കന്നി രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

പാർത്ഥോനഭവനസ്ഥസ്യ ദായേ ദുഃഖം വിനിർദ്ദിശേൽ
ആപ്തനാശം ഭയം രോഗം ശത്രുപീഡാം ധനക്ഷയം.

ഏവം പൂർവ്വേ ച തൽഖണ്ഡേ തതോƒന്യത്ര സുഖം ധനം
മദ്ധ്യകാലേ മദ്ധ്യമം സ്യാദാദൗ ദുഃഖം ലാഭേന്നരഃ

സാരം :-

കന്നി രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ദുഃഖവും ആപ്തജനത്തിനു നാശവും രോഗം ഭയം മുതലായ ഉപദ്രവങ്ങളും ശത്രുക്കൾ നിമിത്തം ദുഃഖവും ധനനാശവും സംഭവിക്കും. ഈ ഫലം ദശയുടെ ആദ്യമടങ്ങിൽ ഉള്ളതാണ്. ഒടുവിലത്തെ ഖണ്ഡത്തിൽ സുഖം ധനം മുതലായ ഇഷ്ടാനുഭവങ്ങളുണ്ടാകും. മദ്ധ്യമടങ്ങിൽ ഗുണദോഷസമഫലങ്ങളനുഭവിക്കുകയും ചെയ്യും. 

ഇവിടെ വൃദ്ധപാരാശരി എന്ന ഗ്രന്ഥത്തിൽ

"കുളീരേ വൃശ്ചികേ രാഹൗ കന്യായാമുച്ചഗേ പിവാ; 
ലഭതേ രാജസമ്മാനം വസ്ത്രവാഹനഭൂഷണം. 
വ്യവസായാൽ ഫലാധിക്യം ചതുഷ്പാദ്രവ്യലാഭകൃൽ; 
ലഗ്നാദുപചയേ രാഹൗ ശുഭഗ്രഹയുതേഷിതേ 
രാജ്യലാഭം മഹോത്സാഹം രാജപ്രീതിം മഹോത്സവം...."

എന്നിങ്ങനെ രാഹുദശാ ഫലങ്ങളെ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.