നിത്യയോഗഫലം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല എന്നിവ കണ്ടുപിക്കുന്നത് എങ്ങിനെ?
ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല എന്നിവ കണ്ടുപിക്കുന്നത് എങ്ങിനെ?
ജനനസമയത്തിന് സൂക്ഷ്മപ്പെടുത്തിയ ചന്ദ്രസ്ഫുടത്തിലെ രാശിസംഖ്യ 30 ല്‍ പെരുക്കി (ഗുണിച്ച്) തിയ്യതിയില്‍ ചേര്‍ത്ത് അതിനെ 60 ല്‍ പെരുക്കി (ഗുണിച്ച്) കലയില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ ചന്ദ്രസ്ഫുടം നാഴികയായികഴിഞ്ഞു. അതിനെ 800 കൊണ്ട് ഹരിച്ചു കളഞ്ഞ് ശിഷ്ടസംഖ്യയെ 15 കൊണ്ട് പെരുക്കി (ഗുണിച്ച്) 200 ല്‍ ഹരിച്ച ഫലം ചന്ദ്രക്രിയാസംഖ്യയും, അതേ ശിഷ്ടസംഖ്യയെ 3 ല്‍ പെരുക്കി (ഗുണിച്ച്) 200 ല്‍ ഹരിച്ച ഫലം ചന്ദ്രാവസ്ഥയും, അതേ ശിഷ്ടസംഖ്യയെ 9 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം ചന്ദ്രവേലാസംഖ്യയും ആകുന്നു.
ഉദാഹരണം :-
1152 വൃശ്ചികം 6 ലെ ചന്ദസ്ഫുടം 7-1-58. ഇതിലെ രാശി സംഖ്യയായ 7 നെ 30 ല്‍ പെരുക്കിയാല്‍ (ഗുണിച്ചാല്‍) 7 x 30 = 210. ഇതില്‍ തിയ്യതി ചേര്‍ത്താല്‍ 210 + 1 = 211. ഇതിനെ 60 ല്‍ പെരുക്കിയാല്‍ 211 x 60 = 12660. ഇതില്‍ 58 കല കൂട്ടിയാല്‍ 12718 നാഴിക കിട്ടും.
12718 നെ 800 ല്‍ ഹരിച്ചാല്‍ വരുന്ന ശിഷ്ട സംഖ്യ 718. ഇതിനെ 15 ല്‍ പെരുക്കി 200 ല്‍ ഹരിച്ചാല്‍ 718 x 15 = 10770, 10770 ÷ 200 = ഹരണഫലം 53. ഇത് ചന്ദ്രക്രിയാസംഖ്യ.
വീണ്ടും 718 നെ 3 ല്‍ പെരുക്കി 200 കൊണ്ട് ഹരിച്ചാല്‍ 718 x 3 = 2154, 2154 ÷ 200 = ഹരണഫലം 10. ഈ ഹരണഫല സംഖ്യ ചന്ദ്രാവസ്ഥ.
വീണ്ടും 718 നെ 9 ല്‍ പെരുക്കി 200 കൊണ്ട് ഹരിച്ചാല്‍ 718 x 9 = 6462., 6462 ÷ 200 = ഹരണഫലം 32. ഇത് ചന്ദ്രവേലാസംഖ്യ.
ഈ സംഖ്യ അനുസരിച്ച് ചന്ദ്രക്രിയാവാക്യം , ചന്ദ്രാവസ്ഥ, ചന്ദ്രവേല എന്ന പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല വാക്യങ്ങള്‍ അറിയണം. അതായത് 53 ചന്ദ്രക്രിയാവാക്യം 'സസുഹൃത്ത്' എന്നും, 10 ചന്ദ്രാവസ്ഥ വാക്യം 'യുവതീപരിണയ' എന്നും 32 ചന്ദ്രവേലാവാക്യം 'യോധനം' എന്നും ആകുന്നു. ഇപ്രകാരം ചന്ദ്രസ്ഫുടത്തെ ക്രിയചെയ്തു ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേലാഫലങ്ങള്‍ അറിയുക.
ചന്ദ്രക്രിയാവാക്യം , ചന്ദ്രാവസ്ഥ, ചന്ദ്രവേല എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ചന്ദ്രക്രിയാവാക്യം , ചന്ദ്രാവസ്ഥ, ചന്ദ്രവേല എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.