പ്രാചീന ഭാരതത്തിന്റെ ആചാരങ്ങളെയും നിയമങ്ങളെയും പറ്റി പ്രതിപാദിക്കുന്ന മനുസ്മൃതിയില്‍ തലമുങ്ങിക്കുളിച്ച ശേഷം ശരീരഭാഗങ്ങളില്‍ എണ്ണ പുരട്ടരുതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ശരീരം മുഴുവന്‍ എണ്ണ പുരട്ടി അമര്‍ത്തി തടവുമ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും 'മസാജിങ്' ആണ് നടക്കുന്നത്. ഇത് രക്തയോട്ടത്തെ ത്വരിതപ്പെടുത്തും. ഏതു ശരീരഭാഗവും രോഗഗ്രസ്തമാവുന്നത് അവിടേക്കുള്ള രക്തസഞ്ചാരം കുറയുന്നതുകൊണ്ടാണ് എന്ന് പൂര്‍വ്വികര്‍ വളരെ മുമ്പ് മുതലേ തന്നെ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, എണ്ണ ശരീരത്തില്‍ പുരട്ടിയത്തിനു ശേഷം വിയര്‍ക്കുന്നത് ശരീര പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കണ്ടുപിടിക്കപ്പെട്ടിരുന്നു.
തൊലിപ്പുറത്തുള്ള വിയര്‍പ്പുസുഷിരങ്ങള്‍ എണ്ണ പുരട്ടുന്നതിലൂടെ അടഞ്ഞുപോകുന്നതുകൊണ്ട് ശരീരമാലിന്യങ്ങള്‍ വേണ്ടവിധത്തില്‍ പുറന്തള്ളപ്പെടാതെ പോകുമെന്നതാണ് ഇതിലെ സാമാന്യതത്വം.
തലമുങ്ങിക്കുളിച്ചശേഷം എണ്ണ പുരട്ടിയാല്‍ മണ്ണും പൊടിയും ശരീരത്തില്‍ വീണ്ടും അടിയുമെന്ന് മാത്രമല്ല ശരീരമാലിന്യങ്ങള്‍ വിയര്‍പ്പിലൂടെ പുറത്തുപോകാതെ കിഡ്നിയുടെ ജോലിഭാരം ഉയരുകയും ചെയ്യും.
തലയില്‍ തേയ്ക്കുന്ന എല്ലാ എണ്ണകളും ശരീരത്തില്‍ പുരട്ടാമെങ്കിലും ശരീരത്തില്‍ പുരട്ടുന്ന എല്ലാ എണ്ണകളും തലയില്‍ തേയ്ക്കാന്‍ പാടില്ലെന്നതും ശ്രദ്ധേയമാണ്. മുടി കൊഴിച്ചില്‍, അകാലനര എന്നിവ ഒഴിവാക്കാനാണ് ശരീരത്തില്‍ പുരട്ടുന്ന എല്ലാ എണ്ണകളും തലയില്‍ തേയ്ക്കാന്‍ ഉപയോഗിക്കാത്തത്.