ഈശാനകോണ്‍ നോക്കിനിന്ന് പല്ലുതേക്കണമെന്ന് പറയാറുണ്ട്. പല്ലുതേക്കുന്നതിനും വിധിയുണ്ടോ എന്നും എങ്ങനെ നിന്ന് തേച്ചാലും പല്ല് വെളുത്താല്‍ പോരെയെന്നും ചോദിക്കുന്നവരുണ്ട്.
എന്നാല്‍ ഇതിനൊക്കെ പിന്നില്‍ ഒന്നും കാണാതെ പഴമക്കാര്‍ അങ്ങനെ വിധിക്കാറില്ലെന്ന് ഇക്കാലത്ത് ഏറെപേര്‍ക്കും അറിവുള്ളതാണ്.
ആദ്യകാലങ്ങളില്‍ ഇപ്പോഴത്തെപ്പോലെ ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിച്ചല്ല രാവിലെ പല്ല് ശുദ്ധീകരിച്ചിരുന്നത്. മാവില, ഉമിക്കരി, ആയുര്‍വേദ പല്‍പ്പൊടികള്‍ തുടങ്ങിയവയൊക്കെക്കൊണ്ടാണ് പല്ല് തേച്ചിരുന്നത്. ഇതില്‍ മാവില രോഗാണുവിനെ നശിപ്പിക്കാന്‍ അതീവ കഴിവുള്ളതാണെന്ന് പലര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ഉമിക്കരിയും പല്‍പ്പൊടികളുമൊക്കെ. പല്‍പ്പൊടിയിലെ ചേരുവകളില്‍ അണുനാശിനികളും ഉള്‍പ്പെടുന്നുണ്ട്.
സൂര്യന്‍ ഉദിക്കുന്നതിന് മുമ്പാണെങ്കില്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നും അതിനുശേഷമാണെങ്കില്‍ ഈശാനകോണ്‍, അതായത് വടക്ക് - കിഴക്ക് ദിശ നോക്കിനിന്നുമാണ് പല്ല് തേക്കേണ്ടത്. മാത്രമല്ല എന്തിലും ഈശ്വരനെ ദര്‍ശിക്കുകയും എന്തിനും ഈശ്വരധ്യാനം നടത്തുകയും ചെയ്തിരുന്ന തലമുറ കാമദേവനേയും വസസ്പതിയേയും ഓര്‍ത്തുകൊണ്ടുമാണ് പല്ല് തേയ്ക്കുന്നത്.
പല്ല് തേയ്ക്കുന്നതില്‍പ്പോലും വിധിയെ അംഗീകരിച്ചിരുന്ന ഒരു തലമുറ പകര്‍ന്നു നല്‍കിയ ദന്തധാവന വിധി പിന്തുടര്‍ന്നാണ് ചില പ്രദേശങ്ങളിലെ ജനത ഇന്നും ജീവിക്കുന്നതും.