പഴമക്കാര്‍ എന്തെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കില്‍, വിശ്വസിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ വ്യക്തമായ സങ്കല്പവും ശാസ്ത്രവും ഉണ്ടാവുക തന്നെ ചെയ്യും.
രാവിലെ ഉണര്‍ന്നശേഷം അതിദൂരം നടന്നുപോയി മുങ്ങികുളിക്കണമെന്നാണ് അവര്‍ പിന്‍തലമുറയെ പ്രേരിപ്പിച്ചിട്ടുള്ളത്. സാധാരണ, നിറഞ്ഞൊഴുകുന്ന നദിയിലോ ക്ഷേത്രകുളത്തിലോ ഒക്കെയാണല്ലോ കുളി. പ്രഭാതത്തിലുള്ള, ക്ഷേത്രക്കുളത്തിലെ മുങ്ങിക്കുളിയെ വളരെ വിശേഷപ്പെട്ട ഒന്നായിട്ടാണ് അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മുങ്ങിക്കുളിക്കുന്നതിനു പിന്നിലെ രഹസ്യം പലരും അംഗീകരിച്ചിരുന്നുവെങ്കിലും നടന്നുപോയിട്ടെന്തിനാണ് ഒരു മുങ്ങിക്കുളിയെന്ന് ആരും ചോദിച്ചു പോകും.
കുളിക്കായി രാവിലെ അല്പം നടക്കേണ്ടി വന്നാല്‍ അതുമൊരു വ്യായാമാമെന്നേ പഴമക്കാര്‍ കണ്ടുള്ളൂ. മാത്രമല്ല ഇങ്ങനെ നടക്കുന്നതിലൂടെ ശുദ്ധമായ ഓക്സിജന്‍ ശ്വസിക്കാനും സാധിക്കും. ഇതിലൂടെ ലഭ്യമാകുന്നതോ മനസ്സിന്റെയും ശരീരത്തിന്റെയും സുഖവും ആശ്വാസവും.
ക്ഷേത്രക്കുളത്തിലെ മുങ്ങിക്കുളിയിലൂടെ നമുക്ക് ലഭിക്കുന്നത് വെറുമൊരു ശരീരത്തിലെ അഴുക്കുനിര്‍മ്മാര്‍ജ്ജന ഗുണമല്ല. ഇത് പ്രാണായാമത്തിന്റെ ഗുണമാണ് ചെയ്യുന്നതെന്ന് നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു.
ശ്വാസഗതിയെ ആരോഗ്യകരമായി നിയന്ത്രിക്കുന്ന പ്രാണായാമം പലവിധത്തിലുണ്ട്. ദീര്‍ഘമായി ശ്വാസമെടുത്ത് സാവധാനം പുറത്തേക്ക് വിടുന്നതാണ് പ്രാണായാമത്തിന്റെ രീതി. ഇതുമൂലം ശരീരത്തിലെ കോടാനുകോടി വരുന്ന കോശങ്ങള്‍ക്ക് ശുദ്ധമായ ഓക്സിജന്‍ ലഭിക്കും. അതിന്റെ ഗുണങ്ങളും ഒട്ടനവധിയാണ്.
ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ പ്രാണായാമം സഹായിക്കുന്നുണ്ടെന്ന് ആധുനികശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്.