ഗര്‍ഭത്തില്‍ വളരെ കുട്ടികളുണ്ടാവുന്നതായ ലക്ഷണത്തെ പറയുന്നു

ധനുര്‍ദ്ധരസ്യാന്ത്യഗതേ വിലഗ്നേ
ഗ്രഹൈസ്തദംശോപഗതൈര്‍ബ്ബലിഷ്ഠൈഃ
ജ്ഞേനാര്‍ക്കിണാ വീര്യയുതേന ദൃഷ്ടേ
സന്തി പ്രഭൂതാ അപി കോശസംസ്ഥാഃ

സാരം :-

ആധാനലഗ്നം ധനുരാശിയില്‍ ധനുക്കാല്‍ അംശകമായും, ബലവാന്മാരായ ബുധനും, ശനിയും മിഥുനത്തില്‍ നിന്നുകൊണ്ട് ലഗ്നത്തിലേയ്ക്ക് നോക്കുകയും, മറ്റെല്ലാ ഗ്രഹങ്ങളും ബലവാന്മാരായിട്ടു (ഏത് രാശിയില്‍ നിന്നാലും വേണ്ടതില്ല) ധനു നവാംശകത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഗര്‍ഭത്തില്‍, വളരെ കുട്ടികളുണ്ടാവും. ഈ യോഗം ജാതകത്തിലുണ്ടായാല്‍ അയാള്‍ക്ക്‌ വളരെ ഭൃത്യന്മാര്‍ മുതലായ പരിജനങ്ങളുണ്ടാവുമെന്നും വിചാരിയ്ക്കാവുന്നതാണ്.