കളത്രലബ്ധിശ്ശയനോപചാരതാ
തുരംഗമാംതംഗമഹീസമാഗമഃ
കഫാനിലാർത്തിസ്സ്വജനൈർവ്വിരോധിതാ
ഭവേദ് ഭുജംഗായുരപാഹൃതേ ഭൃഗൗ.
സാരം :-
രാഹുദശയിലെ ശുക്രന്റെ അപഹാരകാലം ഭാര്യാലാഭവും ശയനോപകരണസമ്പാദനവും കുതിര, ആന മുതലായ വാഹനങ്ങളും ഭൂസ്വത്തും ലഭിക്കുകയും കഫവാതകോപവും സ്വജനവിരോധവും വസ്ത്രാഭരണച്ഛത്രചാമരലാഭവും ഫലമാകുന്നു. ശുക്രന്റെ മാരകത്വദോഷനിവൃത്തിക്ക് ദുർഗ്ഗാലക്ഷ്മീമന്ത്രജപം ചെയ്തു കൊൾകയും വേണം