നവഭാഗം അഥവാ നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
നവാംശകഫലം
ആദിത്യനവാംശകത്തില്‍ ജനിക്കുന്നവന്‍, അല്പമായ തലമുടിയോടുകൂടിയവനായും ക്രൂരനായും പിത്തരോഗിയായും സ്വാതന്ത്രവും എപ്പോഴും ഉത്സാഹശീലവും ഉള്ളവനായും ഭവിക്കും.
ചന്ദ്രനവാംശകത്തില്‍ ജനിക്കുന്നവന്‍, ഭംഗിയുള്ള കണ്ണുകളോടും ശോഭനമായ വാക്കുകളോടും കൂടിയവനായും അറിവും സജ്ജനങ്ങളില്‍ സന്തോഷവും സുഖവും സുമുഖതയും വളരെ പശുക്കളും ഉള്ളവനായും ഭവിക്കും.
കുജനവാംശകത്തില്‍ ജനിക്കുന്നവന്‍, കണ്ണുകള്‍ക്ക് ക്രൌര്യവും പിത്തരോഗവും കോപവും ഉള്ളവനായും സാഹസപ്രവര്‍ത്തികളെ ചെയ്യുന്നവനായും ചഞ്ചലമനസ്സായും ദേഹത്തില്‍ മുറിവോ വ്രണമോ സംഭവിക്കുന്നവനായും സഞ്ചാരിയായും പിശുക്കനായും ഭവിക്കും.
ബുധനവാംശകത്തില്‍ ജനിക്കുന്നവന്‍, എല്ലായിടത്തും എല്ലാ കാര്യങ്ങളും സാധിക്കുന്നവനായും സദാചാരമുള്ളവനായും വിദ്വാനായും നല്ല വേഷത്തോടുകൂടിയവനായും കുലമുഖ്യനായും കീര്‍ത്തിമാനായും ഭവിക്കും.
ഗുരുനവാംശകത്തില്‍ ജനിക്കുന്നവന്‍, കുലശ്രേഷ്ഠനായും നല്ല കര്‍മ്മങ്ങളെ ചെയ്യുന്നവനായും വളരെ ധനത്തോടുകൂടിയവനായും രാജാവിന്റെ ഇഷ്ടനായും സുമുഖനായും ദൈവഭക്തനായും ഭവിക്കും.
ശുക്രനവാംശകത്തില്‍ ജനിക്കുന്നവന്‍, വളരെ കോപമുള്ളവനായും വലിയ കാര്യങ്ങളെ ചെയ്യുന്നവനായും ദീര്‍ഘായുസ്സായും സുഖഭോജനത്തില്‍ പ്രിയമുള്ളവനായും ജനസമ്മതനായും സ്ത്രീകളില്‍ ആസക്തിയുള്ളവനായും ദാതാവായും ഭവിക്കും.
ശനിനവാംശകത്തില്‍ ജനിക്കുന്നവന്‍, ദുഃഖിയായും ക്രൂരനായും കോപവും പിശുക്കും നീചജനങ്ങളില്‍ സന്തോഷവും തടിച്ച പല്ലുകളും രോഗവും ദാരിദ്രവും ദുര്‍ബുദ്ധിയും ഉള്ളവനായും ഭവിക്കും.
ത്രിംശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ത്രിംശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.