സിദ്ധാന്തം, ഹോര, സംഹിത

ജ്യോതിഷത്തിന്‍റെ 3 പ്രധാന സ്കന്ധങ്ങളാണ് (main branches) സിദ്ധാന്തം, ഹോര, സംഹിത.

"സിദ്ധാന്തം" എന്ന് പറയുന്നത് ഗ്രഹങ്ങളെ സംബന്ധിച്ച ഗണിത ക്രിയകളാണ്. ഈ ഗണിത ക്രിയകള്‍ ഉപയോഗിച്ച് ഗ്രഹസ്ഥിതിയും പഞ്ചാംഗകാര്യങ്ങളും  മനസ്സിലാക്കി ഫലപ്രവചനത്തിന് സഹായിക്കുന്ന ഗ്രഹഗതിയും ജാതകവും തയ്യാറാക്കുന്നു.

ഗണിത ക്രിയകൊണ്ട് കണ്ടുപിടിച്ച ഗ്രഹസ്ഥിതി, രാശിസ്ഥിതി, ഭാവസ്ഥിതി, നക്ഷത്രസ്ഥിതി ഇവയുടെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ ജീവിതാനുഭാവങ്ങളെപ്പറ്റി പ്രവചിക്കുന്നതാണ് "ഹോര".

"സംഹിത" എന്ന് പറയുന്നത് പൊതുവേ സമൂഹത്തിനേയും രാഷ്ട്രത്തിനേയും ഭരണാധികാരികളേയും ഭൂഖണ്ഡങ്ങളേയും ഭൂമ്യന്തര്‍ഗതങ്ങളായ ധാതുരത്നാദികളേയും ഗ്രഹങ്ങള്‍ സ്വാധീനിക്കുന്നതിനെ വിവരിക്കുന്നതാണ്.

ഹോരയുടെ ഒരു വിഭാഗമാണ്‌ പ്രശ്നം. പ്രശ്നം കൂടാതെ ഹോരയുടെ മറ്റുശാഖകളാണ് ജാതകം, മുഹൂര്‍ത്തം, നിമിത്തം എന്നിവ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.