ഛത്രം തോരണഹൃദ്യയാനശകടം സ്തോത്രം ച വേദധ്വനിം
ബദ്ധം ചൈകപശും വൃഷം ച മുകുരം സ്വർണ്ണം സവത്സാംച ഗാം
ഭക്ഷ്യം ചോദ്ധൃതമൃത്തികാം ബുധവരം യച്ചാന്യദിഷ്ടം ശ്രുതം
ദൃഷ്ടം ശ്രോത്രദൃശോഃ ശുഭം തദഖിലം പ്രശ്‌നേ നിമിത്തം വിദുഃ.
സാരം :-
പ്രശ്ന സമയം കുട കൊടിക്കൂറ ഹൃദയപ്രിയമായ വണ്ടി മുതലായ വാഹനങ്ങൾ സ്തോത്രനാദം വേദശബ്ദം കയറോട് കൂടിയ ഒറ്റപ്പശുവ് കയറോട്കൂടിയ കാള കണ്ണാടി സ്വർണ്ണം കുട്ടിയോട്കൂടിയ പശു ഭക്ഷണ യോഗ്യങ്ങളായ സാധനങ്ങൾ കുഴിച്ചെടുത്ത മണ്ണ് അറിവുള്ള മനുഷ്യൻ ഇവകൾ ശുഭനിമിത്തങ്ങളാകുന്നു. കൂടാതെ മനസ്സിനും കണ്ണിനും ചെവിക്കും സന്തോഷപ്രദമായി വരുന്നത് എല്ലാം ശുഭ നിമിത്തങ്ങളാണെന്ന് അറിയേണ്ടതാണ്. ഇവിടെ പറയപ്പെട്ട നിമിത്തങ്ങൾ പ്രശ്നസമയത്തെ ലാക്കാക്കിയാണെങ്കിലും നിർഗ്ഗമം മാർഗ്ഗം ഗൃഹപ്രവേശം മുതലായ ഘട്ടങ്ങളിലും ചിന്തിക്കാവുന്നതാണ്.