ദ്രേക്കാണം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ദ്രേക്കാണഫലം
ആദിത്യദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, തീക്ഷ്ണനായും പ്രധാന ജനങ്ങളെ സേവിക്കുന്നവനായും പിത്ത പ്രകൃതിയായും നയനരോഗിയായും മുന്‍കോപിയായും ഭവിക്കും.
ചന്ദ്രദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, സുഖവും പുത്രന്മാരും വിഭവങ്ങളും അഭിമാനവും ശൌര്യവും ഉള്ളവനായും സ്ത്രീകളെ ആശ്രയിക്കുന്നവനായും വിജയിയായും എല്ലാപേര്‍ക്കും നാഥനായും ഭവിക്കും.
കുജദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, എപ്പോഴും കോപിക്കുന്നവനായും പാപകര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവനായും സാഹസിയായും ബന്ധുക്കളെ ദ്വേഷിക്കുന്നവനായും നല്ല വേഷത്തോടും കൃശമായ മദ്ധ്യപ്രദേശത്തോടും കൂടിയവനായും ഭവിക്കും.
ബുധദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, നല്ലവണ്ണം പറയുന്നവനായും ശില്പകലകളില്‍ ജ്ഞാനമുള്ളവനായും നല്ല ശരീരത്തോടും സൗഭാഗ്യത്തോടും കൂടിയവനായും നയവും വിനയവും പ്രസിദ്ധിയും ഉള്ളവനായും സ്വജനശ്രേഷ്ഠനായും ഭവിക്കും.
ഗുരുദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, കുലമുഖ്യനായും ഏറ്റവും ബുദ്ധിമാനായും ഗുരുഭക്തിയുള്ളവനായും അനേക ഗുണങ്ങള്‍ക്ക് ഇരിപ്പിടമായും എപ്പോഴും ദ്രവ്യലാഭമുള്ളവനായും ഭവിക്കും.
ശുക്രദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, നല്ല ശരീരവും പ്രസിദ്ധിയും, അഭിമാനവും ശൌര്യവും സന്തോഷവും സുഖവും നല്ല ഭാര്യയും ഉള്ളവനായും കുലമുഖ്യനായും ഭവിക്കും.
ശനിദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, പിശുക്കും മലിനതയും ഉള്ളവനായും ദരിദ്രനായും കഠിനമായി പറയുന്നവനായും ചടച്ചിരിക്കുന്ന ശരീരത്തോടുകൂടിയവനായും ദാസ്യംകൊണ്ട് ഉപജീവിക്കുന്നവനായും ഭവിക്കും.
ഹോരാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഹോരാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.