അമിതായുർല്ലക്ഷണം

ഗുരുശശിസഹിതേ കുളീരലഗ്നേ
ശശിതനയേ ഭൃഗുജേ ച കേന്ദ്രയാതേ
ഭവരിപുസഹജോപഗൈശ്ച ശേഷൈ-
രമിതമിഹായുരനുക്രമാദ്വിനാ സ്യാൽ.

സാരം :-

ജനനകാലോദയലഗ്നം കർക്കടകം രാശിയാവുകയും, ആ ലഗ്നത്തിൽ ഗുരുചന്ദ്രന്മാർ നിൽക്കുകയും ചെയ്ക, ബുധശുക്രന്മാർ ലഗ്നകേന്ദ്രത്തിലും,ശേഷമുള്ള സൂര്യകുജമന്ദന്മാർ ലഗ്നാൽ 3 - 6 - 11 എന്നീ ഭാവങ്ങളും നിൽക്കുക; ഈ യോഗമുള്ള സമയത്താണ് ജനനമുണ്ടായതെങ്കിൽ അയാളുടെ ആയുസ്സിനെ ആയുർദ്ദായദശകൊണ്ടും മറ്റും കണക്കാക്കുവാൻ കഴിയുന്നതല്ല. ആയുർദ്ദായഗണിതപ്രകാരം ഏറ്റവും അധികമായാൽകൂടി എത്ര സംവത്സരം കിട്ടുമോ അതിലും വളരെ അധികകാലം അയാൾ ജീവിച്ചിരിയ്ക്കുമെന്നു പറയണം.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.