പൗർണ്ണമിയും, ഏകാദശിയും സേകത്തിനു കൊള്ളരുത്. "നിഷേകെ പൗർണ്ണമാസിംചവർജയേൽ ഹരിവാസരം; എന്നു പറഞ്ഞിരിക്കയാൽ ഏകാദശിമാത്രം പോര ഹരിവാസരസമയവും നിഷേകത്തിനു വർജിക്കണം. ഏകാദശിയുടെ അന്ത്യപാദം മുതൽ ദ്വാദശിയുടെ ആദ്യപാദം ഉൾപ്പെട്ട 30 നാഴികയാണ് ഹരിവാസരം.
ദ്വാദശ്യാഃ പ്രഥമൊയോംശ ഏകാദശ്യാശ്ചയോന്തിമഃ
ഹരിവാസരസംജ്ഞോയം കാലഃ അന്നേതിഗർഹിതഃ
എന്നതാണ് ഹരിവാസരലക്ഷണം. ഏകാദശി ഉപവാസവും ഹരിവാസരകാലവും പുണ്യപ്രദങ്ങളാകയാൽ ആ സമയം നിഷേകം നിന്ദ്യമാണ്. "സംക്രാന്ത്യാദ്യാഃ പുണ്യകാലാ നിഷേകെ വർജ്യാ" എന്നു കാണുകയാൽ പുണ്യകാലദിവസങ്ങളിൽ വെച്ച് ഏകാദശിക്കും ഹരിവാസരസമയത്തിനും പ്രാധാന്യം പ്രമുഖതയും ഉള്ളതുകൊണ്ട് അന്നേദിവസത്തെ നിഷേകം പാതകജന്യമെന്നതിനാൽ അവ വർജിച്ചേമതിയാകു എന്ന് വിധിക്കപ്പെട്ടു. സന്ദർഭവശാൽ ദീക്ഷവിരച്ചതിന്റെ നാലാം ദിവസം ഏകാദശി ഹരിവാസരം സംഭവിച്ചാൽ ആ സമയം കഴിഞ്ഞശേഷം അന്ന് നിഷേകം നടത്താമെന്നുണ്ട്. ഉത്തമപക്ഷമെന്ന് വിധിക്കുന്നില്ല. നാലാം ദിവസത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ മാത്രം നിഷേകം ചെയ്യാമെന്നർത്ഥം. ഈ അവസ്ഥ വരാതിരിക്കേണ്ടത് വിവാഹമുഹൂർത്തത്തിന്റെ നിശ്ചയവിധികൊണ്ടാണ്.
സ്ഥാലീപാകത്തിന്റെ തലേന്നാൾ, ശ്രാർദ്ധമൂട്ടിയദിനം; അഷ്ടകകാലം; അഷ്ടകാശ്രാർദ്ധ ദിവസം അതിന്റെ തലേപക്കം; സംക്രമപുണ്യകാലം; അഷ്ടമീരോഹിണി ഉപവാസദിനം; ഇവകൂടി നിഷേകത്തിനു ഒഴിവാക്കുന്നത് നല്ലതെന്നു പറഞ്ഞു കാണുന്നുണ്ട്. സ്ഥാലീപാകപ്രകാരം
പക്ഷത്യാശ്ശിവലിപ്താഃ പ്രാഗസ്തമയാൽ
ഗതായദഗ്നിതദാ
സ്ഥാലീപാക മഹിഷ്‌ടീം കുർവ്വന്തികലാ
തയോനിതേവേഷ്ടീം
എന്നിങ്ങനെ പറഞ്ഞുകാണുന്നു. അസ്തമയത്തിനു വരുത്തിയ തിഥിസ്ഫുടത്തിൽ പ്രദീപദത്തിന്റെ നാഴിക 45 ൽ കുറയാതെ വന്നാൽ അന്നാണ് സ്ഥാലീപാകം. 45 നാഴികയിൽ കുറഞ്ഞാൽ അതിന്റെ അടുത്ത ദിവസം സ്ഥാലീപാകമാവും. ഇപ്രകാരം സ്ഥാലീപാകമറിഞ്ഞ് അതിന്റെ തലേന്നാൾ രാത്രി നിഷേകം വർജിക്കണം.
സർവ്വകർമ്മസുപൂർവ്വേദ്യു സ്ത്രീസംയോഗോ നിഷിദ്ധ്യതെ
അവ്രതസ്യഹവിർദ്ദേവാനശ്നന്തീത്യസ്തിചശ്രുതി.
എന്നു സ്മൃതി വചനമുള്ളതിനാൽ ഈ പറഞ്ഞ കാലങ്ങളിലെല്ലാം നിഷേകം വർജ്യം തന്നെ.