ദശകളിലെ അപഹാരനാഥന്മാരേയും, അപഹാരകാലത്തേയും പറയുന്നു

ഏകർക്ഷഗോദ്ധ്യമപഹൃത്യ ദദാതി തു സ്വം
ത്യംശം ത്രികോണഗൃഹഗഃ സ്മരഗഃ സ്വരാംശം-
പാദം ഫലസ്യ ചതുരശ്രഗതഃ സഹോരാ-
സ്തേവം പരസ്പരഗതാഃ പരിപാചയാന്തി.

സാരം :-

എല്ലാ ഗ്രഹങ്ങളുടേയും ലഗ്നത്തിന്റെയും ദശകളിൽ അതാതു ദശയുടെ നാഥനും ദശാനാഥനോടുകൂടി നിൽക്കുന്ന ഗ്രഹങ്ങൾക്കും (ഇവിടെ ഗ്രഹങ്ങൾ എന്നു പറയുന്നേടത്തൊക്കയും ലഗ്നത്തെകൂടി ഗ്രഹിക്കേണ്ടതാകുന്നു.) ദശാനാഥന്റെ ലഗ്നം 5 - 9- 7- 4 - 8 ഈ (ആറു) ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾക്കും മാത്രമേ അപഹാരമുള്ളുവെന്നും, ശേഷം ദശാനാഥന്റെ 2 -  3 - 6 - 10 - 11 - 12 എന്നീ ആറു ഭാവങ്ങളിൽ നിൽക്കുന്നവർക്ക്‌ അപഹാരമില്ലെന്നും അറിയേണ്ടതുണ്ട്.

ദശ തുടങ്ങിയാൽ ഒന്നാമതു ദശാനാഥന്റെ അപഹാരവും, തദനന്തരം കൂടി നിൽക്കുന്നവന്റെ അപഹാരവും, പിന്നെ ദശാനാഥന്റെ 5 - 9 ഈ ഭാവസ്ഥന്മാരുടേയും, അതിന്റെ ശേഷം ദശാനാഥന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റേയും, ഒടുവിൽ ദശാനാഥന്റെ നാലും, എട്ടും ഭാവങ്ങളിൽ നിൽക്കുന്നവരുടേയുമാണ് അപഹാരമെന്നും, ദശാനാഥനോടു ഒരുമിച്ചു ഗ്രഹമില്ലെങ്കിൽ ആദ്യം ദശാനാഥന്റെ അപഹാരം കഴിഞ്ഞാൽ പിന്നെ ദശാനാഥന്റെ 5 - 9 ഭാവസ്ഥന്മാരുടേയും, പിന്നെ ഏഴാം ഭാവത്തിലുള്ളവരുടേയും, പിന്നെ 4 - 8 എന്നീ ഭാവങ്ങളിൽ നിൽക്കുന്നവരുടേയും അപഹാരമാണെന്നും, ദശാനാഥനോടുകൂടിയും അതിന്റെ 5 - 9 എന്നീ ഭാവങ്ങളിലും ഗ്രഹങ്ങളില്ലെങ്കിൽ ദശാനാഥന്റെ അപഹാരം ആദ്യം കഴിഞ്ഞാൽ പിന്നെ ദശാനാഥന്റെ ഏഴാം ഭാവത്തിലും പിന്നെ 4 - 8 ഭാവങ്ങളിലുള്ളവരുടേയും അപഹാരങ്ങളും, ദശാനാഥന്റെ 4 - 8 എന്നീ ഭാവങ്ങളിൽ നിൽക്കുന്നവരുടെ അപഹാരങ്ങളും, ദശാനാഥനോടുകൂടിയും അതിന്റെ 5 - 9 - 7 - 4 - 8 എന്നീ ഭാവങ്ങളിലും ഒരു ഗ്രഹവും ലഗ്നവുമില്ലെങ്കിൽ ആ ദശാകാലം മുഴുവനും ദശാനാഥന്റെ അപഹാരവുമാണെന്നറിക.

1). ദശാനാഥനോടുകൂടി; 2). ദശാനാഥന്റെ അഞ്ച്, ഒമ്പത് ഭാവങ്ങൾ; 3). ദശാനാഥന്റെ ഏഴാം ഭാവം; 4). ദശാധിപന്റെ നാല്, എട്ട് എന്നീ ഭാവങ്ങൾ - ഇങ്ങനെ നാലു ഖണ്ഡമാക്കി പറഞ്ഞതിൽ ഓരോന്നിലും ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ അവരിൽ ബലം അധികമുള്ളതിന്റെ അപഹാരം മുമ്പും, ബലം കുറഞ്ഞത്തിന്റെ പിമ്പും ആണെന്നും അറിയുക. എല്ലാ ദശയിലും മേൽപ്പറഞ്ഞ ക്രമത്തിൽ അപഹാരക്രമത്തെ തീർച്ചയാക്കേണ്ടതുമാണ്. മേൽപ്രകാരം നാലു ഖണ്ഡമാക്കിയാൽ ഓരോ ഖണ്ഡത്തിലും ഒന്നിലധികം ഗ്രഹമുണ്ടെങ്കിൽ അവരിൽ അധികം ബലമുള്ളവനു മാത്രമേ അപഹാരമുള്ളുവെന്നും വിവരണാദികളിൽ വ്യാഖ്യാനിച്ചു കാണ്മാനുണ്ട്.

ഈ നാലു സ്ഥാനങ്ങളിൽ നിൽക്കുന്നവർക്കും അപഹാരത്തിന്റെ കാലത്തിനും ഏറ്റക്കുറവുകളുണ്ട് അതിനെ പറയുന്നു. ദശാധിപനു എത്ര കാലമാണോ അപഹാരമുള്ളത് അതിൽ പകുതി ദശാനാഥനോടുകൂടി നിൽക്കുന്നവർക്കും, ദശാനാഥന്റെ അപഹാരകാലത്തിന്റെ മൂന്നിലൊരംശം ദശാനാഥന്റെ 5 - 9 എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർക്കും ഏഴിലൊരംശം ഏഴാം ഭാവത്തിൽ നിൽക്കുന്നവർക്കും, ദശാധിപനുള്ള അപഹാരകാലത്തിന്റെ നാലിലൊരംശം ദശാനാഥന്റെ 4 - 8 എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർക്കും ആണ് അപഹാരകാലമുള്ളത്. ഈ പറഞ്ഞ വിധത്തിലാണ് സകലദശകളിലും അപഹാരനാഥന്മാരേയും അപഹാരകാലത്തേയും തീർച്ചയാക്കേണ്ടതെന്നറിക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.