസ്ഫുടത്തില്‍ രാശിയില്‍ 1 അധികമായി വന്നതിനാല്‍ വിശാഖം നക്ഷത്രത്തിന്റെ നാലാം പാദത്തിലാണ് ജനനം എന്ന് സൂക്ഷ്മമായി മനസ്സിലാക്കാം.
ചിത്രനക്ഷത്രത്തിന്റെ അവസാനത്തെ രണ്ട് പാദവും, ചോതി നക്ഷത്രത്തിന്റെ നാല് പാദവും വിശാഖം നക്ഷത്രത്തിന്റെ മൂന്ന് പാദവും ചേര്‍ന്ന് 9 പാദങ്ങളിലായാണ് തുലാത്തില്‍ ചന്ദ്രന്‍ സഞ്ചരിക്കുക്ക. ഇത്രയും കഴിഞ്ഞ സമയമായതുകൊണ്ടും , വിശാഖം നക്ഷത്രത്തിലെ നാലാം പാദത്തിലേക്ക് ജനനം വന്നതുകൊണ്ടും ഉദയസമയത്തെ ചന്ദ്രസ്ഫുടം സംസ്കരിച്ചെടുത്തപ്പോള്‍ ഒരു രാശി പ്രസ്തുത സ്ഫുടത്തില്‍ കൂടിയാണെന്ന് ചിന്തിച്ചാലറിയാവുന്നതാണല്ലോ.
7-1-58 (7 രാശി 1 തിയ്യതി 58 കല (നാഴിക)) ആണല്ലോ സംസ്കരിച്ചെടുത്ത ചന്ദ്രസ്ഫുടം. ഈ സ്ഫുടം നാളുകണ്ടാല്‍
1 തിയ്യതിക്ക് = 4-30
58 കലയ്ക്ക് 4-21 ഉം കൂട്ടിയാല്‍ 53 നാഴിക 51 വിനാഴിക കിട്ടും
45-00
4-30
4-21
53-51 = 53 നാഴിക 51 വിനാഴിക
45-00
4-30
4-21
53-51 = 53 നാഴിക 51 വിനാഴിക
53 നാഴിക 51 വിനാഴിക ജനനസമയം വിശാഖത്തില്‍ ചെന്ന നാഴിക. ഇപ്രകാരം അതാത് സമയത്തിന് ചന്ദ്രസ്ഫുടം സംസ്കരിച്ചെടുക്കണം. പഞ്ചാംഗത്തില്‍ കാണുന്ന നക്ഷത്ര നാഴികകളെ കൃത്യമായി ഗ്രഹിച്ച് ഏറ്റക്കുറവുകള്‍ കണക്കിലെടുത്ത് ചന്ദ്രസ്ഫുടം സൂക്ഷ്മമാക്കുക.
നാള് (നക്ഷത്രം) ഗണിച്ച് കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
നാള് (നക്ഷത്രം) ഗണിച്ച് കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.