പ്രശസ്താഃ കീർത്തനേ കോലഗോധാഹിശശജാഹകാഃ
ന ദർശനേ ന വിരുതേ വാനരർക്ഷാവതോന്യഥാ.
സാരം :-
പന്നി, ഉടുമ്പ്, അഹി, മുയൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്ന സമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു. ഈ ജന്തുക്കളെ കാണുന്നതും ഇവയുടെ ശബ്ദം കേൾക്കുന്നതും ശുഭമല്ല.
പ്രശ്നസമയം കുരങ്ങ്, കരടിക്കുരങ്ങ് ഈ ജന്തുക്കളുടെ ശബ്ദം കേൾക്കുന്നതും ഇവകളെ കാണുന്നതും ശുഭം തന്നെയാണ്.