മുഹൂര്‍ത്തം
മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ട നിത്യദോഷങ്ങള്‍
ഉല്‍ക്കോര്‍വ്വീ ചലനോപരാ ഗുളികാഃ
ഷഷ്ഠാഷ്ടമാന്ത്യേന്ദ്വസല്‍
ദൃഷ്ടാരൂഢ വിമുക്ത രാശിസിതദൃക്
സായാഹ്ന സന്ധ്യാദയഃ
ഗണ്ഡാന്തൊഷ്ണവിഷം സ്ഥിരംചകരണം
രിക്താഷ്ടമീവിഷ്ടയോ
ലാടൈകാര്‍ഗ്ഗള വൈധൃതാഹിശിരസഃ
സര്‍വ്വത്രവര്‍ജ്ജ്യാ അമീ.
---------------
ഉര്‍ക്കോര്‍വ്വീചലനം പൂര്‍ണ്ണഗ്രഹണം ഗുളികോദയം
ഷഷ്ടാഷ്ടമാന്ത്യേന്ദുഃ പാപദൃഷ്ടിസ്ഥിതി വിമുക്തഭം.
ഭൃഗുവിന്‍ ദൃഷ്ടിയും സന്ധ്യാഗണ്ഡാന്തോഷ്ണവിഷയങ്ങളും
സ്ഥിരമാം കാരണം രിക്താ വിഷ്ട്യാഷ്ടമീലലാടവും.
ഏകാര്‍ഗ്ഗളം വൈധൃതാഹിമസ്തകം നിത്യദോഷമാം
ഷഡ് ദോഷങ്ങളുമീവണ്ണം വര്‍ജിക്കഖിലകര്‍മ്മസു.

മേല്‍പ്പറഞ്ഞത് മലയാളം ഭാഷ ശ്ലോകം.
സാരം :-
ഉല്‍ക്ക, ഉര്‍വ്വീചലനം, ഉപരാഗം, ഗുളികന്‍, ഇവയും ശഷ്ടം അഷ്ടമം അന്ത്യം എന്നിവയിലെ ഇന്ദുവും; അസല്‍ദൃഷ്ടിയും, ആസാദാരൂഢവും അസല്‍വിമുക്തരാശികളും സീതന്റെ ദൃഷ്ടിയും സായാഹ്നസന്ധ്യാദികളും മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ടതാണ്
ഗണ്ഡാന്തം, ഉഷ്ണം, വിഷം, സ്ഥിരകരണം, രിക്താ അഷ്ടമി വിഷ്ടികള്‍; ലാടം, ഏകാര്‍ഗ്ഗളം, വൈധൃതം, അഹിശിരസ്സ് എന്നീ ദോഷങ്ങളും മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ടതാണ്.
ഉല്‍ക്കാപാതം / നിത്യദോഷങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.