ഉപരാഗം / ഗ്രഹണം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗുളികോദയം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
ഗുളികോദയം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
ഗുളികന്‍ നിത്യവും രാവും പകലും വ്യത്യസ്ഥനാഴികകളെകൊണ്ടാണ് ഉദിക്കുന്നത്. ഗുളികന്‍ ഉദിച്ചു നില്‍ക്കുന്ന രാശി സമയം ശുഭകര്‍മ്മാരംഭത്തിനു സ്വീകരിക്കരുത്. ഗുളികന്‍ നില്‍ക്കുന്ന രാശിയില്‍ എത്ര നാഴിക വിനനാഴിക ഗുളികോദയമുണ്ടെന്നറിഞ്ഞു അതുകഴിഞ്ഞാല്‍ ആ രാശിയില്‍ ബാക്കി വരുന്ന സമയം സ്വീകരിക്കാമെന്നുണ്ട്. ഗുളികോദയം ഗണിതം കൊണ്ടറിയേണ്ടതാണ്. ഇപ്പോള്‍ പഞ്ചാംഗത്തില്‍ ഇവ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അതുവഴി എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളൂ. എന്തായാലും ശനൈശ്വരപുത്രനായ ഗുളികന്‍ പിതാവിനേക്കാള്‍ ഖലനും ക്രൂരനും പാപനും അത്യുഗ്രനും അഖിലസംഹാരിയുമായി പ്രവൃത്തിക്കുന്നതായതുകൊണ്ട് ഗുളികബന്ധമുള്ള രാശി സമയം ഒഴിവാക്കുകതന്നെയാണ് നല്ലത്.
ഷഷ്ട്യാഷ്ടമാന്ത്യേന്ദു :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഷഷ്ട്യാഷ്ടമാന്ത്യേന്ദു :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.