Showing posts with label pallu. Show all posts
Showing posts with label pallu. Show all posts

ദന്തധാവനം

ത്യജേത്തിഥീന്ദ്രാംഗവസുപ്രമാസ്തിഥീ
രസൗമ്യഖാരാനപിദന്തധാവനെ
വിധീയതെ ന്ന്യൈർന്നിയമാത്തദന്വഹം
പരൈഃ പരാശുക്രശശാങ്ക വാരയോ.

സാരം :-

വാവ് ചതുർദ്ദശി ഷഷ്ഠി അഷ്ടമി തിഥികളും രവികുജമന്ദവാരങ്ങളും ദന്തധാവനത്തിനു വർജ്യമാണ്. ചിലർ നിത്യം ദന്തധാവനം ആവശ്യമെന്ന പക്ഷക്കാരാണ്. തിങ്കളും വെള്ളിയും ദന്തധാവനത്തിനു അത്ത്യുത്തമമാണ്. ജന്മനക്ഷത്രം മൂന്നഞ്ചേഴാംനക്ഷത്രങ്ങൾ അഷ്ടമരാശിക്കൂറ് നവമി പ്രതിപദം എന്നിവ ദന്തധാവനത്തിനു വർജ്ജിക്കണം. നിത്യം ദന്തധാവനം ആവശ്യമെന്ന പക്ഷക്കാരും ഉപവസാദി ദിനങ്ങളൊഴികെ ദിവസങ്ങൾ മാത്രമേ സ്വീകരിക്കാറുള്ളു. ഇങ്ങനെയുള്ള ദിവസങ്ങളിൽ ദന്തധാവനം ചെയ്‌താൽ പ്രായശ്ചിത്തമായി

ശ്രാദ്ധോപവാസ ദിവസെ ഖാദിത്വാ ദന്തധാവനം
ഗായത്ര്യാശ്ചശതംപൂത മംബുപ്രാശ്യവീശുദ്ധ്യതി

എന്ന വിധം പ്രായശ്ചിത്തം ചെയ്യണം. ദന്തധാവനം ചെയ്യാനരുതാത്ത ദിവസങ്ങളിൽ ശുദ്ധജലം പന്ത്രണ്ടുതവണ കവിൾക്കൊണ്ടാൽ മുഖശുദ്ധി വരുമെന്നു പറയുന്നുണ്ട്. ഗൃഹസ്ഥന്മാർക്കു ഉമിക്കരിയും മറ്റുള്ളവർക്ക് മാവിലയുമാണ് ദന്തധാവനത്തിനു വിധിച്ചു കാണുന്നത്. പ്രേതദീക്ഷ ഏകാദശി അമാവാസി സംക്രാന്തി എന്നീ സമയങ്ങളിൽ ഗൃഹസ്ഥർ ദന്തധാവനം ചെയ്യരുത്.

ചൂതപത്രെണയോനിത്യം ദന്തധാവനമാചരേൽ
തസ്യതിഷ്ഠതി ജിഹ്വാഗ്രെ സുപ്രസന്നാ സരസ്വതി

എന്നതാണ് ദന്തധാവന വിധിതന്നെ.

നേരത്തെ പല്ലുമുളയ്ക്കുന്ന ശിശു വൈകിയേ സംസാരിക്കുകയുള്ളോ?

  ഒരു ശിശു ജനിച്ചാല്‍ അതിന്റെ കൊഞ്ചലും കുഴയലുമൊക്കെ കേള്‍ക്കാന്‍ ഏവര്‍ക്കും താല്‍പ്പര്യമാണ്. അവ്യക്തമായ ശബ്ദത്തില്‍ ഉച്ചാരണശുദ്ധിയില്ലാതെ സംസാരിക്കുന്ന കുട്ടികളെ വീണ്ടും വീണ്ടും സംസാരിപ്പിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ നിര്‍ബന്ധിക്കാറുമുണ്ട്.

  ചില കുട്ടികള്‍ക്ക് നേരത്തെ പല്ലുമുളയ്ക്കും. ചിലര്‍ക്കാകട്ടെ വൈകിയേ പല്ല് മുളയ്ക്കൂ. എന്നാല്‍ നേരത്തെ പല്ലുമുളയ്ക്കുന്ന ശിശുക്കള്‍ വൈകിമാത്രമേ സംസാരിക്കുകയുള്ളുവെന്ന് ഒരു വിശ്വാസമുണ്ട്‌. ഈ വിശ്വാസം ശരിയാണെന്ന് തന്നെ തോന്നും ശിശുക്കളെ പരിശോധിച്ചാല്‍. നേരത്തെ പല്ലുമുളയ്ക്കുന്ന കുട്ടികള്‍ വൈകിമാത്രമാണ് സംസാരിക്കുന്നത്. ഇതിനുപിന്നില്‍ എന്താണെന്ന് ആരും അത്ര ശ്രദ്ധിക്കാറുമില്ല.

  എന്നാല്‍, നേരത്തെ പല്ലുമുളയ്ക്കുന്ന കുട്ടികള്‍ വൈകിമാത്രമേ സംസാരിക്കുന്നതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്. സംസാരിക്കാന്‍ വേണ്ടുന്ന പ്രധാനപ്പെട്ട അവയവം നാക്കാണ്. പക്ഷേ, പല്ല് കൂടുന്നതുകൊണ്ട്‌ സംസാരിക്കാന്‍ വേണ്ടുന്ന നാവിന് തടസ്സം നേരിടേണ്ടിവരുന്നു. അതുകൊണ്ടാണ് നേരത്തെ പല്ലുമുളയ്ക്കുന്ന കുട്ടികള്‍ വൈകി മാത്രം സംസാരിച്ചു തുടങ്ങുന്ന പ്രകൃതം കാണപ്പെടുന്നത്.

ഈശാനകോണ്‍ നോക്കി പല്ലുതേക്കണം

  ഈശാനകോണ്‍ നോക്കിനിന്ന് പല്ലുതേക്കണമെന്ന് പറയാറുണ്ട്‌. പല്ലുതേക്കുന്നതിനും വിധിയുണ്ടോ എന്നും എങ്ങനെ നിന്ന് തേച്ചാലും പല്ല് വെളുത്താല്‍ പോരെയെന്നും ചോദിക്കുന്നവരുണ്ട്.

  എന്നാല്‍ ഇതിനൊക്കെ പിന്നില്‍ ഒന്നും കാണാതെ പഴമക്കാര്‍ അങ്ങനെ വിധിക്കാറില്ലെന്ന് ഇക്കാലത്ത് ഏറെപേര്‍ക്കും അറിവുള്ളതാണ്.

  ആദ്യകാലങ്ങളില്‍ ഇപ്പോഴത്തെപ്പോലെ ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിച്ചല്ല രാവിലെ പല്ല് ശുദ്ധീകരിച്ചിരുന്നത്. മാവില, ഉമിക്കരി, ആയുര്‍വേദ പല്‍പ്പൊടികള്‍ തുടങ്ങിയവയൊക്കെക്കൊണ്ടാണ് പല്ല് തേച്ചിരുന്നത്. ഇതില്‍ മാവില രോഗാണുവിനെ നശിപ്പിക്കാന്‍ അതീവ കഴിവുള്ളതാണെന്ന് പലര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ഉമിക്കരിയും പല്‍പ്പൊടികളുമൊക്കെ. പല്‍പ്പൊടിയിലെ ചേരുവകളില്‍ അണുനാശിനികളും ഉള്‍പ്പെടുന്നുണ്ട്.

  സൂര്യന്‍ ഉദിക്കുന്നതിന് മുമ്പാണെങ്കില്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നും അതിനുശേഷമാണെങ്കില്‍ ഈശാനകോണ്‍, അതായത് വടക്ക് - കിഴക്ക് ദിശ നോക്കിനിന്നുമാണ് പല്ല് തേക്കേണ്ടത്. മാത്രമല്ല എന്തിലും ഈശ്വരനെ ദര്‍ശിക്കുകയും എന്തിനും ഈശ്വരധ്യാനം നടത്തുകയും ചെയ്തിരുന്ന തലമുറ കാമദേവനേയും വസസ്പതിയേയും ഓര്‍ത്തുകൊണ്ടുമാണ് പല്ല് തേയ്ക്കുന്നത്.

  പല്ല് തേയ്ക്കുന്നതില്‍പ്പോലും വിധിയെ അംഗീകരിച്ചിരുന്ന ഒരു തലമുറ പകര്‍ന്നു നല്‍കിയ ദന്തധാവന വിധി പിന്തുടര്‍ന്നാണ് ചില പ്രദേശങ്ങളിലെ ജനത ഇന്നും ജീവിക്കുന്നതും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.