Showing posts with label shani dosham saturn. Show all posts
Showing posts with label shani dosham saturn. Show all posts

ശ​നി​ദോ​ഷ​ത്തെ​ അ​ക​റ്റു​വാ​ൻ​

ഒരുമനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായശനിയുടെ പിടിയിലാണ്. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാൽ സർവ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവർക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താൽ തന്നെയാണ്. ശനി അനിഷ്ടസ്ഥാനത്താണെങ്കിൽ സർവ്വകാര്യ പരാജയവും കടവും നാശവുമാണ്ഫലം.

ഏഴരശനി, കണ്ടകശനി, ശനിദശ മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവിൽ ദോഷങ്ങൾക്കിടവരുന്നു. ശനിദേവൻ, ശിവൻ, ശാസ്താവ്, ഗണപതി, ഹനുമാൻ എന്നീ ദേവന്മാരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാൽ ശനിദോഷമെല്ലാമകലുകയും സൗഖ്യം വന്നുചേരുകയും ചെയ്യും.

കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വർദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളിൽ നെയ്യഭിഷേകം നടത്തിയാൽ പാപശാന്തിയ്ക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്‌ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു പായസം അയ്യപ്പസ്വാമിയുടെ ഉത്തമ നിവേദ്യമാണ്. അഭീഷ്ട സിദ്ധി പാപശാന്തി എന്നിവയ്‌ക്കെല്ലാം അത് ഉത്തമം തന്നെയാണ്. എള്ളു തിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാർച്ചനയും ശനിദോഷനിവാരണത്തിന് വിശേഷമാണ്.

ശനിദോഷം കുറയ്ക്കാന്‍ പ്രത്യേക അനുഷ്ഠാനങ്ങള്‍

   മൂന്ന് പ്രധാന അനുഷ്ഠാനങ്ങള്‍ ശനിദോഷശാന്തിക്കുവേണ്ടി നടത്തിവരുന്നു. അവ ഇവയാണ്.

1). കറുത്തതുണിയില്‍ എള്ളുകെട്ടി നല്ലെണ്ണ ഒഴിച്ച് ദീപം തെളിയിച്ച് വീട്ടില്‍ സന്ധ്യക്ക്‌ ആ ദീപത്തെ വണങ്ങി അയ്യപ്പനെയോ ശാസ്താവിനെയോ ശനീശ്വരനെയോ വന്ദിച്ച് ഇഷ്ടപ്പെട്ട ദേവന്മാരുടെ സ്തോത്രങ്ങള്‍ ചൊല്ലുക.

2). ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഏഴുമണിവരെ ശനിഹോരയാണ്. ഈ സമയത്ത് ചോറില്‍ എള്ളു ചേര്‍ത്ത് കുഴച്ച് ഏഴ് ചെറിയ ഉരുളയുരുട്ടി കാക്കയ്ക്ക് നല്‍കുക.

3). ശനിദോഷമുള്ളവര്‍ ദിവസവും ആഹാരം കഴിക്കും മുമ്പ് ഒരു ഉരുള ചോറ് ശനീശ്വരനെ സങ്കല്‍പ്പിച്ച് കാക്കയ്ക്ക് നല്‍കിയശേഷം ഭക്ഷണം കഴിക്കുക.

   സൂര്യപുത്രനാണ് ശനി, സൂര്യന്‍ പകല്‍ സമയത്ത് വാഴുമ്പോള്‍ ശനി തന്റെ ശക്തി മുഴുവന്‍ പുറത്തു കാണിക്കില്ലത്രേ! രാത്രിയായാല്‍ ശനി ശക്തനായിത്തീരും. ഏഴരശ്ശനി അപകടങ്ങള്‍ രാത്രിയാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ് അത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ വ്യാഴം ഇഷ്ടഭാവത്തില്‍ ചാരവശാല്‍ നിന്നാല്‍ ശനിദോഷം താരതമ്യേന കുറയുന്നതാകുന്നു.

മന്ദാശ്രയരാശിഫലം

   നീചരാശിയായ മേടത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അറിവില്ലാത്തവനായും സഞ്ചാരിയായും കപടമുള്ളവനായും ബന്ധുക്കളില്ലാത്തവനായും ഭവിക്കും.

  മിഥുനത്തിലോ കന്നിയിലോ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ലജ്ജയും സുഖവും ധനവും പുത്രന്മാരും കുറഞ്ഞവനായും, എഴുത്തുവിഷയമായ കാര്യങ്ങളില്‍ തെറ്റുപറ്റുന്നവനായും രക്ഷാധികാരിയായും, പ്രധാന നായകത്വമുള്ളവനായും ഭവിക്കും.

  വൃശ്ചികത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ബന്ധനം താഡനം വധം ഇവകള്‍ അനുഭവിക്കുന്നവനായും, ചപലനായും ദയാശീലമില്ലാത്തവനായും, ലജ്ജയില്ലാത്തവനായും ഭവിക്കും.

  ഇടവത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അഗമ്യകളായ സ്ത്രീകളില്‍ ആഗ്രഹമുള്ളവനായും സമ്പത്തുക്കള്‍ കുറഞ്ഞവനായും സ്ത്രീജിതനായും അനേകം ഭാര്യമാരുള്ളവനായും ഭവിക്കും.

  ഉച്ചരാശിയായ തുലാത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പ്രസിദ്ധനായും സംഘം പുരം ഗ്രാമം ദേശം സൈന്യം ഇതുക്കളുടെ നാഥനായും പൂജ്യതയുള്ളവനായും, ധനവാനായും ഭവിക്കും.

  കര്‍ക്കിടകത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ധനഹീനനായും പല്ലുകള്‍ക്ക്  വൈകല്യമുള്ളവനായും മാതാവിനോട് വേര്‍പ്പെട്ടവനായും പുത്രന്മാരും അറിവും കുറഞ്ഞവനായും ഭവിക്കും.

  ചിങ്ങത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പൂജ്യത കുറഞ്ഞവനായും, സുഖവും, പുത്രന്മാരും ഇല്ലാത്തവനായും ഭാരങ്ങളെ വഹിക്കുന്നവനായും ഭവിക്കും.

  ധനുവിലോ മീനത്തിലോ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ശോഭനമായ അന്തഃകരണവും പര്യന്തപ്രദേശങ്ങളും ഉള്ളവനായും ശോഭനമായ ചരമകാലത്തോടുകൂടിയവനായും രാജഭവനങ്ങളില്‍ വിശ്വസ്ഥനായും നല്ല പുത്രന്മാരും ഭാര്യയും ധനവും ഉള്ളവനായും സൈന്യപുരഗ്രാമാദികളുടെ നാഥനായും ഭവിക്കും.

  സ്വക്ഷേത്രമായ മകരത്തിലോ കുംഭത്തിലോ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പരസ്ത്രീധനാദികളുള്ളവനായും ഗ്രാമപുരാദികളുടെ നാഥനായും, ചെറിയ കണ്ണുകളുള്ളവനായും മലിനനായും സ്ഥിരമായ ധനവും ഐശ്വര്യവും ഭോഗവും ഉള്ളവനായും ഭവിക്കും.

*************

  ഇങ്ങനെ സൂര്യാദികളുടെ ആശ്രയ രാശിഫലങ്ങള്‍ പറഞ്ഞു  എന്നുവരികിലും എല്ലാ ഫലങ്ങളും ഗ്രഹങ്ങളുടെ ബലാബലങ്ങളേയും കാലദേശാവസ്ഥകളേയും അറിഞ്ഞ് പറഞ്ഞുകൊള്ളണം. അതായത്, ഗ്രഹങ്ങള്‍ പൂര്‍ണ്ണബലത്തോടുകൂടി നില്‍ക്കുമ്പോള്‍ മാത്രമേ മേല്പറഞ്ഞ ഫലങ്ങള്‍ പൂര്‍ണ്ണമായി അനുഭവപ്പെടുകയുള്ളൂ.

ധൂമാദി പഞ്ചസ്ഫുടം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ശനിഭാവഫലം


   ലഗ്നത്തില്‍ ശനി നിന്നാല്‍, ഭംഗിയില്ലാത്ത മൂക്കോടുകൂടിയവനായും വൃദ്ധസ്ത്രീയുടെ ഭര്‍ത്താവായും രോഗിയായും അംഗവൈകല്യമുള്ളവനായും ഭവിക്കും. എന്നാല്‍ തുലാം ലഗ്നമാവുകയും അതില്‍ ശനി നില്‍ക്കുകയും ചെയ്‌താല്‍ രാജതുല്യനായും ഭവിക്കും.

   രണ്ടാമെടത്ത് ശനി നിന്നാല്‍, വികൃതമായ മുഖവും പല്ലുകളും ഉള്ളവനായും ധനം കുറഞ്ഞവനായും അസത്യം പറയുന്നവനായും അന്യദേശത്തു താമസിക്കുന്നവനായും ന്യായവാദിയായും വഞ്ചകനായും ഭവിക്കും.

 മൂന്നാമെടത്ത് ശനി നിന്നാല്‍, ഏറ്റവും വിശാലബുദ്ധിയും ഉല്‍കൃഷ്ടതയും ദാനശീലവും സല്‍സ്വഭാവവും ഉള്ളവനായും പരാക്രമിയായും ഭൃത്യന്മാരും പരിജനങ്ങളും സുഖസാമഗ്രികളും നല്ല ഭാര്യയും ഉള്ളവനായും ഭവിക്കും.

  നാലാമെടത്ത് ശനി നിന്നാല്‍, ഹൃദയപീഡയുള്ളവനായും മാതാവിനെ ക്ലേശിപ്പിക്കുന്നവനായും സുഖവും ഗൃഹോപകരണങ്ങളും ഗൃഹവും ഇല്ലാത്തവനായും കപടമുള്ളവനായും ആചാരങ്ങളെ ലംഘിക്കുന്നവനായും വിദേശവാസിയായും ഭവിക്കും.

  അഞ്ചാമെടത്ത് ശനി നിന്നാല്‍, സുഖവും പുത്രന്മാരും കുറഞ്ഞിരിക്കുന്നവനായും ബന്ധുക്കളും ഭാര്യയും ഇല്ലാത്തവനായും ബുദ്ധിഹീനനായും ദീര്‍ഘായുസ്സായും ചഞ്ചലഹൃദയനായും ഭവിക്കും.

  ആറാമെടത്ത് ശനി നിന്നാല്‍, ശത്രുക്കളെ ജയിക്കുന്നവനായും കാമാര്‍ത്തനായും സുഭഗതയും സുഖവും ഉള്ളവനായും ധാരാളം ഭക്ഷിക്കുന്നവനായും അഭിമാനവും പ്രഭുത്വവും ധനവും ഉള്ളവനായും ശൂരനായും യോഗമുള്ളവനായും വിഷമപ്രകൃതിയായും ഭവിക്കും.

  ഏഴാമെടത്ത് ശനി നിന്നാല്‍, സുഖവും ധനവും ഭാര്യാസുഖവും കുറഞ്ഞവനായും ദൈന്യവും സഞ്ചാരക്ലേശവും അലസതയും കുത്സിതമായ ശരീരവും മുഷിഞ്ഞവേഷവും ഏറ്റവും ശ്രമവും ഭയശീലവും ഉള്ളവനായും ഭാരങ്ങളെ വഹിക്കുന്നവനായും ഭവിക്കും.

  ഏട്ടാമെടത്ത് ശനി നിന്നാല്‍, പലവിധത്തിലുള്ള വ്യാധികളാല്‍ പീഡിപ്പിക്കപ്പെട്ടവനായും ആയുസ്സ് കുറഞ്ഞവനായും വികടബുദ്ധിയായും ദുഃഖിക്കുന്നവനായും ബന്ധുക്കള്‍ ഉപേക്ഷിക്കുന്നവനായും ബലവും ധനവും ഇല്ലാത്തവനായും ശൌര്യവും മുന്‍കോപവും ഏറിയിരിക്കുന്നവനായും ഭവിക്കും.

  ഒന്‍പതാമെടത്ത് ശനി നിന്നാല്‍, ധനവും പുത്രന്മാരും ഗൃഹോപകരണങ്ങളും തപസ്സും ധര്‍മ്മവും പിതൃസുഖവും ഇല്ലാത്തവനായും പാപിയായും യുദ്ധത്തില്‍ സാമര്‍ത്ഥൃമുള്ളവനായും ദുര്‍ജ്ജനങ്ങളെ സേവിക്കുന്നവനായും അന്യരെ പീഡിപ്പിക്കുന്നവനായും ഭാര്യാസുഖം ഇല്ലാത്തവനായും ഭവിക്കും.

  പത്താമെടത്ത് ശനി നിന്നാല്‍, വിദ്വത്ത്വവും ബുദ്ധിയും ശൌര്യവും ഉള്ളവനായും ദേശം പുരം ഗ്രാമം സൈന്യം സംഘം ഇതുകളുടെ നേതാവായും കൃഷിധനധാന്യാദികളുടെ സമൃദ്ധിയും യശസ്സും രാജതുല്യമായ സുഖാനുഭവങ്ങളും ഉള്ളവനായും ഭവിക്കും.

  പതിനൊന്നാമെടത്ത് ശനി നിന്നാല്‍, ശൌര്യവും ആരോഗ്യവും ഏറ്റവും ഉറപ്പുള്ള സമ്പത്തും ഉള്ളവനായും രാജസേവയും ശ്രേയസ്സും ലഭിക്കുന്നവനായും ദീര്‍ഘായുസ്സും ശില്പകലകളില്‍ സാമര്‍ത്ഥൃവും വളരെ ഭൃത്യന്മാരും ഉള്ളവനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് ശനി നിന്നാല്‍, പല പ്രകാരത്തിലുള്ള ദുര്‍വ്യയംകൊണ്ട് പീഡിതനായും അംഗവൈകല്യവും സ്വഭാവദോഷവും നിര്‍ദ്ധനത്വവും ഉള്ളവനായും ലജ്ജയും സന്താനങ്ങളും ഇല്ലാത്തവനായും ശത്രുപീഡയുള്ളവനായും കുലഭ്രഷ്ഠനായും എല്ലായിടത്തും തോല്‍വി സംഭവിക്കുന്നവനായും വളരെ സംസാരിക്കുന്നവനായും അന്യദേശവാസിയായും നിര്‍ദ്ദയനായും വിഷമദര്‍ശിയായും ഭവിക്കും.

രാഹുഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ശനിദോഷത്തിന് ശനീശ്വരപൂജ

    നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്‍. തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ ശരണം പ്രാപിക്കാം... ഈ ഭൂമിയില്‍ പിറന്നുവീണ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിലായിരിക്കും. യൌവനത്തിലെ ശനിദശയ്ക്കയിരിക്കും കാഠിന്യം. ബാല്യത്തിലും വാര്‍ദ്ധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. എന്നാല്‍ ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. ഒരുവന്റെ പൂര്‍വ്വ ജന്മ പ്രാരാബ്ധങ്ങളെല്ലാം അവനവന്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. എന്നിരുന്നാലും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും അതിലുപരി അയ്യപ്പസ്വാമിക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ ദര്‍ശനം നടത്തുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധര്‍മ്മശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്. 

" നീലാഞ്ജന സമാഭാസം  - രവിപുത്രം യാമാഗ്രജം ച്ഛായ
മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം."

          ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലര്‍ത്തി നനച്ച് കൊടുക്കാം. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.