നവഭാഗം അഥവാ നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?
മേടം, ചിങ്ങം, ധനു ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് മേടം രാശിയില്‍നിന്നും; ഇടവം, കന്നി, മകരം ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് മകരം രാശിയില്‍ നിന്നും, മിഥുനം, തുലാം, കുംഭം ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് തുലാം രാശിയില്‍ നിന്നും; കര്‍ക്കിടകം, വൃശ്ചികം, മീനം ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് കര്‍ക്കിടകം രാശിയില്‍ നിന്നും നവാംശകം ആരംഭിക്കുന്നു.
നവാംശകം എന്നത് ഒരു രാശിയുടെ 9 - ല്‍ ഒരു ഭാഗമാണ്. 30 തിയ്യതിയാണല്ലോ ഒരു രാശി. ഈ 30 തിയ്യതിയെ 9 ആയി ഭാഗിച്ചാല്‍ വരുന്ന ഒരു ഭാഗമായ 3 തിയ്യതി 20 കലയ്ക്കാണ് നവാംശകം എന്ന് പറയുന്നത്.
ഉദാഹരണം :-
4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക. ഇതില്‍ നിന്ന് 3 തിയ്യതി 20 കല നാല് തവണ പോകും. അതായത് 13 തിയ്യതി 20 കല പോയാല്‍ ശിഷ്ടം 2 തിയ്യതി 3 കല വരും. അപ്പോള്‍ 4 അംശകം കഴിഞ്ഞ് അഞ്ചാമത്തെ അംശകത്തിന്മേലാണ് വ്യാഴം നില്‍ക്കുന്നത്. ചിങ്ങത്തില്‍ മേടത്തില്‍നിന്നും അംശകം ആരംഭിക്കുന്നതാകയാല്‍ ചിങ്ങത്തില്‍ തന്നെ നവാംശകം വരുന്നു. ഇപ്രകാരം മറ്റു രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളുടെ അംശകം അറിയണം.
നവാംശകഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
നവാംശകഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.