Showing posts with label sleep. Show all posts
Showing posts with label sleep. Show all posts

സ്ത്രീകള്‍ മലര്‍ന്നു കിടന്നുറങ്ങാമോ?

   ഉറക്കത്തിന് നിഷ്ഠകള്‍ കല്‍പ്പിച്ചിരുന്ന പഴയ തലമുറ, സ്ത്രീകള്‍ മലര്‍ന്നു കിടന്നുങ്ങിയിരുന്നതിനെ വിലക്കിയിരുന്നു. ഇടതുവശം ചരിഞ്ഞു കിടന്നുങ്ങാനാണ് അവര്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കമിഴ്ന്നു കിടക്കുന്നതിനും വിലക്കുണ്ടായിരുന്നു. അതുകാരണം ഗര്‍ഭപാത്രം, സ്തനങ്ങള്‍ എന്നിവയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. മലര്‍ന്നു കിടന്നതുകൊണ്ടു പ്രപഞ്ചത്തിലെ നിഗൂഡ ശക്തികള്‍ സ്ത്രീയില്‍ ആവേശിച്ചേയ്ക്കുമെന്നാണ് മുന്‍പ് ഉണ്ടായിരുന്ന വിശ്വാസം. എന്നാല്‍ സ്ഥിരമായി മലര്‍ന്നു മാത്രം കിടന്നാല്‍ നട്ടെല്ലിന് ദോഷമാണെന്ന് സിദ്ധവൈദ്യം പറയുന്നു.

നെഞ്ചില്‍ കൈ കെട്ടിയുറങ്ങാമോ?

  മുതിര്‍ന്നവരുടെയിടയില്‍പ്പോലും നെഞ്ചില്‍ കൈകെട്ടിയുറങ്ങുന്ന ഒരു ശീലമുണ്ട്. മലര്‍ന്നുകിടന്നിട്ട് ഇരുകൈകളും കോര്‍ത്ത്‌ നെഞ്ചിന്‍റെ പുറത്തുവയ്ക്കുന്നതാണ് പലപ്പോഴും കാണാന്‍ കഴിയുക. ഒരിക്കലും, ഇങ്ങനെ കൈകെട്ടി കിടന്നുറങ്ങരുതെന്ന് ശാസനയുണ്ട്. എന്നാല്‍ പലര്‍ക്കും ഉറക്കത്തിന്‍റെ സുഖം ലഭിക്കണമെങ്കില്‍ ഇങ്ങനെ കൈകെട്ടി കിടക്കണം. എന്നാല്‍ ഇതുകാരണം എന്തോ ദൈവദോഷം സംഭവിക്കുമായിരുന്നു എന്നാണു പലരും വിശ്വസിച്ചുപോരുന്നിരുന്നത്. പക്ഷേ, ഇതു ആരോഗ്യപരമായി അത്ര ഗുണമല്ലെന്നാണ് കണ്ടെത്തല്‍. സ്വാഭാവികമായി ഹൃദയചലനത്തിനെ ഈ കൈകെട്ടല്‍ ബാധിക്കും. ഹൃദയത്തിന്‍റെ പുറത്ത് അമിതമായ സമ്മര്‍ദ്ദമേല്‍പ്പിക്കാനെ ഈ കൈകെട്ടല്‍ ഉപകരിക്കൂ. ഇതുകാരണം ശ്വാസോച്ച്വാസത്തിന് തടസ്സം നേരിടാനുള്ള സാധ്യതയും തള്ളികളയുന്നില്ല. ഇത്തരത്തില്‍ നെഞ്ചില്‍ കൈകെട്ടി ഉറങ്ങുന്നവരില്‍ പലര്‍ക്കും ഹൃദയാഘാതം വന്നിട്ടുള്ളതായി വെളിപ്പെടുത്തലുണ്ട്.

എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കാമോ?

  ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ താമസിയാതെ കഴുകുമെങ്കിലും അത്താഴം കഴിഞ്ഞാല്‍ പലരും പാത്രങ്ങളും ചട്ടികളും  കഴുകില്ലെന്നതാണ് പതിവ്. വേണമെങ്കില്‍ അതില്‍ കുറച്ചു വെള്ളമൊഴിച്ചിടും. ചിലരാകട്ടെ വലിയൊരു പാത്രത്തില്‍ വെള്ളം നിറച്ച് എച്ചിലായ പാത്രങ്ങള്‍ അതില്‍ വാരിയിടും.

  ഇതൊക്കെ നിഷിദ്ധമാണെന്ന് പഴമക്കാര്‍ പറയുന്നത്. അതില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കരുതെന്ന് അവര്‍ വിലക്കിയിരുന്നതും.

  എന്നാല്‍ ആരോഗ്യപരമായ പരിശോധിച്ചാല്‍ എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കുന്നത് കൊണ്ട് ദോഷം തന്നെയാണ്. പാത്രങ്ങളില്‍ പറ്റിയിരിക്കുന്ന എച്ചില്‍ ഭക്ഷിക്കുന്നതിനായി എത്തുന്ന ഈച്ചകളും കൊതുകുകളുമൊക്കെ രോഗാണുവാഹകരാണെന്നതാണ് സത്യം. അവരില്‍ നിന്നും രോഗാണുക്കള്‍ കിടന്നുറങ്ങുന്നവരില്‍ പ്രവേശിക്കാന്‍ എളുപ്പവുമാണ്.

  അതുകൊണ്ടാണ് എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കരുതെന്ന് പഴമക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

കിടക്ക വിട്ടുണര്‍ന്ന്‌ മന്ത്രം ചൊല്ലി എണീക്കുന്നത് എന്തിന്?

   നിദ്രാദേവിയുടെ അനുഗ്രഹം കൊതിക്കാത്ത ജീവജാലങ്ങളുള്ളതായി ഇതുവരേയും കേട്ടുകേഴ്വി പോലുമില്ല. ഭൗതിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണുറക്കമെന്നാണ് ആചാര്യന്മാര്‍ വിശദീകരിച്ചിരിക്കുന്നത്.

   ഉറക്കം നഷ്ടപ്പെട്ടവരെ സാധാരണ നിര്‍ഭാഗ്യവന്മാര്‍ എന്നാണ് വിളിച്ചുവരുന്നത്. ഭാഗ്യവന്മാരാകട്ടെ, നിദ്രയുടെ ആഴങ്ങളിലേക്ക് കുതിച്ച് എല്ലാം മറന്നുറങ്ങുന്നു. ഊണില്‍പ്പാതി ഉറക്കമെന്നാണ് മലയാളി പൊതുവേ പറഞ്ഞുവരുന്നത്. ഉണ്ടായാല്‍ മാത്രം പോരാ, ഉറങ്ങുകയും വേണമെന്നാണ് നമ്മുടെ ഉറച്ച വിശ്വാസം.

   ഉറക്കത്തെപ്പറ്റി വിധി വച്ചിട്ടുള്ള നമുക്ക് ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്. 

  ഉറക്കത്തിന്റെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ എണീറ്റ്‌ ദിനകൃത്യങ്ങളില്‍ വ്യാപൃതരാകണമെന്നും ആചാര്യന്മാര്‍ പറയുന്നുണ്ട്. ഈ സമയത്ത് ഉറങ്ങിയാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രരായി മാറുമെന്നും വിശ്വാസമുണ്ട്‌.  അതിനാല്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കേണ്ടതാണ്. എന്നാല്‍ ഉണര്‍ന്നയുടന്‍ ചാടിയെണീറ്റ് കിടക്കയില്‍ നിന്നും ഓടിപ്പോകാനുള്ള അനുവാദവും ഇല്ല.

   ഉണര്‍ന്നാല്‍ കിടക്കയിലിരുന്ന് തന്റെ രണ്ടു കൈപ്പടങ്ങളും മലര്‍ത്തി അതില്‍ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദര്‍ശിച്ച് മന്ത്രം ചൊല്ലണം.

"കരാഗ്രേ വസതേ ലക്ഷ്മീ 
കരമധ്യേ സരസ്വതീ 
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്‍ശനം."

   ഉറക്കം നീണ്ടുപോകുമ്പോള്‍ മനുഷ്യന്റെ രക്തസംക്രമണത്തിന് വളരെ കുറച്ചു ശക്തി മാത്രമേ ഹൃദയം പ്രയോഗിക്കുന്നുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് നാം കുത്തനെ എണീക്കുമ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് ഏറെ പാടുപെടേണ്ടിവരുന്നു. ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയില്‍ നിന്നും പതുക്കെ എണീറ്റിരുന്ന്  അല്‍പസമയം പതിഞ്ഞ സ്വരത്തില്‍ മന്ത്രം ചൊല്ലിയിരിക്കണമെന്ന നിബന്ധന നമ്മുടെ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചിരുന്നത്. ഇതുകാരണം നമ്മുടെ രക്തസംക്രമണം സാധാരണ ഗതിയിലാകുന്നുവെന്ന് ശാസ്ത്രസിദ്ധാന്തങ്ങള്‍ വാദിക്കുന്നു.

   മാത്രമല്ല ഹൃദ്രോഗികളില്‍ ഇരുപത്തിമൂന്ന് ശതമാനം പേര്‍ക്ക് അപകടം സംഭവിച്ചിട്ടുള്ളത് നിദ്ര വിട്ട് പെട്ടെന്നെഴുന്നേറ്റ അവസരങ്ങളിലായിരുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എന്തുകൊണ്ട് കിടക്കയില്‍ നിന്നും വലതുവശം തിരിഞ്ഞെണീക്കണം?

   ദിവസത്തിലെപ്പോഴെങ്കിലും കുസൃതി അല്പം കൂട്ടുന്ന കുട്ടികളെപ്പറ്റി രക്ഷിതാക്കള്‍ സാധാരണ പറയാറുണ്ട്‌ - ഇവന്‍ ഇന്ന് ഇടതുവാക്ക് എണീറ്റെന്നാ തോന്നുന്നത്.

  ആ ചൊല്ലില്‍ നിന്നുതന്നെ ഇടതുവാക്ക് (ഇടതുവശം) തിരിഞ്ഞെണീറ്റാല്‍ എന്തോ കുഴപ്പമാണെന്ന് മനസ്സിലാക്കാം.

  മേലുദ്ധരിച്ചത് രക്ഷിതാക്കള്‍ വ്യക്തമായി മനസ്സിലാക്കിപ്പറയുന്നതല്ലെങ്കിലും ദിവസവും വലതുവശം തിരിഞ്ഞെണീക്കേണ്ട ആവശ്യകത വളരെ വലുതാണ്‌.

  നമ്മുടെ ഋഷീശ്വരന്മാര്‍ നമ്മെ പരിശീലിപ്പിച്ച ഈ ആരോഗ്യമാര്‍ഗ്ഗത്തിന്റെ സാധുത അടുത്ത കാലത്തായി പാശ്ചാത്യഭിഷഗ്വരന്മാരും പൂര്‍ണ്ണമായും അംഗീകരിച്ചുകഴിഞ്ഞു.

  നമ്മുടെ ശരീരത്തിന് ചുറ്റും രണ്ടു കാന്തിക വലയങ്ങളുണ്ട്. അവയില്‍ ആദ്യത്തെ കാന്തിക വലയം കാലില്‍ നിന്നും ശിരസ്സിലേക്കും മറിച്ച് ശിരസ്സില്‍ നിന്നും കാലിലേക്കും പ്രദക്ഷിണം വയ്ക്കുന്നു. രണ്ടാമത്തേതാകട്ടെ, ഇടതുവശത്ത്‌ നിന്നും മുന്‍ഭാഗത്തു കൂടെ വലത്തോട്ടും വലതു വശത്തുനിന്നും  പിന്നില്‍കൂടി ഇടതുവശത്തേക്കും പ്രദക്ഷിണം വയ്ക്കുകയാണ്.

  കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം, കന്തികവലയത്തിന്റെ വൈന്റിംഗ് ദൃഢപ്പെടുത്തും. മറിച്ചായാല്‍ വൈന്റിംഗ് അയഞ്ഞ് ശരീരയന്ത്രസംവിധാനത്തിന്റെ തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത് വൈന്റിംഗ് കൂടുതല്‍ ദൃഢമാവാന്‍ സഹായിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിക്കുന്നു.

പേടിസ്വപ്നം കാണാതിരിക്കാന്‍

  രാത്രിയില്‍ പേടിസ്വപ്നം കാണാതെ ഉറങ്ങുന്നതിന് അര്‍ജ്ജുനന്റെ പത്ത് നാമങ്ങള്‍ ജപിച്ച് കിടന്നാല്‍ മതിയെന്ന് പഴമൊഴി. അവ ഇങ്ങനെയാണ്.

"അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും 
വിശ്രുതമായ പേര്‍ പിന്നെക്കിരീടിയും 
ശ്വേതാശ്വനെന്നും ധനഞ്ജയന്‍  ജിഷ്ണുവും
ഭീതിഹരം സവ്യസാചി ബീഭത്സുവും."

  ഈ നാമങ്ങള്‍ ചൊല്ലിച്ച് രാത്രി കുട്ടികളെ കിടത്തി ഉറക്കുന്ന ആചാരം ഇന്നും കണ്ടുവരുന്നു. കുട്ടികള്‍ക്ക് ഈശ്വരവിശ്വാസമുണ്ടാകുന്നതിനും ഭയമില്ലാതെ വളരുന്നതിനും ഇത് ഉപകരിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.