ദ്വാദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?
ദ്വാദശാംശകംഎന്നത് ഒരു രാശിയുടെ 12 ല്‍ ഒരു ഭാഗമാണ്. അതായത് 2 തിയ്യതി 30 കല (രണ്ടര) യ്ക്കാണ് ദ്വാദശാംശകം എന്ന് പറയുന്നത്. ഗ്രഹം നില്‍ക്കുന്നത് ഏതു രാശിയിലായാലും ദ്വാദശാംശകം കണക്കാക്കേണ്ടത് ആ ഗ്രഹം നില്‍ക്കുന്ന രാശിയില്‍നിന്നുതന്നെയാണ്.
ഉദാഹരണം :-
4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക. ചിങ്ങം രാശിയില്‍ 15 തിയ്യതി 23 കലയില്‍ നില്‍ക്കുന്ന വ്യാഴത്തിന്റെ ദ്വാദശാംശകം 6 ഉം കഴിഞ്ഞ് ഏഴാമത്തേയാണ്. 15 ല്‍ 2 1/2 (രണ്ടര) ആറു തവണ പോകുമല്ലോ. ശേഷിക്കുന്നത് 23 കലയാണല്ലോ. ഈ 23 കല ഏഴാമത്തെ ദ്വാദശാംശകത്തില്‍ കഴിഞ്ഞതാണ്. അതിനാല്‍ 6 ഉം കഴിഞ്ഞ് ഏഴാമത്തെ ദ്വാദശാംശകരാശി ചിങ്ങത്തിന് കുംഭമാണ് ദ്വാദശാംശകനാഥന്‍ ശനിയുമെന്നറിയുക.
ദ്വാദശാംശകഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ദ്വാദശാംശകഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.