സപ്താംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?
ദശാംശകം ഒരു രാശിയുടെ 10 ല്‍ ഒരു ഭാഗമാണ്. ആ ഒരു ഭാഗത്തില്‍ 3 തിയ്യതി മാത്രം ഉള്‍കൊള്ളുന്നു. ഗ്രഹം ഓജരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്നും, യുഗ്മരാശിയിലാണെങ്കില്‍ ആ രാശിയുടെ 9 (ഒമ്പതാമത്തെ) രാശിയില്‍ നിന്നും കണക്കാക്കണം.
ഉദാഹരണം :-
4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക.
ഇവിടെ ഓജരാശിയായ ചിങ്ങത്തില്‍ 15 തിയ്യതി 23 കലയില്‍ വ്യാഴം നില്‍ക്കുന്നതുകൊണ്ട് 5 x 3 = 15. അഞ്ചും കഴിഞ്ഞു ആറാമത്തെ ദശാംശകം മകരത്തില്‍ വരുന്നു.
7-5-39 ആദിത്യസ്ഫുടം എന്ന് വിചാരിക്കുക
യുഗ്മരാശിയായ വൃശ്ചികത്തില്‍ 5 തിയ്യതിയും 39 കലയിലും ആദിത്യന്‍ നില്‍ക്കുന്നതുകൊണ്ട് ഒന്നും കഴിഞ്ഞ് രണ്ടാമത്തെ ദശാംശകം കര്‍ക്കിടകത്തില്‍ നിന്നും രണ്ടാമത്തെ രാശിയായ ചിങ്ങത്തില്‍ വരുന്നു. ഇങ്ങനെ മറ്റു ഗ്രഹങ്ങള്‍ക്കും കണ്ടുകൊള്ളണം.
വര്‍ഗ്ഗോത്തമാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക
വര്‍ഗ്ഗോത്തമാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക