പ്രശ്നകാലേ ശുഭേ പ്രഷ്ടുഃ സ്ഥിതിസ്പർശേക്ഷണാദികേ
ദൈവജ്ഞചിത്തേ തുഷ്ടേച സ്യാദിഷ്ടാർത്ഥസമാഗമഃ.
സാരം :-
പ്രഷ്ടാവ് ദൈവജ്ഞന്റെ അടുക്കൽ ചെന്ന് കാര്യം പറയുന്നത് "ബാലാന്നവർജ്ജ്യതാരാസു" ഇത്യാദി വചന പ്രകാരം നിഷിദ്ധ കാലങ്ങളിൽ ആകരുത്. എന്നത് "സിദ്ധാമൃതാദിയോഗേഷു" ഇത്യാദി ശുഭകാലമായിരിക്കുകയും വേണം എന്നുമാത്രമല്ല പ്രഷ്ടാവിന്റെ സ്ഥിതി സ്പർശം നോട്ടം മുതലായവയും മേൽപ്പറഞ്ഞവണ്ണം ശുഭകരമായിരിക്കണം. തത്സമയം ദൈവജ്ഞന്റെ മനസ്സും വികാരങ്ങളൊന്നും കൂടാതെ സന്തുഷ്ടമായിരിക്കണം. ഇങ്ങനെയെല്ലാമാണെങ്കിൽ വിചാരിച്ച കാര്യം വഴിപോലെ സാധിക്കുമെന്ന് പറയണം.