ഉര്‍വ്വീചലനം (ഭൂകമ്പം / ഭൂമികുലുക്കം) എന്നിവ മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപരാഗം / ഗ്രഹണം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ?
ഉപരാഗം എന്നാല്‍ ഗ്രഹണം എന്നര്‍ത്ഥം. സൂര്യനോ ചന്ദ്രനോ ഉദിച്ചസ്തമിക്കും മുമ്പ് ഗ്രഹണം സംഭവിച്ചാല്‍ അന്ന് മുതല്‍ മൂന്നു ദിവസം ശുഭകര്‍മ്മാനുഷ്ഠാനം പാടില്ല. സൂര്യചന്ദ്രന്മാര്‍ അസ്തമിച്ചാലുണ്ടാകുന്ന ഗ്രഹണത്തെ "പാതാളഗ്രഹണം" എന്നാണ് പറഞ്ഞുവരുന്നത്. ഭൂഗോളത്തിന്റെ അദൃശ്യാര്‍ദ്ധത്തില്‍വെച്ച് സംഭവിക്കുന്നതാകയാല്‍ അത് വര്‍ജ്ജിക്കപ്പെടേണ്ടാതായി വരുന്നില്ല. അതുകൊണ്ടാണ് ആദിത്യചന്ദ്രന്മാരുടെ അസ്തമനത്തിനു മുമ്പുള്ള ഗ്രഹണം എന്ന് വിശേഷിപ്പിച്ചത്. ഇത്
ദൃശ്യാര്‍ദ്ധഭാഗസ്ഥിതയൊഗ്രഹണാച്ഛശിസൂര്യയോഃ
ഉര്‍ദ്ധം ദിനത്രയം വര്‍ജ്യമാചാരമപീ ദൃശ്യതെ.
എന്ന് പറഞ്ഞുകാണുന്നു. ഗ്രഹണത്തിനുമുമ്പ് ഒരു ദിവസം വര്‍ജിച്ചാല്‍മതി എന്നുചിലരുടെ പക്ഷം. മാധവീയം, മുഹൂര്‍ത്തലക്ഷണം മുതലായഗ്രന്ഥങ്ങള്‍ ഗ്രഹണാനന്തരം ഏഴുദിവസം, അഞ്ചുദിവസം, വര്‍ജനീയമായി പറയുന്നുണ്ട്. മുഹൂര്‍ത്ത പദവി മൂന്നു ദിവസം വര്‍ജിക്കണമെന്നേ പറയുന്നുള്ളൂ. ആദി ഗ്രഹണപക്ഷത്തില്‍ ആദിത്യഗ്രഹണം അമാവാസി ദിവസം, സംഭവിക്കുന്നതുകൊണ്ടും അമാവാസിക്ക് സ്ഥിരകരണബന്ധമുള്ളതുകൊണ്ടും ഗ്രഹണത്തിനുമുമ്പ് ഒരു ദിവസംകൂടി വര്‍ജിക്കുന്നത് ഉത്തമമെന്നു വരുന്നു.
ഗുളികോദയം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.
ഗുളികോദയം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.