ശൂന്യാകാശത്തില്‍ നിന്ന് വലിയ തലയും കൂറിയ വാലുമൊത്ത് പൊഴിഞ്ഞു വീഴുന്ന പ്രകാശ ധോരണിക്കാണ് ഉല്‍ക്കാപാതം എന്ന് പറയുന്നത്. ഇതിനു പുരതനന്മാര്‍ "കൊള്ളിമീന്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നു.. ദേവലോകവാസികള്‍ ഭൂലോകവാസികളുടെ വിനാശത്തിനായി വിതയ്ക്കുന്ന വിഷവിത്തെന്നാണ് ഈ ഉല്‍ക്കാപാതത്തെ ആ പുരാതനന്മാര്‍ സങ്കല്പ്പിച്ചുവന്നിരുന്നത്. നാലുഹസ്തം നീളത്തില്‍ വലിയ ശിരസ്സും കൂറിയ വാലു മൊത്ത് ആകാശത്തുനിന്ന് ഒരു "റോക്കറ്റെന്ന" കണക്കെ പൊഴിഞ്ഞുവീഴുന്ന പ്രകാശധോരണിയാണിത്. ഇത് വന്നു വീഴുന്ന ഭൂമിയിലെ മണ്‍തരികള്‍ കത്തികരിഞ്ഞ കല്‍ക്കരിച്ചാരം പോലെ കാണപ്പെടും. "ഉല്‍ക്കാശിരസിവിശാലാ നിപതന്തി വര്‍ദ്ധതൈ പ്രതനു പുച്ഛം" എന്ന് ശാസ്ത്രവിധി കാണുന്നു.
ഇപ്രകാരം ഉല്‍ക്കാപാതമുണ്ടായാല്‍ അന്നുമുതല്‍ മൂന്നു ദിവസം ശുഭകര്‍മ്മങ്ങളൊന്നും ചെയ്യരുതെന്നാണ് വിധി. ഒരു മുഹൂര്‍ത്തവും അദ്ദിനങ്ങളില്‍ വിധിക്കാന്‍ പാടില്ല. പുരാതന്മാര്‍ പ്രത്യേകിച്ച് ജ്യോതിര്‍വിത്തുകള്‍ അനുദിനം ആകാശത്തില്‍ നടന്നുകൊണ്ടിരുന്ന അഖിലപ്രതിഭാസങ്ങളും പാര്‍ത്തുകണ്ടറിഞ്ഞിരുന്നവരാണെന്ന് ബൃഹല്‍സംഹിത വ്യക്തമാക്കുന്നുണ്ട്.
ഉര്‍വ്വീചലനം (ഭൂകമ്പം / ഭൂമികുലുക്കം) എന്നിവ മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉര്‍വ്വീചലനം (ഭൂകമ്പം / ഭൂമികുലുക്കം) എന്നിവ മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.