ഗര്‍ഭത്തിലെ പ്രജ പുരുഷനോ സ്ത്രീയോ എന്നറിയാനുള്ള ലക്ഷണത്തേയും, ആലക്ഷണത്തിനു കലര്‍പ്പ് വന്നാല്‍ തീര്‍ച്ചപ്പെടുത്തുവാനുള്ള വഴിയേയും പറയുന്നു

വിഹായ ലഗ്നം വിഷമര്‍ക്ഷസംസ്ഥ-
സ്സൗരോപി പുഞ്ജന്മകരോ വിലഗ്നാല്‍
പ്രോക്തഗ്രഹാണാമവലോക്യ വീര്യം
വാച്യഃ പ്രസൂതൗ പുരുഷോംഗനാ വാ

സാരം :-

ശനി ലഗ്നം ഒഴിച്ച് 3-5-7-9-11 ഇതിലൊരു ഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ പ്രജ പുരുഷനായിരിയ്ക്കുമെന്നും പറയണം. ഇവിടെ "സൌരോപി" എന്ന് പറഞ്ഞതുകൊണ്ട് സ്ത്രീനപുംസകകാരകനായ ബുധന്‍ 2-4-6-8-10-12 ഇതിലൊരു ഭാവത്തില്‍ നിന്നാല്‍ പ്രജ സ്ത്രീയായിരിയ്ക്കുമെന്നു പറയണമെന്നും ഒരു പക്ഷമുണ്ട്. ഈ രണ്ടു ശ്ലോകങ്ങളെകൊണ്ട് പറഞ്ഞതായ സ്ത്രീ പുരുഷപ്രജാലക്ഷണങ്ങളെ പറയുവാന്‍ യോഗകര്‍ത്താക്കന്മാരുടെ ബലാബലവും കൂടി നല്ലവണ്ണം വിചാരിച്ചിട്ട് വേണമെന്നും യോഗകര്‍ത്താവിന് ബലമുണ്ടെങ്കില്‍ തീര്‍ച്ചയായും ഫലിയ്ക്കുമെന്നും അറിയേണ്ടതാണ്.

മേല്‍പറഞ്ഞ രണ്ടു ശ്ലോകങ്ങളെക്കൊണ്ട് പുരുഷപ്രജയോ സ്ത്രീപ്രജയോ എന്നറിവാന്‍ ഒരു മാര്‍ഗ്ഗം കൂടിയുണ്ട്. പതിനൊന്നാം ശ്ലോകത്തിലെ പൂര്‍വ്വാര്‍ദ്ധം കൊണ്ട് എട്ടെട്ടുവീതവും, മൂന്നാംപാദംകൊണ്ട് മുമ്മൂന്നു, അന്ത്യചരണംകൊണ്ട് ഈ രണ്ടും പന്ത്രണ്ടാം ശ്ലോകത്തിലെ ആദ്യത്തെ അര്‍ദ്ധംകൊണ്ട് ഓരോന്നുമായി പുരുഷപ്രജാലക്ഷണവും സ്ത്രീപ്രജാലക്ഷണവും ഒട്ടാകെ പതിനാലുവീതം പറഞ്ഞിട്ടുണ്ട്.

പ്രഥമശ്ലോകാദ്യര്‍ദ്ധേ ലക്ഷ്മാണ്യഷ്ടൗ ദ്വയോസ്തൃതീയപദേ
ത്രീണി ത്രീണ്യന്ത്യേ ദ്വേ, ദ്വിതീയപദ്യേ തഥൈവൈകം.

എന്ന് പ്രമാണമുണ്ട്.

ആധാനവശാലോ പ്രശ്നവശാലോ ഉള്ള ഗ്രഹസ്ഥിതികൊണ്ട് മേല്‍പറഞ്ഞപ്രകാരം ഓജരാശി ഓജനവാംശകം മുതലായ പുരുഷപ്രജാലക്ഷണവും, യുഗ്മരാശി യുഗ്മനവാംശകം ആദിയായി സ്ത്രീപ്രജാലക്ഷണവും എത്രയുണ്ടെന്നു നോക്കുക. അപ്പോള്‍ പുരുഷപ്രജാലക്ഷണമാണ് ജാസ്തിയായി കാണുന്നതെങ്കില്‍ പ്രജ പുരുഷനായിരിയ്ക്കുമെന്നും, വിപരീതമായാല്‍ സ്ത്രീയായിരിയ്ക്കുമെന്നും പറയണം.

പുംലക്ഷ്മാണി ചതുര്‍ദ്ദശസ്യുരബലാലക്ഷ്‌മാണി താവന്തി താ-
ന്യോജര്‍ക്ഷാദികപദ്യയുഗ്മകഥിതാ, ന്യേഷ്വസ്തി പുംലക്ഷണം.
നാരീലക്ഷ്മ ച യാവദത്ര കുഹചിന്യസേത് പൃഥക് തദ്വയം
സംഗണ്യാഥ വരാടികാ നൃവനിതേ വാച്യേ ബഹുത്വാത് തയോഃ.

എന്ന് പ്രമാണമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.