അംശകദശ 1

സ്വതുംഗവക്രോപഗതൈസ്ത്രിസംഗുണം
ദ്വിരുത്തമസ്വാംശകഭത്രിഭാഗഗൈഃ
ഇയാൻ വിശേഷസ്തു ഭദന്തഭാഷിതേ
സമാനമന്യൽ പ്രഥമേപ്യുദീരിതം.


സാരം :-

മുൻശ്ലോകത്തിൽ പറഞ്ഞപ്രകാരം വരുത്തിവെച്ച ദശകളുടെ നാഥന്മാരിൽ ഉച്ചസ്ഥിതിയും വക്രഗതിയുമുള്ളവരുടെ ദശയെ മുന്നിലും, വർഗ്ഗോത്തമാംശകവും സ്വക്ഷേത്രസ്ഥിതിയും സ്വക്ഷേത്രനവാംശകവും സ്വദ്രേക്കാണസ്ഥിതിയുമുള്ളവരുടെ ദശയെ രണ്ടിലും പെരുക്കേണ്ടതാകുന്നു. ആദ്യം പറഞ്ഞ ഉച്ചനീചദശയിൽ നിന്നു ഈ പെരുക്കൽ മാത്രമേ സത്യാചാര്യോക്തമായ അംശകദശയ്ക്കു വിശേഷമുളളൂ. ഈ അംശകദശാസംവത്സരങ്ങൾക്കു നീചഹരണം മുതലായി ദൃശ്യാർദ്ധഹരണപര്യന്തമുള്ള നാലു ഹരണങ്ങൾ ചെയ്യുകയും വേണം. ഇതിനെ ഉദാഹരണസഹിതം ഒന്നുകൂടി വ്യക്തമാക്കാം.

മേൽപ്പറഞ്ഞ പ്രകാരം വരുത്തിയതു ശുക്രന്റെ അംശകദശയാണെന്നും, ആയതു 8 സംവത്സരമാണ് കിട്ടിയിട്ടുള്ളതെന്നും കല്പിയ്ക്കുക. എന്നു വെച്ചാൽ ലഗ്നസ്ഫുടത്തിന്നു മീനത്തിലും, ശുക്രനു ധനുവിലും, 26 തിയ്യതിയും 40 ഇലിയും വീതമാണെന്നു കല്പിയ്ക്കണം. ഇവിടെ ശുക്രൻ പരമോച്ചനീചങ്ങളുടെ മദ്ധ്യസ്ഥനാകയാൽ നീചഹരണംകൊണ്ട് രണ്ടു സംവത്സരം പോകുന്നതാണ്. ബാക്കി 6 സംവത്സരമുണ്ട്. ശത്രുക്ഷേത്രസ്ഥനാണെങ്കിൽ ശത്രുഹരണംകൊണ്ട് രണ്ടു സംവത്സരം കുറവുവരും. ബാക്കി നാലുണ്ട്. മൌഢ്യഹരണമുണ്ടെങ്കിലും ശുക്രന് അത് വേണ്ടല്ലോ. ശുക്രൻ ദശമഭാവത്തോട് സമകലയായി നിൽക്കുകയാലും ശുഭഗ്രഹനാകയാലും മുൻബാക്കിയുള്ള നാലു സംവത്സരത്തിന്റെ ആറിലൊരംശം (എട്ടുമാസം) ദൃശ്യാർദ്ധം കൊണ്ടു പോയതു കഴിച്ച് ബാക്കി 3 സംവത്സരവും 4 മാസവും അവശിഷ്ടമായി വരും. ശുക്രന് വക്രഗതിയുണ്ടെന്നു വെയ്ക്കുക. എന്നാൽ ആ ബാക്കിയെ മൂന്നിൽ പെരുക്കേണ്ടതും, അപ്പോൾ പത്ത് എന്നു വരുന്നതുമാകുന്നു. " ഇതാണ് അംശകമാർഗ്ഗത്തിൽ ഗുണനഹരണങ്ങളൊക്കെക്കഴിഞ്ഞുള്ള ശുക്രദശ" എന്നും അറിയേണ്ടതാകുന്നു. ഇങ്ങനെയാണ് മറ്റു ഗ്രഹങ്ങളുടെ അംശകദശയെ വരുത്തേണ്ടതെന്നും അറിക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.